നിർമ്മാണ മേഖലയിലെ എഞ്ചിനീയര്‍മാരുടെ മണ്ടത്തരങ്ങള്‍.

ഇന്നത്തെ കാലത്തെല്ലാം ഓൺലൈനായാണ് എല്ലാ കാര്യങ്ങളും. നമ്മൾ കൂടുതലായും എല്ലാം ചെയ്യുന്നതും ഓൺലൈൻ വഴിയാണ്. ഓൺലൈനായി എൻജിനീയറിങ് പഠിച്ച ചില എൻജിനീയറിങ്ങുമാരുടെ സൃഷ്ടികളെ പറ്റിയാണ് പറയാൻ പോകുന്നത്. ഇങ്ങനെയൊക്കെയാണോ ഈ ജോലി ചെയ്യുന്നതെന്ന് പോലും നമ്മൾ ചിന്തിച്ചു പോകുന്ന രീതിയിലാണ് ഇവരുടെ ജോലികൾ. ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത് ഒരു ബാത്റൂമാണ്. ഈ ബാത്റൂമിലെ പ്രശ്നം എന്താണെന്ന് വെച്ചാൽ ഇതിൻറെ വാതിൽ തന്നെയാണ്. കാരണം ക്ലോസറ്റിന്റെ അരികിൽ വരെ മാത്രമേ വാതിൽ വരികയുള്ളൂ. മുഴുവനായി അടയ്ക്കാൻ സാധിക്കില്ല. ഒന്നെങ്കിൽ ക്ലോസെറ്റ് പൂർണമായും മാറ്റണം, അല്ലന്നുണ്ടെങ്കിൽ വാതിൽ മാറ്റി പണിയണം, എന്താണെങ്കിലും എന്ത് ഉദ്ദേശിച്ചാണ് ഇതിൻറെ കൺസ്ട്രക്ഷൻ ജോലി ചെയ്തതെന്ന് ഒന്ന് ആലോചിക്കേണ്ടിയിരിക്കുന്നു.

അതുപോലെ ഇവിടെ മറ്റൊരു സംവിധാനവും നമുക്ക് കാണാൻ സാധിക്കും അടുത്തിരിക്കുന്ന രണ്ടു ബാത്റൂമിലും കൂടി ഒരു വാതിൽ മാത്രമാണുള്ളത്. രണ്ടുപേർ ഒരുമിച്ച് ബാത്റൂമിന്റെയുള്ളിലേക്ക് കയറുകയാണെങ്കിൽ ഒരാൾ എല്ലാവരെയും കാണിച്ചു കൊണ്ട് കാര്യം സാധിക്കണമെന്ന് അർത്ഥമുള്ള ഒരു ബാത്റൂമാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുന്നത്.

അതുപോലെ നമുക്ക് പണിതീരാതെ നിൽക്കുന്ന ഒരു പാലം ഇവിടെ കാണാൻ സാധിക്കും. എത്ര മണ്ടത്തരമായ രീതിയിലാണ് ഈ പാലത്തിന്റെ അതുവരെയുണ്ടായിരുന്ന പണികൾ നടത്തിയിരുന്നതെന്ന് നമ്മളിത് കാണുമ്പോൾ ചിന്തിച്ചു പോകും. അതുപോലെ നല്ലൊരു ഗോഡൗണും ഇവിടെ കാണാൻ സാധിക്കുന്നുണ്ട്. നല്ലൊരു കാറ്റടിച്ചപ്പോഴേക്കും ഗോഡൗൺ ഇതാ കിടക്കുന്നു താഴെ.. അത്രയ്ക്ക് മികച്ച രീതിയിലാണ് ഇതിലെ കൺസ്ട്രക്ഷനെന്ന് മനസ്സിലായി കാണുമല്ലോ.

ആദ്യത്തെ ഗോഡൗൺ കാറ്റടിച്ചപ്പോൾ താഴെ പോയെങ്കിൽ ഈ ഗോഡൗൺ കുറച്ചുകൂടി മെച്ചപ്പെട്ടതാണ്. നല്ലൊരു മഴ പെയ്തപ്പോഴേക്കും ഇതിന്റെ ഉള്ളിലേക്ക് വെള്ളം മുഴുവൻ അടിച്ചുകയറി എന്നുമാത്രമേയുള്ളൂ. മറ്റ് ബുദ്ധിമുട്ടുകളൊന്നും ഇതിനില്ല. ഇതുകാരണം നിരവധി ധാന്യങ്ങളാണ് ഒരു കാര്യവുമില്ലാതെ നശിച്ചു പോയത്.

അതുപോലെ തന്നെ ഇവിടെ നമുക്കോരു സ്റ്റെയർ കാണാൻ സാധിക്കും. ഈ സ്റ്റെയർ എന്തിനാണ് ഉണ്ടാക്കിയതെന്ന് തീർച്ചയായും നമുക്ക് ഇതിൻറെ ശില്പിയോട് ചോദിക്കേണ്ടിയിരിക്കുന്നു . കാരണം അത്രയ്ക്ക് ഉള്ള രീതിയിലാണ് ഇത് എന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്. മുകളിലേക്ക് കയറി പോകുമ്പോൾ പ്രത്യേകിച്ച് മുറികളോന്നുമില്ല. ഒരു ചുവരിൽ ചാരി നിൽക്കുക മാത്രമാണ് ചെയ്തത്. പിന്നെ ഒരു ഷോയ്ക്ക് വേണ്ടി ചെയ്തതാണോന്ന് ചിന്തിക്കണം.