ഈ ലോകത്ത് നിരവധി കഴിവുകളുള്ള ആളുകളുണ്ട്. അവരുടെയൊക്കെ കഴിവുകൾ പലതും ലോകം അറിഞ്ഞിട്ടുള്ളത് തന്നെയായിരിക്കും. എങ്കിലും ലോകം അറിയപ്പെടാതെപോയ കലാകാരന്മാരും ഉണ്ടാകും. നമ്മെ അമ്പരപ്പിക്കുന്ന ഇവരുടെ കഴിവുകളെ പറ്റിയാണ് പറയാൻ പോകുന്നത്.
ഇവിടെ നമുക്കൊരു ചിത്രകാരനേയാണ് കാണാൻ സാധിക്കുന്നത്. ഇദ്ദേഹം വരച്ചിരിക്കുന്ന ചിത്രം ഏത് സൈഡിലൂടെ നോക്കിയാലും പ്രത്യേകമായ രീതിയിൽ കാണാൻ സാധിക്കുന്നു. ആ ഒരു രീതിയിലാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. എത്ര മനോഹരമായാണ് ഈ ചിത്രം തയ്യാറാക്കിയതെന്ന് നമ്മൾ ചിന്തിച്ചുപോകും. ഓരോ വശത്തു കൂടി നോക്കുമ്പോഴും അതിന് ഓരോ രൂപമായിരിക്കും. മാത്രമല്ല ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്, ചെറിയ ചെറിയ വടികളിൽ ആക്കിയാണ് ഈ ചിത്രത്തിൻറെ മുഖഭാവങ്ങളെല്ലാം വച്ചിരിക്കുന്നത്. വടികൾ എല്ലാം ഒരുമിച്ചു ചേർത്തപ്പോഴാണ് അത് ഒരാളുടെ മുഖമായി മാറുന്നത്. എത്ര മനോഹരമായാണ് അത് ചെയ്യുന്നതെന്ന് നമ്മളോർത്തുപോകും.
സർക്കസ് കണ്ടിട്ടുള്ളവർക്ക് അറിയാം എത്ര തരത്തിലുള്ള അഭ്യാസ പ്രകടനങ്ങളാണ് അതിലൊരോരുത്തരും കാഴ്ചവെക്കുന്നതെന്ന്. അത്തരത്തിൽ ഇവിടെ ഒരു ബൈക്കുമായി പലതരത്തിലുള്ള അഭ്യാസപ്രകടനങ്ങൾ കാഴ്ചവെക്കുന്ന രണ്ടുപേരെ നമുക്ക് കാണാൻ സാധിക്കും. വളരെ മനോഹരമായ രീതിയിലാണ് അവരത് ചെയ്യുന്നതെങ്കിലും വളരെ അപകടകരമായ പ്രവർത്തിയാണ് അതെന്നും നമ്മൾ മനസ്സിലാക്കണം. ഇതൊക്കെ അവർ ചെയ്യുന്നത് അവർക്ക് ജീവിക്കാൻ വേണ്ടിയാണ് എന്നതും നമ്മളെ വേദനിപ്പിക്കുന്ന ഒരു സത്യമാണ്. സർക്കസിലെ പ്രകടനം മറ്റുള്ളവർ ജീവിക്കാൻ വേണ്ടിയാണ് നടത്തുന്നതെങ്കിൽ യഥാർത്ഥജീവിതത്തിൽ സാഹസികത ഇഷ്ടപ്പെടുന്ന നിരവധി ആളുകളും ഉണ്ടാകും. അത്തരത്തിലുള്ള ചില ആളുകളെ കുറിച്ച് പറയുകയാണെങ്കിൽ നമുക്ക് കാണാൻ സാധിക്കുന്നത് ഒരു മലയുടെ മുകളിലൂടെ വളരെ വേഗത്തിൽ ബൈക്ക് ഓടിച്ചുകൊണ്ട് പോകുന്ന ഒരാളെയാണ്. ഇദ്ദേഹം ഇത് ചെയ്യുന്നത് കാണുമ്പോൾ തന്നെ നമുക്ക് വല്ലാത്ത ഭയം തോന്നും. ഒന്നാമത് ബൈക്കോടിക്കുക എന്നുപറയുന്നത് അപകടകരമായ ഒരു കാര്യമാണ്. അപ്പോൾ അത് കുത്തനെയുള്ള ഒരു മലയുടെ മുകൾ ഭാഗത്ത് കൂടി ആകുമ്പോഴോ.? അത് വളരെയധികം അപകടകരമായി ഇരിക്കുകയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ആഹാരം ഉണ്ടാക്കുന്നതൊരു കലയാണ്. അതുപോലെതന്നെ അത് മനോഹരമായ രീതിയിൽ നമുക്ക് മുൻപിലേക്ക് എത്തിക്കുന്നതും മനോഹരമായോരു കലയാണ്.അങ്ങനെ ഇവിടെ ഓരോ രുചികരമായ വ്യത്യസ്തമായ ആഹാരങ്ങളിൽ പല അലങ്കാരങ്ങളും ഉണ്ടാക്കിരിക്കുന്ന ഒരു ഷെഫിനെ നമുക്ക് കാണാൻ സാധിക്കും.