കാസ എൻകന്റഡ എന്ന മാളിക കാർട്ടിജോ ജുറാഡോ എന്നും അറിയപ്പെടുന്നു. സ്പെയിനിലെ മലാഗ നഗരത്തിലെ ഹെറേഡിയ കുടുംബമാണ് ഇത് നിർമ്മിച്ചത്. ഈ കുടുംബം അക്കാലത്ത് അൻഡലൂസിയ എന്ന സ്പാനിഷ് മേഖലയിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നായിരുന്നു. അക്കാലത്ത് ഈ വീട് ഒരു വലിയ കാർഷിക സംരംഭമാക്കാൻ വാങ്ങിയതാണ്.
1850-ൽ ഇവിടെ വിചിത്രമായ കാര്യങ്ങൾ സംഭവിക്കാൻ തുടങ്ങി. നിഗൂഢമായ നിഴലുകൾ ചുറ്റും നടക്കുന്നത് കണ്ടവരുണ്ട് മുറിയിൽ വെളിച്ചം പ്രത്യക്ഷപ്പെടുകയും പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്യുന്നതായും പറയപ്പെടുന്നു. വിചിത്രമായ ശബ്ദങ്ങൾ കേൾക്കാറുണ്ടെന്നും ആളുകൾ പറയുന്നു.
യഥാർത്ഥത്തിൽ ഇത് സംഭവിക്കുന്നതിന് പിന്നിലെ കാരണം ഹെറെഡിയ കുടുംബം തന്നെയായിരുന്നു. അക്കാലത്ത് ഹെറേഡിയ കുടുംബവും മറ്റ് പല സമ്പന്ന കുടുംബങ്ങളും 18-21 വയസ് പ്രായമുള്ള പെൺകുട്ടികളെ ഇവിടെ തട്ടിക്കൊണ്ടുപോകാറുണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
അതിനു ശേഷം മന്ത്രവാദം നടത്തി ശേഷം പെൺകുട്ടിളുമായി ബന്ധപ്പെടാറുണ്ടായിരുന്നു ശേഷം അവരെ അവിടെ കുഴിച്ചു മൂടുകയും ചെയ്യും. കാലം പതുക്കെ കടന്നുപോയി. 1925-ൽ ജുറാഡോ കുടുംബം ഈ സ്വത്ത് വാങ്ങി. പക്ഷേ ഭയാനകവും അസാധാരണവുമായ പ്രവർത്തനങ്ങൾ ഇവിടെ അവസാനിച്ചില്ല. ഇന്നും എല്ലാ രാത്രികളിലും ആ നിരപരാധികളായ പെൺകുട്ടികളുടെ ആത്മാക്കൾ ആ മാളികയിൽ അലഞ്ഞുനടന്ന് നീതി ആവശ്യപ്പെടുന്നു.