യഥാര്‍ത്ഥ അര്‍ത്ഥമറിയാതെ സ്ഥിരമായി ജീവിതത്തില്‍ ഉപയോഗിക്കുന്ന ചിന്നങ്ങള്‍.

നമ്മുടെയെല്ലാം നിത്യജീവിതത്തിൽ നാം ഓരോരുത്തരും നിരവധി സിമ്പൽസും ലോഗോയും കാണാറുണ്ട്. എന്നാൽ നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും ആ സിമ്പല് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നതിനെ കുറിച്ച് ധാരണയില്ല എന്നതാണ് സത്യം. ഒരു പക്ഷെ, ചില സിമ്പലുകൾക്കു പിറകിലുള്ള കഥ കേട്ടാൽ ശെരിക്കും നിങ്ങൾ അത്ഭുതപ്പെട്ടുപ്പോകും. അത്തരത്തിൽ നാം സ്ഥിരമായി നമ്മുടെ ദൈനംദിന ജീവിതത്തിൽ കണ്ടു വരുന്നതും എന്നാൽ അതിന്റെ ശെരിയായ അർത്ഥമെന്താണ് എന്ന് അറിയാത്തതുമായ ചില സിമ്പലുകൾ ഏതൊക്കെയാണ് എന്നും അവ എങ്ങനെ ലോകപ്രശസ്തമായി മാറി എന്നെല്ലാം നോക്കാം.

Origin and Meaning of everyday common symbols
Origin and Meaning of everyday common symbols

നിങ്ങൾ മെഡിക്കൽ ഫീൽഡിൽ ഉപയോഗിക്കുന്ന സിമ്പൽ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. പ്രധാനമായും ഡോക്ടേഴ്‌സിന്റെ സിമ്പലായിട്ടാണ് ആളുകൾ ഇതിനെ കാണുന്നത്. ലോക പ്രശസ്‌തമായ ഒരു സിംബൽ തന്നെയാണിത്. പല ഡോക്ടേഴ്സിന്റെയും വാഹനത്തിനു പിറകിലായിട്ടാണ് ഇത് കാണുന്നത്. അതായത് സിമ്പലിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്, ഒരു വടി, ആ വടിക്ക് പക്ഷികളുടെരത് പോലെ രണ്ടു ചിറകുകൾ ഉണ്ട്. കൂടാതെ ആ വടിയിൽ രണ്ടു പാമ്പുകൾ ചുറ്റി വളഞ്ഞു കിടക്കുന്നുമുണ്ട്. മെഡിക്കൽ ഫീൽഡും ഈ സിമ്പലും തമ്മിൽ ഒരു ബന്ധവും ഇല്ലാത്ത പോലെ തോന്നുന്നില്ലേ. എന്നാലത് വളരെ ശെരിയാണ്. ഈ സിമ്പലിനു പിറകിൽ വളരെ രസകരമായ കഥയുണ്ട് .

ഈ സിമ്പൽ ഉരുതിരിഞ്ഞു വരുന്നത് ഗ്രീക്കിൽ നിന്നാണ്. അതായത്, ഗ്രീക്ക് ഇതിഹാസത്തിലെ കച്ചവടക്കാരുടെയും കള്ളന്മാരുടെയും കൊള്ളക്കാരുടെയും തലവനായ ഓരൊരു ദേവനുണ്ടായിരുന്നു. ഹെർമിസ് എന്നാണ് അയാളെ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന ഒരു വടിയുടെ രൂപമാണ് നമ്മുടെ മെഡിക്കൽ ഫീൽഡിന് സിമ്പലായി ലഭിച്ചിരിക്കുന്നത്. ഒരു കൊള്ളത്തലവന്റെ സിമ്പൽ എന്തിനാ മെഡിക്കൽ ഫീൽഡിന് കൊടുത്തത് എന്ന് ചിന്തിക്കുമ്പോൾ അതിശയം തോന്നിയേക്കാം. എന്നാൽ വാസ്തവത്തിൽ ഇത് ഡിസൈൻ ചെയ്‌ത ഡോക്ടർക്ക് ഒരു അബദ്ധം സംഭവിച്ചതായിരുന്നു. 1902-ൽ അമേരിക്കൻ ആർമിയിലെ മെഡിക്കൽ സൈന്യത്തിന് ഒരു സിമ്പൽ വേണമായിരുന്നു. അങ്ങനെ ഗ്രീക്ക് ഇതിഹാസദത്തിലെ തന്നെ ആരോഗ്യത്തിന്റെയും വൈദ്യത്തിന്റെയും തലവനായ ആർക്ക്ലി പിഎസ് എന്ന ഒരു ദേവനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കയ്യിൽ ഇത് പോലെ സമാനമായ ഒരു വടിയും അതിന്മേൽ ഒരു പാമ്പുമുണ്ട്. എന്നാൽ അബദ്ധ വശാൽ അമേരിക്കക്കാരൻ തന്നെയായ ആ ഡോകടർ ലോഗോ ഡിസൈൻ ചെയ്ത വന്നപ്പോൾ ഹെർമിസിന്റെ സിമ്പലായി മാറി. എന്നാൽ അദ്ദേഹം അത് ഒഴിവാക്കാൻ വേണ്ടി നിന്നപ്പോഴേക്കും വിവിധ ലോക രാഷ്ട്രങ്ങൾ അത് ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. എന്നാൽ ഈ അടുത്ത കാലത്തു ലോക ആരോഗ്യ സംഘടന തങ്ങളുടെ ലോഗോ മാറ്റി. ഇത് പോലെയുള്ള സിമ്പലുകൾ ഇനിയുമുണ്ട്. അവ ഏതൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.