ഇപ്പോൾ ഇലക്ട്രിക് സ്കൂട്ടറുകളുടെ കാലഘട്ടമാണ്. നമ്മുടെ ലോകം ഒരു ഇലക്ട്രിക് യുഗത്തിലേക്ക് മാറ്റപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ ഒരു വാഹനമാണ് ഓലയുടെ ഇലക്ട്രിക് സ്കൂട്ടർ. തമിഴ്നാട്ടിൽ ഏക്കറുകണക്കിന് വരുന്ന ഒരു സ്ഥലത്താണ് ഈ സ്കൂട്ടറിന്റെ നിർമ്മാണം നടക്കുന്നത്. അത്യാധുനികമായ ഒരു കമ്പനി തന്നെയാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.
ഇലക്ട്രിക് സ്കൂട്ടറുകൾക്ക് വലിയ സ്വീകാര്യതയുള്ള ഒരു കാലഘട്ടമാണിത്. ഈ കാലഘട്ടത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സ്കൂട്ടർ തന്നെയാണ് ഓലെയെന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. വളരെയധികം വേഗതയേറിയ ഒന്നാണ് ഈ സ്കൂട്ടർ എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.. 90 കിലോമീറ്ററാണ് പരമാവധി സ്കൂട്ടറിന്റെ വേഗതയെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഭീമമായ പെട്രോൾ വിലയ്ക്ക് ഒരു പരിഹാരമെന്ന നിലയിലാണ് ഇപ്പോൾ ഓലെ സ്കൂട്ടർ കൂടുതലാളുകളും ഇഷ്ടപ്പെട്ട് തുടങ്ങുന്നത്. അതോടൊപ്പം മാറി തുടങ്ങുന്ന നമ്മുടെ നാടിന്റെയൊരു പ്രതിരൂപമായി സ്കൂട്ടർ മാറിക്കഴിഞ്ഞു. സാമ്പത്തികവും പരിസ്ഥിതി സൗഹൃദവുമായ ഒന്നാണിത്.
ഓർഡർ ചെയ്തു കഴിഞ്ഞാൽ ഈ സ്കൂട്ടർ വീട്ടിൽ എത്തിക്കുമെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതെന്ന ഒരു പ്രത്യേകത കൂടി ഈ ഒരു സ്കൂട്ടറിന് പറയാനുണ്ട്. നിരവധി പ്രത്യേകതകളുള്ള ഇതിന് അതുപോലെതന്നെ പോരായ്മകളുമുണ്ടെന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. ഏറ്റവും വലിയ പോരായ്മയെന്നത് ഇതിന്റെ വില തന്നെയാണ്. ഭീമമായ വില കൊടുത്ത് സാധാരണ ഒരു വ്യക്തിക്ക് ഈ സ്കൂട്ടർ സ്വന്തമാക്കാൻ സാധിക്കില്ല. അടുത്തത് ചാർജ് നിൽക്കാൻ ഉള്ള പരിമിതിയാണ്. അതും ഇതിൽ എടുത്തു പറയേണ്ടയൊരു കാര്യം തന്നെയാണ്. സ്കൂട്ടർ ചാർജ് നിൽക്കാൻ വലിയ തോതിലുള്ള പരിമിതികൾ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്.
അതുപോലെ ഒരു വാഹനം വാങ്ങുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ നോക്കുന്ന ഒരു കാര്യം അതിന്റെ സർവീസിംഗ് ആണ്. വാഹനത്തിന് എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കിൽ മികച്ച സർവീസിംഗ് ലഭിക്കുമോയെന്നത് പ്രധാനമാണ്. അങ്ങനെ നോക്കുകയാണെങ്കിൽ ഇതിനു സർവീസിംഗ് കുറവാണ് എന്നാണ് മനസ്സിലാക്കുന്നത്. അനുയോജ്യമായ സർവീസ് കേന്ദ്രങ്ങൾ ഈ വാഹനത്തിന് ഇല്ല. ഈ വാഹനം ഫാക്ടറിയിൽ നിർമിക്കുന്നത് എങ്ങനെയാണെന്ന് അറിയുവാൻ കൂടുതൽ ആളുകൾക്കും ഒരു കൗതുകമുണ്ടായിരിക്കും.