പല തരത്തിലുള്ള അസുഖങ്ങൾ ഒക്കെ ഉള്ള ആളുകളെ നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ വ്യത്യസ്തമായ അസുഖങ്ങൾ ഉള്ള ആളുകളെ നമ്മൾ കാണുമ്പോൾ എന്തായിരിക്കും തോന്നുക.? വയറിനകത്ത് നിധിയും വായിൽ പേരമരവും വളർന്നുനിൽക്കുന്ന ആളുകൾ ഉണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ. അത്തരം ചില ആളുകളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഒരിക്കലും കേട്ടാൽ വിശ്വസിക്കാൻ സാധിക്കാത്ത ചില രോഗങ്ങൾ ഉള്ള വ്യക്തികളെക്കുറിച്ച്.
ചില ശസ്ത്രക്രിയകളും മറ്റും നടക്കുന്ന സമയത്ത് ചിലപ്പോൾ അബദ്ധം പറ്റുന്നത് നടന്നിട്ടുള്ളതാണ്.ഒരു വ്യക്തിക്ക് കഠിനമായി നെഞ്ചുവേദന വന്നു. നെഞ്ചുവേദന വന്ന സമയത്ത് ഇദ്ദേഹം ആശുപത്രിയിലേക്ക് പോവുകയായിരുന്നു ചെയ്തത്. ഡോക്ടർ വിശദമായി പരിശോധിച്ചതിന് ശേഷം നെഞ്ചിൻ ഒരു ഓപ്പറേഷൻ ആവശ്യമാണെന്ന് പറഞ്ഞു. അത് ചെയ്യാൻ അദ്ദേഹം തയ്യാറായി. എന്നാൽ ഓപ്പറേഷൻ കഴിഞ്ഞ് തിരികെ പോയിട്ടും അദ്ദേഹത്തിന് നെഞ്ചുവേദന മാറിയില്ല. വീണ്ടും അദ്ദേഹം തിരികെ വന്നു. വീണ്ടും തിരികെ വന്ന സമയത്ത് ഒരു സ്കാനിങ് കൂടി നടത്തും. സ്കാനിങ്ങിൽ ഡോക്ടർമാർ പോലും അത്ഭുതപ്പെട്ടുപോയി. അവർ ഓപ്പറേഷൻ ചെയ്യുന്നതിനിടയിൽ ഒരു കത്രിക അബദ്ധത്തിൽ അദ്ദേഹത്തിന്റെ നെഞ്ചിൽ തന്നെ ഇരിക്കുകയാണ്. അതിന് കാരണം അവർ അത് എടുക്കാൻ മറന്നു എന്നതായിരുന്നു. അവസാനം ഇദ്ദേഹത്തെ വീണ്ടും മറ്റൊരു ഓപ്പറേഷനും കൂടി വിധേയമാക്കി.
അതിനുശേഷം ഈ കത്രിക സർജറിയിലൂടെ പുറത്തെടുത്തു. രണ്ടു ദിവസങ്ങൾക്ക് ശേഷം വീണ്ടും ഈ മനുഷ്യൻ വന്നു. അദ്ദേഹത്തിന് നെഞ്ചുവേദന ആണെന്ന് തന്നെയാണ് പറഞ്ഞത്. അങ്ങനെ സംഭവിക്കാൻ സാധ്യതയില്ലാത്തതുകൊണ്ടുതന്നെ ഒരു സ്കാനിങ് കൂടി നടത്തി. അപ്പോൾ ഡോക്ടർ വീണ്ടും ഞെട്ടിപ്പോയിരുന്നു. രണ്ടാമത്തെ ഓപ്പറേഷനിൽ ഒരു ചെറിയ കത്രിക വീണ്ടും അദ്ദേഹത്തിന്റെ നെഞ്ചിൽ തന്നെ ഇരിക്കുകയാണ്. വീണ്ടും ഒരു അബദ്ധം സംഭവിച്ചതാണ്. അവസാനം ഈ മനുഷ്യന് ഈ ആശുപത്രി മാനേജ്മെന്റിന് ഒരുലക്ഷം ഡോളറാണ് നഷ്ടപരിഹാരമായി കൊടുത്തിരുന്നത്. ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധ തന്നെയാണെന്ന് മനസ്സിലായി.
അതുകൊണ്ടുതന്നെ ആ പണം കൊടുക്കുവാൻ അവർക്കും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഇത് പുറംലോകം അറിഞ്ഞാൽ ആശുപത്രിയെ അത് മോശമായ രീതിയിൽ ബാധിക്കും. ആശുപത്രിയുടെ പേരിന്റെ കാര്യത്തിലും ഒരു തീരുമാനം ആകും അതുകൊണ്ട് തന്നെ ഈ ഒരു തുക കൊടുത്ത് അദ്ദേഹത്തെ പറഞ്ഞ് അയക്കുന്നതാണ് നല്ലതെന്ന് അവർക്കും തോന്നിയിരുന്നു.