ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പ് എന്ന ചിത്രമാണ് ഇപ്പോൾ എല്ലാവരുടെയും ചർച്ചാവിഷയമായി നിൽക്കുന്നത്. സുകുമാരക്കുറുപ്പിന്റെ ജീവിത കഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഇതെന്നതുകൊണ്ടുതന്നെ എല്ലായിടത്തും കുറുപ്പ് നിറഞ്ഞുനിൽക്കുകയാണ്. സത്യത്തിൽ എന്താണ് കുറുപ്പിന്റെ ജീവിതകഥ..എന്തായിരുന്നു കുറുപ്പിന് സംഭവിച്ചത്. കുറുപ്പ് തന്നെയാണോ ചാക്കോയെ കൊന്നത്.
കേരളത്തെ തന്നെ ഞെട്ടിച്ച ഒരു കഥയായിരുന്നു സുകുമാരക്കുറുപ്പിന്റെ സംഭവം. വളരെയധികം പ്രക്ഷോഭങ്ങൾ ഉണ്ടാക്കിയ ഇന്നും മുൾമുനയിൽ നിർത്തുന്ന ഒരു ചരിത്രം. അതിനെപ്പറ്റിയുള്ള ചില കാര്യങ്ങളാണ് ഇന്ന് പങ്കുവെയ്ക്കാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ട് തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രെദ്ധിക്കും. അതിന് ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.മാവേലിക്കരയ്ക്ക് അടുത്തുള്ള സ്ഥലത്ത് ഒരു കാർ കത്തിനശിച്ചു എന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന് വിവരം ലഭിക്കുകയാണ്. സംഭവ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ കണ്ണിൽ ആദ്യം പെടുന്നത് ഒരു ഗ്ലൗസ് ആയിരുന്നു.
ഗ്ലൗസ് കണ്ട സമയം തന്നെ ഈ പോലീസ് ഉദ്യോഗസ്ഥന് എന്തോ ഒരു അപകടം മണക്കുന്നു. ഇതൊരു സാധാരണ മരണമല്ല എന്ന് അദ്ദേഹത്തിന് സംശയം തോന്നിയിരുന്നു. പിന്നീടുള്ള അന്വേഷണത്തിൽ സുകുമാരക്കുറുപ്പ് എന്നൊരു വ്യക്തി ആയിരുന്നു ഈ മരണം കാരണം വിടവാങ്ങിയത് എന്ന് അറിഞ്ഞു. അദ്ദേഹമാണ് മരിച്ചുപോയത് എന്ന വിവരം ലഭിക്കുകയാണ് ചെയ്യുന്നത്. വിവരം അയാളുടെ വീട്ടിലേക്ക് അറിയിച്ചപ്പോൾ പോലീസുകാർ പ്രതീക്ഷിച്ചൊരു പ്രതികരണം ആയിരുന്നില്ല വീട്ടിൽ നിന്നും ലഭിച്ചിരുന്നത്. ആർക്കും ഒരു ഞെട്ടലോ വലിയ വിഷമാമോ കണ്ടെത്താൻ സാധിച്ചില്ല. അപ്പോൾ തന്നെ പോലീസിന് ഒരു സംശയം തോന്നി. വീണ്ടും സംശയത്തിന്റെ മുൾമുനയിൽ നിർത്തിയത് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആയിരുന്നു. കാർ വളരെയധികം പഴക്കംചെന്ന ഒരു കാർ ആയിരുന്നു.
അതുപോലെതന്നെ കാറിലുണ്ടായിരുന്ന ആ വ്യക്തി ചെരുപ്പ് ഉപയോഗിച്ചിരുന്നില്ല എന്നത് മനസ്സിലാക്കാൻ സാധിച്ചു. വിദേശത്ത് ജോലിചെയ്ത ആഡംബരം ഏറെ ഇഷ്ടപ്പെട്ട സുകുമാരക്കുറുപ്പിനെ പോലുള്ള ഒരു വ്യക്തി ഇങ്ങനെ ചെരിപ്പിടാതെ ഒരു സാധാരണ കാറിൽ യാത്ര ചെയ്യുമോ എന്ന് സ്വാഭാവികമായും പോലീസിന് ഒരു സംശയം തോന്നി. എന്നാൽ ആ സംശയം കൊണ്ട് മാത്രം സുകുമാരകുറിപ്പ് അല്ല മരിച്ചത് എന്ന് ഉറപ്പിക്കുവാൻ സാധിക്കില്ലല്ലോ. വിശദമായി തന്നെ അന്വേഷിക്കാൻ തീരുമാനിച്ചു. വിശദമായ അന്വേഷണത്തിൽ സുകുമാരക്കുറുപ്പിന്റെ അളിയന് സത്യങ്ങൾ തുറന്നു പറയേണ്ടിവന്നു. അത് സുകുമാരക്കുറുപ്പ് ആയിരുന്നില്ല എന്നും ചാക്കോ എന്ന പേരിൽ ഉള്ള ഒരാളായിരുന്നു എന്ന് പറഞ്ഞത്.ഇടയിൽ വച്ച് ഇവരുടെ കാറിൽ കയറിയതായിരുന്നു ചാക്കോ. ഇൻഷുറൻസ് കമ്പനിയെ പറ്റിക്കാൻ വേണ്ടിയായിരുന്നു ഈ തട്ടിപ്പ് നടത്തിയത് എന്ന് വിശദമായ അന്വേഷണത്തിൽ മനസ്സിലാക്കാൻ സാധിച്ചിരുന്നു.
ഇടയിൽ വണ്ടിയിൽ ലിഫ്റ്റ് ചോദിച്ചു കയറിയ ആളായിരുന്നു ചാക്കോ. ചാക്കോയ്ക്ക് ഏകദേശം സുകുമാരക്കുറുപ്പിന്റെ അതെ രൂപമായിരുന്നു. അതോടെ ഈ പരിപാടി നടപ്പിലാക്കാൻ അയാൾ മതി എന്ന് തീരുമാനിക്കുകയായിരുന്നു. യാത്രയ്ക്കിടയിൽ ഈഥയ്ൻ കലർന്ന മദ്യം ചാക്കോയ്ക്ക് കുടിക്കാനായി അവർ നൽകി. ചാക്കോ അത് നിരസിക്കുകയുണ്ടായി. കുടിച്ചുകൊണ്ടിരുന്ന ഇദ്ദേഹത്തിൻറെ കഴുത്തിലേക്ക് കുടുക്ക് ഇടുകയായിരുന്നു. അതിനുശേഷം വണ്ടിയിൽ പെട്രോൾ ഒഴിക്കുകയും ചെയ്തു. അങ്ങനെയാണ് വണ്ടി കത്തിക്കുന്നത്. ഇതെല്ലാം സംശയത്തിനുള്ള കാരണങ്ങളായിരുന്നു.
അതായത് പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ പെട്രോൾ കണ്ടെത്തി. കാർ സ്വാഭാവികമായി നശിപ്പിക്കുകയാണെങ്കിൽ ഒരിക്കലും വണ്ടി ഓടിക്കുന്ന ആളുടെ ശരീരത്തിലേക്ക് എത്തില്ല. അതിനുള്ള ഒരു സാധ്യതയുമില്ലന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇപ്പോഴും സംശയത്തിന്റെ മുൾമുനയിൽ നിൽക്കുന്ന ഈ കാര്യത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ കോർത്തിണക്കി കൊണ്ടാണ് ഈ പോസ്റ്റിനോടൊപ്പം ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും ആകാംഷ നിറയ്ക്കുന്നതും ആയ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.