പ്രസിഡന്റിനെ സുരക്ഷിതമാക്കാൻ രഹസ്യാന്വേഷണ ഏജൻസി പയറ്റുന്ന തന്ത്രങ്ങൾ.

അമേരിക്കൻ പ്രസിഡണ്ടിന് നൽകുന്ന സുരക്ഷാ അത് വളരെ വലുതാണ്. നമുക്കെല്ലാവർക്കും അറിയാം അദ്ദേഹത്തെ സംരക്ഷിച്ചുകൊണ്ട് എപ്പോഴും അദ്ദേഹത്തിനൊപ്പം ചില ആളുകളുമുണ്ടായിരിക്കുമെന്ന്. എന്താണ് അവരുടെ യഥാർത്ഥ ജോലി.? അമേരിക്കൻ പ്രസിഡണ്ടിന് സുരക്ഷ നൽകുന്ന ആളുകളെന്തൊക്കെ കാര്യങ്ങളാണ് അദ്ദേഹത്തിന് വേണ്ടി ചെയ്യുന്നതിനെക്കുറിച്ചാണ് പറയാൻ പോകുന്നത്. അമേരിക്കൻ പ്രസിഡന്റിന് സുരക്ഷ നൽകുന്ന രഹസ്യാന്വേഷണ ഏജൻസി പലപ്പോഴും അദ്ദേഹത്തിന് വരുന്ന കത്തുകൾ കൈകാര്യം ചെയ്യാറുണ്ട്.

Security
Security

ചില സമയങ്ങളിൽ പ്രസിഡന്റിനു ഭീഷണിക്കത്തുകൾ ഒക്കെ എത്താറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ആ കത്തുകൾ കൈകാര്യം ചെയ്യുന്നത് അമേരിക്കൻ രഹസ്യ ഏജൻസിയാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. നിമിഷനേരം കൊണ്ട് തന്നെ ഈ കത്ത് അയച്ചതാരാണെന്ന് അവർക്ക് കണ്ടുപിടിക്കാം, അതിനുള്ള കാരണം ഈ കത്ത് ഉപയോഗിച്ചിരിക്കുന്ന മഷി എവിടെ നിന്നുള്ളതാണെന്ന് ഇവർക്ക് മനസ്സിലാകുമെന്നതാണ്. ഇതൊക്കെ കണ്ടുപിടിക്കാനുള്ള സാങ്കേതികവിദ്യകൾ ഇവരുടെ പക്കലുണ്ട്. അതുപോലെതന്നെ കൈയ്യക്ഷര വിദഗ്ധരും ഇവർക്കൊപ്പമുണ്ട്. അങ്ങനെയാണ് അവർ ആരാണ് യഥാർത്ഥത്തിൽ കത്തയച്ചതെന്ന് കണ്ടുപിടിക്കുന്നത്. അതോടെ ഈ കത്ത് അയച്ചയാൾ കുടുങ്ങുന്നോരു സാഹചര്യവും നമ്മൾ കണ്ടു വരുന്നുണ്ട്. അതുകൊണ്ടാണ് വളരെ പെട്ടെന്ന് തന്നെ ഇങ്ങനെ കത്തയ്ക്കുന്നവരെ പോലീസ് വന്ന് പിടിച്ചുകൊണ്ട് പോകുന്നത്.

അതുപോലെ എപ്പോഴും കറുത്ത കണ്ണട വയ്ക്കുന്നത് നമ്മൾ കാണാറുണ്ട്. ഒരു സ്റ്റൈലിഷ് ലൂക്കിന്‌ വേണ്ടിയല്ല അത്‌ വയ്ക്കുന്നത്.ഏതെങ്കിലുമൊരു പൊതു പരിപാടിക്ക് പ്രസിഡൻറ് എത്തുമ്പോൾ ആരെങ്കിലും പ്രസിഡണ്ടിനെ രൂക്ഷമായി നോക്കുന്നുണ്ടോന്നും എന്തെങ്കിലും പരിപാടികൾ പ്രസിഡന്റിനെതിരെ അവർ ആസൂത്രണം ചെയ്യുന്നുണ്ടോന്നും ഇവർക്ക് എപ്പോഴും നിരീക്ഷിക്കുവാൻ വേണ്ടിയാണ്, ഇവർ കറുത്ത കണ്ണട വയ്ക്കുന്നത്. അങ്ങനെ വെച്ചിട്ടുള്ളതുകൊണ്ടു തന്നെ ഇവർ നിരീക്ഷിക്കുകയാണെന്ന കാര്യം ആളുകൾക്ക് മനസ്സിലാവുകയുമില്ല. അങ്ങനെ ആളുകൾക്ക് മനസ്സിലാവാതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ഒക്കെ ചെയ്യുന്നത്.

അതുപോലെ അമേരിക്കൻ പ്രസിഡന്റിന്റെ കാറിനുമുണ്ട് ചില പ്രത്യേകതകളോക്കെ. അതിൽ ഒന്നാമത്തെ പ്രത്യേകതയെന്നത് സുരക്ഷിതമായിരിക്കുമെന്നതാണ്. ആ കാറിന്റെ പുറത്തേക്കൊ ഉള്ളിലേക്കൊ ഒരിക്കലും ബുള്ളറ്റുകളോ അല്ലെങ്കിൽ ബോംബോ ഒന്നും വയ്ക്കാൻ സാധിക്കാത്ത രീതിയിൽ ഉള്ളതായിരിക്കും. അദ്ദേഹത്തിൻറെ ജീവൻ വളരെ അമൂല്യമാണെന്നും അദ്ദേഹത്തിൻറെ സുരക്ഷ അത്ര പ്രാധാന്യമുള്ളത് നന്നായി അറിയാം അതുകൊണ്ടുതന്നെ അദ്ദേഹത്തിന് എപ്പോഴും ശ്രമിക്കാറുണ്ട്. ഈ പ്രസിഡൻറ് ആ സ്ഥാനത്തുനിന്ന് മാറി കഴിഞ്ഞാലും ഇത്തരം സുരക്ഷകൾ മുൻ അമേരിക്കൻ പ്രസിഡണ്ടിനും ലഭിക്കാറുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.