ഇന്ന് പലർക്കും ചിത്രം വരക്കുക എന്നത് വളരെ ഇഷ്ട്ടമുള്ള ഒരു കാര്യമാണ്. ഒരു പക്ഷെ, വരക്കാൻ അറിയാത്ത ആളാണെങ്കിൽ പോലും ചെറിയ എന്തെങ്കിലും ചിത്രം വരച്ചു അതിനു നിറം പകർന്നു സ്വയം സന്തോഷം കണ്ടെത്താറുണ്ട്. മാത്രമല്ല, പല ആളുകളും തങ്ങളുടെ മനസ്സൊന്നു റിലാക്സ് ആക്കാനും ഡിപ്രഷൻസ് ഒഴിവാക്കാനും വേണ്ടി വെറുതെ ചിത്രങ്ങൾ വരയാറുണ്ട്. വളരെ കൗതുകം സൃഷ്ട്ടിക്കുന്ന ഒന്നാണ് ഗ്രാഫിറ്റി ആർട്ട്. ഇന്ന് ലോകത്തിന്റെ പല കോണുകളിലായി ഗ്രാഫിറ്റി ആർട്ട് കൊണ്ട് അത്ഭുതകരമായ ചിത്രങ്ങൾ സ്വന്തം കൈപട കൊണ്ട് തന്നെ വരച്ചിട്ടുണ്ട്. തെരുവികളിലെ ഭിത്തികളിൽ എല്ലാം തന്നെ നിരവധി പ്രഗത്ഭരായ കലാകലാകാരന്മാരുടെ ഇത്തരം കഴിവുകൾ നമുക്ക് കാണാൻ കഴിയും.ചിലത് കാണുമ്പോൾ നമുക്ക് തന്നെ വിചിത്രവും അസൂയയും തോന്നിപ്പോകും. പലതിലും ഒരു ജീവൻ തന്നെ തുടിക്കുന്നത് പോലെയുണ്ടാകും. കാരണം ആ ചിത്രങ്ങൾ യാഥാർഥ്യമാണ്. ഇത്തരത്തിൽ കൗതുകം സൃഷ്ട്ടിക്കുന്ന ചില ഗ്രാഫിറ്റി ആർട്ടുകൾ നോക്കാം.
ആദ്യമായി ബസ്റ്റോപ്പിലെ മാലാഖയെ നോക്കാം. പ്രശസ്ത സ്ട്രീറ്റ് ആർട്ടിസ്റ്റായ ഗോകൽ മിഖേൽ എന്ന കലാകാരൻ ഒരു ബസ്റ്റോപ്പിൽ വരച്ച ഗ്രാഫിറ്റി ആർട്ടാണ് ആളുകളെ ആകർഷിക്കുന്നത്. ബസ്റ്റോപ്പിന്റെ തൊട്ടു പിറകിലൂടെ, ആ ഗ്ലാസിനു പിറകിലായി ഒരു അടിപൊളി ആർട്ട് നമുക്ക് കാണാൻ കഴിയും. ഒരു ഫ്രയിമിലെന്ന പോലെ തോന്നിപ്പിക്കും വിധത്തിലുള്ള ആ ഗ്രാഫിറ്റി ആർട്ടിലെ പ്രധാന ആകർഷണം എന്ന് പറയുന്നത് അതിലുള്ള ഒരു ഗോൾഡൻ റിങ്ങാണ്. അത് പെട്ടെന്ന് കാണുമ്പോൾ മാലാഖയുടെതു പോലുള്ള ഗോൾഡൻ റിങ് പോലെ തോന്നിപ്പിക്കും. ഒരാൾ ആ ബസ്റ്റോപ്പിൽ വന്നിരുന്നാൽ ഒരു മാലാഖയുടേത് പോലെ തോന്നിപ്പിക്കുന്നു. അത് പോലെ വെറുതെ തുറന്നു കിടക്കുന്ന വളരെയധികം ഭംഗിയുള്ള ഒരു ജനവാതിൽ കണ്ടാൽ നിങ്ങൾക്ക് എന്തെങ്കിലും തോന്നാറുണ്ട്. എന്നാൽ അത്തരമൊരു ജനവാതിൽ കണ്ടപ്പോൾ ആ കലാകാരൻ ചെയ്തത് കണ്ടോ? അതൊരു പല്ലുകളായി സങ്കൽപ്പിച്ചു കൊണ്ട് അതിൽ ഒരു കിടിലൻ ഗ്രാഫിറ്റി ആർട്ട് വരച്ചെടുത്തത് ആളുകളെ നന്നായി അത്ഭുതപ്പെടുത്തി.
ഇത് പോലെ വളരെ രസകരമായ ഒരുപാട് ചിത്രങ്ങൾ ഒത്തിരി കലാകാരന്മാർ നമുക്ക് ചുറ്റും വരച്ചിട്ടുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുളള വീഡിയോ കാണുക.