എല്ഓലാവര്ക്കും വിമാനത്തില്‍ യാത്ര ചെയ്യാന്‍ വളരെ ഇഷ്ട്ടമായിരിക്കും. എന്നാല്‍ ഇന്ന് ഒട്ടുമിക്ക ആളുകളും ഇതില്‍ യാത്ര ചെയ്തിട്ടുണ്ടാകും. ഓരോ വിമാന യാത്രയും വ്യത്യസ്ത അനുഭവങ്ങള്‍ സമ്മാനിച്ചേക്കാം. എന്നാല്‍ ഇപ്പോഴും വിമാനത്തില്‍ കയറുക അല്ലെങ്കില്‍ വിമാനം അടുത്തൊന്നു കാണുക എന്നാ വലിയ മോഹവും ഉള്ളിലൊതുക്കി ജീവിക്കുന്ന ആളുകളും ചുരുക്കമല്ല. സ്ഥിരമായി വിമാന യാത്ര നടത്തുന്ന ഒരാളെ സംബന്ധിച്ചടത്തോളം വളരെ മടുപ്പുളവാക്കുന്ന ഒന്നായിരിക്കും വിമാന യാത്ര. വിമാനയാത്ര എപ്പോഴും ഒരു ഭയപ്പെടുത്തുന്ന കാര്യമാണ്. കുഞ്ഞു നാളില്‍ നമ്മളില്‍ പലരോടും ആളുകള്‍ എന്താകാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോള്‍ ആദ്യ ലിസ്റ്റില്‍ തന്നെ പൈലറ്റ് എന്ന വാക്കുണ്ടാകും.ഓരോ വിമാനയാത്രകളിലും ഓരോ വ്യക്തിയും തന്റെ അടുത്തിരിക്കുന്ന യാത്രക്കാരുനുമായി സംസാരിക്കാന്‍ ഇഷ്ട്ടപ്പെടുന്നവരാണ്. ഇങ്ങനെ നല്ല ബന്ധം സ്ഥാപിച്ചവര്‍ വരെ നമുക്കിടയിലുണ്ട്. എന്നാല്‍ അടുത്തിരിക്കുന്ന യാത്രകരനില് നിന്നും മോശം അനുഭവമുണ്ടായവരും ഉണ്ട്. എന്നിരിന്നാലും ഓരോ വിമാനയാത്രയും വ്യത്യസ്തമായ അനുഭവങ്ങള്‍ സമ്മാനിക്കുന്ന ഒന്നാണ്. എന്നാല്‍ ഈ അടുത്തിടെ നടന്ന വിമാനാപകടത്തിന്റെ നടുക്കം ഇന്നും ആളുകളില്‍ നിന്നും മാഞ്ഞിട്ടില്ല.
ഓരോ യാത്രികനും വളരെ നല്ലൊരു യാത്രാനുഭവം പ്രതീക്ഷിച്ചായിരിക്കും ഓരോ യാത്രയും തുടങ്ങുന്നത്. എന്നാല്‍ ചിലര്‍ക്കാകട്ടെ വളരെ പേടിപ്പെടുത്തുന്നതും ഭയാനകവുമായ യാത്രയായിരിക്കും വിമാന യാത്ര. വിമാനങ്ങള്‍ യാത്ര തുടങ്ങുന്നതിന് മുന്നേ നിരവധി സുരക്ഷാപരിശോധനകള്‍ നടത്തിയതിന് ശേഷമായിരിക്കും യാത്ര തുടങ്ങുന്നത്. എന്നാല്‍ ഈ പരിശോധന വേണ്ടത്ര കാര്യക്ഷമമായി നടത്തിയില്ലെങ്കില്‍ ചിലപ്പോള്‍ വന്‍ അപകടങ്ങള്‍ക്ക് വഴിവെച്ചേക്കാം. സുരക്ഷാപരിശോധന വേണ്ടവിധത്തില്‍ നടത്താത്തതിനാലുള്ള കാരണംകൊണ്ട് നിരവധി അപകടങ്ങള്‍ ലോകത്ത് ഉണ്ടായിട്ടുണ്ട്. വിമാനയാത്രയില്‍ വളരെ അപൂര്‍വമായി സംഭവിച്ചിട്ടുള്ള ചില കാര്യങ്ങളാണ് താഴെയുള്ള വീഡിയോയിലുള്ളത്.