ചില ആളുകൾ ഉണ്ട് അങ്ങോട്ട് പോയി പണി വാങ്ങുന്നവർ. ഒരു കാര്യവുമില്ലാതെ അങ്ങോട്ട് ചെന്ന് പണി വാങ്ങുന്ന ചില ആളുകളെ പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ട് ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനായ് ഇതൊന്ന് ഷെയർ ചെയ്യാൻ മറക്കരുത്.വിദേശരാജ്യങ്ങളിൽ ഒക്കെ പോലീസിനെ ഒരു ഹെൽപ്പ് ലൈൻ നമ്പർ ഉണ്ട്. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി പൊതുജനങ്ങൾക്ക് പോലീസിനെ വിളിക്കാൻ ഉള്ളതാണ് ഈ നമ്പർ. എന്നാൽ ചിലർ ഇത് രസകരമായി ഉപയോഗിക്കാറുണ്ട്. പോലീസിനെ വെറുതെ പ്രകോപിപ്പിക്കുക എന്നതാണ് ഇത്തരക്കാരുടെ ജോലി.
അങ്ങനെ ചിലർ ചെയ്ത ചില പരിപാടികളെ പറ്റിയാണ് പറയാൻ പോകുന്നത്. ഒരാൾ ഈ നമ്പറിലേക്ക് വിളിച്ചു കൊണ്ട് പറഞ്ഞതാ അയാൾക്ക് ചീസ് ബർഗർ വേണമെന്നാണ്. ഞങ്ങൾ ചീസ് ബർഗറിന്റെ ഓർഡർ എടുക്കുന്നില്ല എന്ന് പറഞ്ഞു കൊണ്ട് പോലീസുകാർ ഫോൺ സംഭാഷണം അവസാനിപ്പിച്ചു. എന്നാൽ വിളിച്ചയാൾ ഫോൺ വെക്കാൻ തയ്യാറായില്ല എന്ന് മാത്രമല്ല. ഫോൺ കട്ട് ചെയ്ത് പോലീസുകാരെ വീണ്ടും വീണ്ടും ഇയാൾ വിളിക്കുകയും ചെയ്തു. എനിക്ക് ബർഗർ കിട്ടിയേ പറ്റൂ എന്ന രീതിയായിരുന്നു ഇയാൾക്ക്. അവസാനം സഹികെട്ട് പൊലീസുകാർ ഇയാളുടെ ഫോൺ ലൊക്കേഷൻ കണ്ടുപിടിച്ച് ഇയാളുടെ വീട്ടിലെത്തി.
വീട്ടിൽ എത്തിയപ്പോഴാണ് അറിയുന്നത് ഇയാൾ മദ്യപിച്ച നിലയിൽ ആയിരുന്നുവെന്ന്. മദ്യപിച്ച് ലക്കുകെട്ട് ആണ് ഇയാൾ പോലീസുകാരെ വിളിച്ചത്. ഏതായാലും അപ്പോൾ തന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അതിനുശേഷം ബർഗർ ഇനി ജയിലിൽ വച്ച് വാങ്ങി കൊടുത്തോ എന്ന് അറിയാൻ സാധിക്കുന്നില്ല. ഇതൊക്കെയാണ് പണി അങ്ങോട്ടുപോയി വാങ്ങുക എന്ന് പറയുന്നത്. അതുപോലെ മറ്റൊരാൾ ഫോണിൽ വിളിച്ച് പോലീസുകാരോട് പറഞ്ഞത് ഞാൻ ഉപയോഗിക്കുന്ന ഒരു ലഹരി വസ്തു എന്റെ ഭാര്യ ഒളിപ്പിച്ചു വച്ചു എന്നാണ്. തനിക്കത് ലഭിക്കണമെന്ന് പറഞ്ഞായിരുന്നു ഫോൺ. എന്നാൽ ഇയാൾക്ക് സത്യത്തിൽ ഒരു അബദ്ധം പറ്റുകയായിരുന്നു. ഇയാൾക്ക് ഇത് പോലീസ് സ്റ്റേഷൻ ആണെന്ന് അറിഞ്ഞു കൊണ്ട് ഒന്നുമായിരുന്നില്ല വിളിച്ചിരുന്നത്.
മറ്റേതോ ഹെൽപ്പ്ലൈൻ നമ്പർ ആണെന്ന് അറിഞ്ഞിട്ടാണ്. പോലീസ് അപ്പോൾ തന്നെ അയാളോട് പറഞ്ഞു പോലീസുകാർ ആണെന്ന്. ഉടനെ ഒന്നും സംസാരിക്കാതെ ഇയാൾ ഫോൺ കട്ട് ചെയ്തു. എന്നാൽ പോലീസുകാർ അപ്പോൾ തന്നെ അയാളുടെ ഫോണിൽ ലൊക്കേഷൻ കണ്ടുപിടിച്ച് ഇയാളെ വന്നു കാണുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തതാണ് അറിയാൻ സാധിച്ചത്.
അടുത്ത സംഭവത്തിൽ ഒരു സ്ത്രീയായിരുന്നു ഫോൺ വിളിച്ചത്. എൻറെ സ്നോമാനേ കാണാതെ പോയി എന്നാണ് ഇവർ പറഞ്ഞത്. എങ്ങനെയാണ് എന്ന് പോലീസുകാർ ചോദിച്ചപ്പോൾ താൻ തന്നെ ഉണ്ടാക്കിയതായിരുന്നു ആ സ്നോമാൻ എന്നായിരുന്നു ഇവരുടെ വിചിത്രമായ മറുപടി.
മഞ്ഞു കൊണ്ട് ഉണ്ടാക്കിയ ഒരു സാധനം ഒരുപാട് നേരം നിൽക്കില്ലെന്ന് ഇവർക്ക് അറിയാത്തതാണോ അതോ പോലീസിനെ കളിയാക്കിയതാണോ.? ഇനിയും ഉണ്ട് ഇത്തരത്തിൽ പോലീസുകാരോട് അങ്ങോട്ട് ചെന്ന് പണി വാങ്ങിയ ചില ആളുകൾ. അവരുടെയെല്ലാം വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ രസകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതുമായ വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.