മനുഷ്യ മനസ്സാക്ഷിയെ തന്നെ കോരിത്തരിപ്പിക്കുന്ന ഒത്തിരി കൊലപാതകങ്ങളും സംഭവങ്ങളും നമ്മുടെ ഈ ലോകത്തിന്റെ പല ഭാഗങ്ങളിലായി തന്നെ നടന്നിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. അതിനു കാരണമാകുന്ന ദൈവത്തിന്റെ കയ്യൊപ്പ് എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന ഒരു തെളിവെങ്കിലും ആ കുറ്റകൃത്യത്തിൽ അവശേഷിക്കുന്നുണ്ടാകും. പ്രിന്റഡ് ഫോട്ടോ, സ്റ്റാംപ്, പല്ലിൽ ഇടുന്ന ക്യാപ്, കയ്യക്ഷരം, കയ്യിലെ ടാറ്റൂ എന്തിനു കൂടുതൽ പറയുന്നു പ്രാണികളെ വരെ ഉപയോഗിച്ച് ഓരോ കുറ്റകൃത്യങ്ങൾ തെളിയിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരം സംഭവങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.
പാന്റിഹോസ്. 1992ൽ ഒരു ഡ്രൈക്‌ളീൻ സെന്റർ ഉടമയായ കാത്തി വുഡ്ഹോസിനെ റേപ്പിനിരയായ നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസിന് ലഭിച്ച ഒരു അനോനിമസ് ഫോൺ കോളിലൂടെയാണ് സംഭവം പുറത്തറിയുന്നത്. അകെ തെളിവായി ലഭിച്ചത് അടിവസ്ത്രത്തിൽ നിന്നുള്ള ഒരു തുണിക്കഷണവും ഡിഎൻഎയും മാത്രമാണ്. ഈ തുണി കുറ്റവാളി മസ്‌ക്കായി ഉപയോഗിച്ചതാകാമെന്നു കരുതപ്പെടുന്നു. തുടർ അന്വേഷണം അവിടെ നിർത്തേണ്ടി വന്നു. തുടർന്ന് വീണ്ടും അവർക്കൊരു ഫോൺകോൾ ലഭിച്ചു. അതിൽ അവിടെ അടുത്ത് തന്നെ ജോലി ചെയ്യുന്ന ഒരു ഫാസ്റ്റ്ഫുഡ് തൊഴിലാളിയായ പോൾ ടൈലർ എന്നയാളുടെ പേര് എടുത്തു പറയുന്നുണ്ടായിരുന്നു.
തുടർന്നുള്ള അന്വേഷണം പിന്നീട് അയാളെ ലക്ഷ്യം വെച്ചായിരുന്നു. പോലീസ് അയാളുടെ വീട് പരിശോധിച്ചപ്പോൾ കിടക്കയ്ക്കടിയിൽ നിന്നും ആ തുണിക്കഷണത്തിന്റെ ബാക്കി കൂടി ലഭിച്ചു. അതോടൊപ്പം ഡിഎൻഎ കൂടി മാച്ച് ആയതോടെ പോൾ ടെയിലറിന് വധശിക്ഷ തന്നെ വിധിച്ചു. പിന്നീടത് കഠിന തടവിലേക്ക് മാറ്റി.
ഇതുപോലെയുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.