തെറ്റ് സംഭവിക്കുക എന്ന് പറയുന്നത് മനുഷ്യസഹജമായ ഒരു കാര്യമാണ്. എന്തെങ്കിലും ചെറിയ രീതിയിലെങ്കിലും അബദ്ധം സംഭവിക്കാത്ത മനുഷ്യൻ ഉണ്ടായിരിക്കില്ല എന്ന് പറയുന്നതായിരിക്കും സത്യം. അത്തരത്തിൽ ചില ആളുകൾക്ക് സംഭവിച്ച അബദ്ധങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. അതിനുശേഷം തോന്നിയ ചില ക്ഷമകളെ പറ്റി പറയുന്നുണ്ട്. ഏറെ രസകരവും കൗതുകകരമാണ് ഈ അറിവ്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.
ചില ആളുകളുടെ സ്വഭാവം എന്ന് പറയുന്നത് എത്രയൊക്കെ നിയന്ത്രിച്ചാലും ദേഷ്യം പിടിച്ചു വെക്കാൻ സാധിക്കാത്തത് ആയിരിക്കും. അവരെ കൊണ്ട് പറ്റുന്ന രീതിയിൽ ഒക്കെ ആ സ്വഭാവം മാറ്റാൻ ശ്രമിച്ചാലും ചിലപ്പോൾ അത് കഴിയാറില്ല. ദേഷ്യം വരുമ്പോൾ ചിലർ ചെയ്യുന്നത് ചില വിചിത്രമായ കാര്യങ്ങളാണ്. ചിലർ വളരെയധികം ദേഷ്യപ്പെട്ട് സാധനങ്ങളൊക്കെ നശിപ്പിക്കുന്നത് കാണാൻ സാധിക്കും. മറ്റു ചിലരാവട്ടെ സ്വന്തം ശരീരത്തെ തന്നെയായിരിക്കും ദേഷ്യം വരുമ്പോൾ വേദനിപ്പിക്കുന്നത്. ആദ്യ പറഞ്ഞ കൂട്ടത്തിൽ ഉള്ള ആളുകൾ കൂടുതൽ ആണ് ഉള്ളത് എന്ന് പറയുന്നതായിരിക്കും സത്യം. അത്തരത്തിൽ ഒരു ഡെലിവറി ബോയ് ചെയ്ത ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്.
അദ്ദേഹത്തിനോട് ആരോ ഒരാൾ ഭക്ഷണം ഓർഡർ ചെയ്തിരുന്നു, അദ്ദേഹം ഈ ഭക്ഷണം കൊണ്ടു വെക്കുവാൻ വേണ്ടി വന്നപ്പോൾ ആ വീട് മനോഹരമായ രീതിയിൽ ഉടമസ്ഥൻ ഡിസൈൻ ചെയ്ത് ഇട്ടിരിക്കുകയാണ്. വ്യത്യസ്തമായ ചില ഡിസൈനുകൾ ഒക്കെ അദ്ദേഹം ആ വീട്ടിൽ പരീക്ഷിച്ചു. അത് ചെടിച്ചട്ടികളിലും എന്തിന് പടികളിൽ പോലും കാണുവാൻ സാധിക്കുന്നുണ്ട്. ഇദ്ദേഹത്തിൻറെ മൂഡ് അന്നേദിവസം ശരിയായിരുന്നില്ല എന്ന് തോന്നുന്നു. ഭക്ഷണവുമായി ഇദ്ദേഹം നേരെ അവിടേക്ക് കയറി പോവുകയാണ് ചെയ്യുന്നത്. ഇടയിൽ രണ്ടുവട്ടം ഇദ്ദേഹത്തിൻറെ കാൽ വഴുതി. അപ്പോൾ തന്നെ ഇദ്ദേഹത്തിൻറെ മുഖം ഒക്കെ ഒന്ന് മാറി ദേഷ്യം വരുന്നുണ്ടായിരുന്നു.
ഇതിനിടയിലാണ് അവിടെ വെച്ചിരുന്ന ചില ഡിസൈനുകളിൽ ഇദ്ദേഹത്തിൻറെ കാൽ തട്ടി ഇദ്ദേഹത്തിന്റെ ഭക്ഷണം കയ്യിലുണ്ടായിരുന്ന ഭക്ഷണം അടക്കം ഇദ്ദേഹം താഴെ പോകുന്നതും, എങ്കിലും ഭക്ഷണത്തിന് ഒന്നും സംഭവിച്ചിട്ടില്ല. ഇദ്ദേഹം അത് നെഞ്ചോട് ചേർത്തു പിടിക്കുകയായിരുന്നു ചെയ്തതത്. പക്ഷെ അവിടെ വീണത് അദ്ദേഹത്തിന് ഇഷ്ടമായില്ല എന്ന് തോന്നുന്നു. ദേഷ്യം വന്നു ഭക്ഷണമെല്ലാം നിലത്തേക്ക് ഇട്ടതിനുശേഷം അദ്ദേഹം വല്ലാതെ ദേഷ്യപ്പെടുന്നത് ആണ് പിന്നീട് കാണുവാൻ സാധിച്ചത്. വീടിന്റെ ഉടമസ്ഥൻ ഉണ്ടാക്കി വെച്ചിരുന്ന സൃഷ്ടികളെല്ലാം നശിപ്പിക്കുവാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്.
അതിനുവേണ്ടി അവിടെയുണ്ടായിരുന്ന പൂച്ചെടികളും അദ്ദേഹം നിർമ്മിച്ച മനോഹരമായ ബൾബുകളും എല്ലാം ഇദ്ദേഹം എടുത്ത് എറിയുന്ന കാഴ്ചയാണ് കണ്ടത്. ഇതെല്ലാം ചെയ്തതിനുശേഷമാണ് ആശാൻ മുകളിലേക്ക് നോക്കുന്നത്. അപ്പോഴതാ അവിടെ ഒരു ക്യാമറ. താൻ ചെയ്തതു മുഴുവൻ ക്യാമറയിൽ റെക്കോർഡ് ആയിട്ടുണ്ട് എന്ന് അദ്ദേഹത്തിന് മനസ്സിലായി. ഇനിയിപ്പോൾ ആളെ കണ്ടുപിടിക്കുവാനും യാതൊരു ബുദ്ധിമുട്ടുമില്ല. ഇനിയുള്ളത് മാപ്പ് പറച്ചിൽ മാത്രമാണ്. അതുകൊണ്ടുതന്നെ താൻ നശിപ്പിച്ച സാധനങ്ങളുടെ എല്ലാം കാശും അതോടൊപ്പം ഡെലിവറി ചെയ്യുവാൻ വേണ്ടി വന്ന ഭക്ഷണത്തിന്റെ കാശും ക്യാമറയ്ക്ക് മുന്നിലേക്ക് വന്ന് നൽകുന്നത് കാണാൻ സാധിക്കുന്നുണ്ട്. അവിടെയുള്ള ഒരു ഭാഗത്ത് ഈ കാശു വെച്ചതിനു ശേഷമാണ് ഈ മനുഷ്യൻ ഇറങ്ങിപ്പോകുന്നത്.
ഏതാണെങ്കിലും ചെയ്യാനുള്ളതെല്ലാം ചെയ്തതിനു ശേഷവും ഇദ്ദേഹത്തിന് ചെറിയതോതിലെങ്കിലും ഒരു കുറ്റബോധം തോന്നി എന്ന് നമുക്ക് സമാധാനിക്കാം. ഇനിയും ഉണ്ട് ഈ തരത്തിലുള്ള രസകരമായ ചില രംഗങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്തത്.