നമുക്കിടയിൽ ചില മനുഷ്യരുണ്ട്. അവർക്കെല്ലാം പുതിയ കാര്യങ്ങൾ കണ്ടെത്തുന്നതിൽ വളരെ ആവേശവും ആകാംക്ഷയും ഉള്ളവർ ആയിരിക്കും. ഇത്തരം ആളുകൾ ഒരു ചെറിയ ശാസ്ത്രജ്ഞർ തന്നെയാണ് എന്ന് തന്നെ പറയാം. ഒരുപക്ഷെ, ഇവരുടെ കണ്ടുപിടിത്തങ്ങൾ തുടക്കത്തിൽ വാൻ പരാജയമായി നമുക്ക് തോന്നിയേക്കാം. ചിലയാളുകൾ ഇത്തരം പരീക്ഷങ്ങൾ കണ്ട് ഇവരെ കളിയാക്കി ചിരിക്കാറുണ്ട്. പലർക്ക് മുമ്പിലും ഇവർക്ക് ലജ്ജ കാരണം തലതാഴ്ത്തി നടക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാം. എന്നിരുന്നാലും, കുറച്ചു കാലങ്ങൾക്കപ്പുറം ഇവരുടെ കണ്ടുപിടിത്തങ്ങൾ തന്നെയായിരിക്കും ലോകത്തിലെ തെന്നെ ചില മാറ്റങ്ങൾക്കു കാരണമാകുന്നതും. തുടക്കത്തിൽ ആളുകൾ അംഗീകരിക്കാൻ തയ്യാറായില്ലാ എങ്കിലും വിജയം വൈകാതെ തന്നെ ഇത്തരം ആളുകളുടെ കണ്ടുപിടിത്തങ്ങളെ തേടിയെത്താറുണ്ട്. ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായ ഒത്തിരി ശാസ്ത്രജ്ഞന്മാർ ഈ ലോകത്തിന്റെ വിവിധ കോണുകളിൽ ജീവിച്ചിരിപ്പുണ്ടായിരുന്നു. ചിലർ ഇപ്പോഴുമുണ്ട്. ഇത്തരത്തിൽ മണ്ടത്തരമായി തോന്നുന്നതും അത് പിന്നീട് ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയതുമായ ചില കണ്ടുപിടിത്തങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
ആദ്യമായി പോളാർ സീൽ. ഒരുപക്ഷെ, പേരിൽ നിന്നും നമുക്ക് വ്യക്തമായി ധാരണ കിട്ടിയില്ലാ എങ്കിലും ചില കാര്യങ്ങൾ അതിൽ ഒളിഞ്ഞു കിടപ്പുണ്ട്. നമ്മുടെ രാജ്യത്തൊക്കെ മിതമായ ശൈത്യവും താപനിലയുമൊക്കെ ആണ് എങ്കിലും ഭൂമധ്യരേഖയിൽ നിന്നും വളരെ അകന്ന് കിടക്കുന്ന അന്റാർട്ടിക്ക പോലെയുള്ള വൻകരകളിൽ അമിതമായ തണുത്ത കാലാവസ്ഥയായിരിക്കും. ഇവിടെ മുഴുവനായും മഞ്ഞു കൊണ്ട് മൂടിയിരിക്കും. എന്തിനു കൂടുതൽ പറയുന്നു. നമ്മുടെ നോർത്ത് ഇന്ത്യയിൽ പോയിട്ടുള്ള ആളുകളോട് ചോദിച്ചയാൾ അറിയാം. അവിടെ ആളുകൾ അനുഭവിക്കുന്ന തണുപ്പിനെ കുറിച്ച്. ഒരു പുതപ്പു കൊണ്ടോ സ്വെറ്റർ ഉപയോഗിച്ചോ തണുപ്പകറ്റുക എന്നത് വളരെ പ്രയാസകരം തന്നെയാണ്.നമുക്കൊക്കെ ഒന്ന് നന്നായി മഴ പെയ്താൽ തന്നെ തണുപ്പ് താങ്ങാൻ കഴിയില്ല. അപ്പോൾ അവിടെയൊക്കെ ജീവിക്കുന്ന ആളുകളെ കുറിച്ചൊന്ന് ചിന്തിച്ചു നോക്കൂ. നമ്മൾ തണുപ്പ് കൂടിയാൽ ബ്ലാങ്കറ്റ് ഉപയോഗിച്ചോ അല്ലെങ്കിൽ മറ്റു പുതപ്പുകൾ ഉപയോഗിച്ചോ മൂടിപ്പുതച്ചിരിക്കും. എന്നാൽ അതിശൈത്യം നിറഞ്ഞ രാജ്യങ്ങളിലുള്ള ആളുകൾക്ക് തണുപ്പകറ്റാൻ ഒരു പ്രത്യേകതതരം സ്വെറ്റർ ആണ് ധരിക്കുക. ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരു സാധാരണ സ്വെറ്റർ പോലെ തോന്നിയേക്കാം. എന്നാൽ ഇത് നിസ്സാരക്കാരനല്ല. ഇതിന്റെ സ്ലീവിന്റെ അടുത്തായി രണ്ടു സ്വിച്ചസ് ഉണ്ട്. തണുപ്പ് കൂടുകയാണെങ്കിൽ അതിലൊരു ബട്ടൺ അമർത്തുക. അപ്പോൾ നിങ്ങളുടെ ശരീരത്തെ അത് മിതമായ നിരക്കിൽ ചൂടാക്കും. ഇത് വളരെ രസകരമായതും എന്നാൽ അതിലുപരി ഏറെ ഉപകാരപ്രദവുമായ വസ്തുവാണ്. ഇതുപോലെയുള്ള ഒത്തിരി കണ്ടുപിടിത്തങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.