പാമ്പു കടിയേറ്റ് മരിച്ച നിരവധി സംഭവങ്ങൾ നാം കേട്ടിട്ടുണ്ടാകും. നമ്മൾ ചുരുക്കം ചില പാമ്പുകളെ മാത്രമേ നാം കണ്ടിട്ടുണ്ടാകൂ. ഒരുപാട് വ്യത്യസ്ഥമായ കൊടിയ വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകൾ നമ്മുടെ ഈ ഭൂമിയിലുണ്ട്. ഒരുപാട് ആളുകൾക്ക് പാമ്പു കടിയേറ്റതായി നാം കേട്ടിട്ടുണ്ടാകും. എന്നാൽ അവർക്കെല്ലാം ജീവൻ നഷ്ട്ടപ്പെടണമെന്നില്ല. എന്നാൽ വിചിത്രമായ ഒരു കാര്യം നമ്മുടെ ഈ ലോകത്ത് സംഭവിക്കുന്നുണ്ട്. അതായത് പാമ്പു വിഷം കഴിച്ച് ജീവിക്കുന്ന ആളുകൾ. കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നില്ലേ? അത്തരം ചില ആളുകളെ കുറിച്ചും ചില വ്യത്യസ്ഥമായ പാമ്പുകളെ കുറിച്ചുമാണ് ഇവിടെ പറയാൻ പോകുന്നത്.
പാമ്പിൻ വിഷം കുടിക്കുന്ന സദ്ഗുരു. സദ്ഗുരു എന്ന വ്യക്തിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. യോഗയ്ക്കും വ്യക്തിത്വ വികസനത്തിനുമൊക്കെ നേതൃത്വം കൊടുക്കുന്ന ഒരാളാണ് സദ്ഗുരു എന്ന വ്യക്തി. ഇദ്ദേഹം പാമ്പിൻ വിഷം കുടിക്കുന്നതായി നിങ്ങൾ കേട്ടിട്ടുണ്ടാകും. സാധരണ പാമ്പിൻ വിഷം ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ മരണമാണ് സംഭവിക്കുക എന്നായിരിക്കും നിങ്ങളെല്ലാവരും കേട്ടിട്ടുണ്ടാവുക. എന്നാൽ ഇത് അതിൽ നിന്നെല്ലാം വിപരീതമായ ഒരു കാര്യമാണ്. എന്നാൽ ഇതിനൊരു ശാസ്ത്രീയ വശമുണ്ട്. അതായത് പാമ്പിൻ വിഷം രക്തവുമായി കൂടിക്കലർന്ന് രക്തം കട്ടയാകാൻ തുടങ്ങുമ്പോൾ മാത്രമാണ് പാമ്പിൻ വിഷം മനുഷ്യന് ഭീഷണിയാകുന്നത്. എന്നാൽ ഇത് കുടിച്ചാൽ മനുഷ്യന് യാതൊരു പ്രശ്‍നവും ഉണ്ടാകുന്നില്ല എന്നതാണ് സത്യം. അതായത് പാമ്പിൻ വിഷം കുടിച്ചു കഴിഞ്ഞാൽ അത് നേരെ ആമാശയത്തിലെത്തി ചില രാസപ്രവർത്തനങ്ങൾക്ക് വിധേയമാവുകയും അതിന്റെ വിഷാംശ സ്വഭാവം നിർവീര്യമാവുകയും ചെയ്യുന്നു. എന്നാൽ അതിന് രക്തവുമായി കൂടിക്കലരാൻ സാധ്യതയുള്ള എന്തെങ്കിലും ആന്തരിക മുറിവുകൾ ഉണ്ടെങ്കിൽ മാത്രമേ അത് മനുഷ്യ ജീവന് ആപത്താവുകയൊള്ളൂ.
വ്യത്യസ്ഥമായ പാമ്പുകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.