വ്യത്യസ്ത തരം ശക്തിയുള്ള നിരവധി സൂപ്പർ ഹീറോകളെ നിങ്ങൾ സിനിമകളിലും മറ്റും കണ്ടിരിക്കണം.സിനിമാ ലോകത്തിന് പുറമെ ഇന്ന് ഞങ്ങൾ നിങ്ങളെ അത്തരം വ്യത്യസ്ഥമായ കഴിവുകളുള്ള ആളുകളെ പരിചയപ്പെടുത്താൻ പോകുന്നു. അവരുടെ ശക്തി നിങ്ങളെ എല്ലാവരെയും അത്ഭുതപ്പെടുത്തിയെക്കാം മഹാശക്തികളുള്ള യഥാർത്ഥ ജീവിതത്തിലെ ആളുകള്‍ ഇവരൊക്കെയാണ്.
സ്റ്റീഫൻ വിൽറ്റ്ഷെയർ
വിലമതിക്കാനാകാത്ത നമ്മുടെ അവിസ്മരണീയ നിമിഷങ്ങളെ എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍ നമ്മള്‍ അത് ക്യാമറയില്‍ പകര്‍ത്താറുണ്ട്. എന്നാല്‍ സ്റ്റീഫൻ വിൽറ്റ്ഷയർ അങ്ങനെയല്ല. ഏതൊരു ക്യാമറയേക്കാളും ശക്തിയുള്ള വ്യക്തിയാണ്. നമ്മള്‍ സാധാരണയായി ഒരിക്കല്‍ എന്തെങ്കിലും കണ്ടാല്‍ അത് അധികം വൈകാതെ തന്നെ മറന്നു പോകും. എന്നാല്‍ സ്റ്റീഫൻ വിൽറ്റ്ഷയർ അങ്ങനെ പെട്ടൊന്ന് ഒന്നും ആ ചിത്രം മനസ്സില്‍ നിന്നും മറക്കില്ല. സ്ടീഫന്റെ മനസ്സും കണ്ണുകളും ക്യാമറയെ പിന്നിലാക്കുന്നു. ഒരിക്കൽ ഒരു ചിത്രം കണ്ടാൽ അത് പെയിന്റിംഗിലൂടെ അയാൾ അത് വരയ്ക്കും. അദ്ദേഹത്തിന്റെ പെയിന്റിംഗും ഓര്‍മ്മ ശക്തിയുമാണ് അദ്ദേഹത്തിന്റെ രണ്ട് പ്രധാന ശക്തികൾ.
ഷാവോളിൻ മോങ്ക്
ലോകത്ത് ഷാവോളിൻ മോങ്കിനെ അയൺ മാൻ എന്നാണ് അറിയപ്പെടുന്നത്. ഷാവോലിൻ മോങ്കിന്റെ ശരീരത്തില്‍ ഡ്രിൽ മെഷീൻ ഉപയോഗിച്ച് തുളക്കാന്‍ നോക്കിയാലും ഒന്നും സംഭവിക്കില്ല. ഒരു ഡ്രിൽ മെഷീൻ ഉപയോഗിച്ച് തലയിൽ നിരവധി ദ്വാരങ്ങൾ നിര്‍മിക്കാന്‍ ശ്രമിച്ചെങ്കിലും തലയിൽ ഒന്നും സംഭവിച്ചില്ല. അവരുടെ ഈ ശക്തി അവരെ വളരെ വ്യത്യസ്തരാക്കുന്നു.
ബെൻ അണ്ടർവുഡ്
റെറ്റിന ക്യാൻസർ മൂലം അമേരിക്കയിലെ ബെൻ അണ്ടർവുഡിന് 3-ാം വയസ്സിൽ തന്റെ കണ്ണുകൾ നീക്കം ചെയ്യേണ്ടിവന്നു. പക്ഷേ അതിനുശേഷവും ബെൻ തന്റെ കഴിവ് പരീക്ഷിക്കുകയും അത് നടപ്പാക്കുകയും ചെയ്തു. കണ്ണുകളില്ലെങ്കിൽ തന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ടി എന്ത്കൊണ്ട് ചെവികള്‍ ഉപയോഗിച്ചുകൂടാ ? എന്ന് ബെന്‍ ചിന്തിച്ചു. അതിനാലാണ് ചുറ്റുമുള്ള കാര്യങ്ങൾ ചെവിയുടെ സഹായത്തോടെ മനസിലാക്കാൻ ബെൻ പ്രാവീണ്യം നേടിയത്. അതിനുശേഷം ബെൻ ഒരു സഹായവുമില്ലാതെ ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിതം ചെലവഴിച്ചു. 2009 ൽ ക്യാൻസര്‍ കാരണം അദ്ദേഹം മരിച്ചു.
സ്ലാവിസ പജ്കിക്
സിറിയയിൽ നിന്നുള്ള സ്ലാവിസ പജ്‌കിക്ക് ലോകമെമ്പാടുമുള്ള ആരാധകര്‍ക്കിടയില്‍ ഇലക്ട്രിക് മാൻ എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ കണ്ടാല്‍ ശരീരത്തില്‍ രക്തത്തിനുപകരം കറന്റ് ആണോ പ്രവർത്തിക്കുന്നതെന്ന് തോന്നിപോകും. ശരീരത്തിൽ നിന്ന് ട്യൂബ്ലൈറ്റ്, ബൾബുകൾ, വിവിധ വൈദ്യുത ഉപകരണങ്ങൾ എന്നിവ വൈദ്യുതി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ ശക്തി അവരെ ലോകത്തിലെ ഇലക്ട്രിക് മാൻ എന്ന പേര് നേടി കൊടുത്തു.
ടിം ക്രൈഡ്‌ലാന്റ്
ടീം ക്രിഡ്‌ലാൻഡിനെ ലോകത്തിലെ ഏറ്റവും അത്ഭുതകരമായ വ്യക്തിയായി കണക്കാക്കുന്നു. കാരണം ടീമിൽ അത്തരമൊരു അത്ഭുതകരമായ ശക്തി ഉണ്ട്. അദ്ദേഹത്തിന്റെ ശരീരത്തില്‍ എന്ത് തന്നെ സംഭവിച്ചാലും വേദനിക്കില്ല എന്നതാണ് യാഥാര്‍ഥ്യം. ഒരു സൂചിയുടെ കാരണം നമ്മുടെ ജീവൻതന്നെ എടുത്തേക്കാം പക്ഷെ ടീം അയാളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂചി കടത്തുന്നു. പക്ഷേ ഒരുതരി വേദന പോലും അനുഭവിക്കില്ല. ലോകത്തെ പല ശാസ്ത്രജ്ഞരും അമേരിക്കയിൽ താമസിക്കുന്ന ടീമിനെ പഠിച്ചു. എന്നാൽ ഇതിന്റെ പിന്നിലെ കാരണം ആർക്കും മനസിലാക്കാൻ കഴിഞ്ഞിട്ടില്ല.