ഒരാവശ്യവുമില്ലാതെ വെറുതെ പണി കിട്ടിയ ചില ആളുകളെ പറ്റി ആണ് പറയാൻ പോകുന്നത്. യാതൊരു കാര്യവുമില്ലാതെ ആയിരുന്നു ഇവർക്ക് ഇത്തരം പ്രശ്നങ്ങളിൽ ചെന്ന് ചാടേണ്ടി വന്നത് എന്നതാണ് ഇതിൽ ഏറ്റവും രസകരമായ കാര്യം. വെറുതെ ഒരു കൗതുകത്തിന് വേണ്ടി ചെയ്തത് പിന്നെ വലിയ പ്രശ്നമായി പോയ കാര്യങ്ങൾ ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. മൃഗങ്ങളെ ദേഷ്യം പിടിപ്പിക്കുക എന്ന് പറയുന്നത് അല്പം മോശമായ പരിപാടി തന്നെയാണ്.
എപ്പോഴാണ് അവർക്ക് ദേഷ്യം കൂടി അവ നമ്മളെ ആക്രമിക്കുക എന്ന് പറയാൻ സാധിക്കില്ല. ഒരാൾ ഒരു കരടിയുടെ ചിത്രങ്ങളെടുക്കുകയായിരുന്നു. ആദ്യം കരടി ഇയാൾക്ക് ചിത്രങ്ങളെടുക്കാൻ നിന്ന് കൊടുക്കുകയും ചെയ്തു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോഴേക്കും കരടിക്ക് ദേഷ്യം വന്നു തുടങ്ങി. വീണ്ടും വീണ്ടും ചിത്രം എടുക്കുന്നത് കരടിക്ക് അത്ര ഇഷ്ടമായില്ല. കരടി വല്ലാതെ പ്രകോപിതനായി. ഇയാൾക്ക് പുറകെ ഈ രണ്ട് കരടികൾ ഓടുകയായിരുന്നു. എന്നാൽ ഇയാൾ ഓടി മരത്തിനു മുകളിലേക്ക് കയറി. വളരെ പെട്ടെന്ന് തന്നെ കരടിയും പുറകെ കേറി. മരത്തിനുമുകളിൽ കയറുവാൻ കഴിവുള്ളവരാണ് കരടികൾ.
കരടികൾ മരത്തിനു മുകളിലേക്ക് കയറുന്നതാണ് പിന്നീട് കാണാൻ സാധിക്കുന്നത്. അയാളുടെ ഭാഗ്യം കൊണ്ട് ഇയാളുടെ കയ്യിൽ ഒരു കുരുമുളക് സ്പ്രേ ഉണ്ടായിരുന്നു. പെട്ടെന്നുതന്നെ ഇയാൾ അത് പ്രയോഗിക്കുകയും ചെയ്തു. അതുകൊണ്ടാണ് കരടി ഇയാളെ വിട്ട് ഇറങ്ങി പോകുന്നത് കാണാൻ സാധിക്കുന്നത്. ഒരുപക്ഷേ അത് അയാളുടെ കയ്യിൽ ഇല്ലായിരുന്നുവെങ്കിൽ അയാൾ രക്ഷപ്പെടുകയില്ലായിരുന്നു എന്ന് തന്നെ പറയാം. അത്രയ്ക്ക് അയാൾ ആ കരടിയെ ദേഷ്യപ്പെടുത്തിയിട്ടുണ്ട്. ഭാഗ്യംകൊണ്ട് മാത്രമാണ് ഇദ്ദേഹം രക്ഷപ്പെട്ടത് എന്നു മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഇനിയുമുണ്ട് കരടിയുടെ മറ്റൊരു കഥ.
ഒരു സ്ത്രീ കരടിയോടൊപ്പം ഉള്ള ചിത്രം എടുക്കുവാൻ ശ്രമിക്കുകയായിരുന്നു. ആദ്യം കരടി ഒന്ന് ശാന്തൻ ആയി ഇരുന്നു. എങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ കരടി തനിസ്വഭാവം പുറത്തുകാണിക്കാൻ തുടങ്ങി. പെട്ടന്ന് ഈ സ്ത്രീയെ ആക്രമിക്കാൻ വേണ്ടി കരടി വരുകയായിരുന്നു. പെട്ടെന്ന് തന്നെ അവർ കാറിൽ കയറി പോയതുകൊണ്ട് ഒന്നും പറ്റാതെ രക്ഷപ്പെടുകയും ചെയ്തു. ഇതൊക്കെ യാതൊരു ആവശ്യവുമില്ലാത്ത കാര്യങ്ങൾ തന്നെയായിരുന്നു. ഒരു പശുവിന്റെ മുൻപിൽ നിന്നുകൊണ്ട് ഒരു സ്ത്രീക്ക് ചെയ്യുന്നത് കണ്ടാൽ ആരും ഞെട്ടിപ്പോകും. അവർ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് അവർക്ക് തന്നെ മനസ്സിലാകുന്നില്ല.
പക്ഷേ അത് പശുവിനു ഇഷ്ടമായില്ല എന്ന് തോന്നുന്നു. ഉടനെ തന്നെ പശു ഒരു ചവിട്ട് കൊടുക്കുകയും ചെയ്തു. അവരുടെ നല്ല ജീവൻ പോയി എന്ന് അവരുടെ മുഖം കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കും. ഒരാവശ്യവുമില്ലാതെ പശുവിനെ പ്രകോപിപ്പിക്കാൻ വേണ്ടി ചെന്നതായിരുന്നു ഈ സ്ത്രീ. മൃഗങ്ങളോട് എന്തെങ്കിലുമൊക്കെ തമാശയായി കാണിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം മൃഗങ്ങൾക്ക് ചിലപ്പോൾ ആ തമാശ അതിൻറെതായ രീതിയിൽ എടുക്കുവാനുള്ള കഴിവുണ്ടായിരിക്കയില്ല.
അവ പലപ്പോഴും അത് വലിയ രീതിയിൽ തന്നെ ആയിരിക്കാം എടുക്കുന്നത്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ.ഇവയെല്ലാം ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ വിശദമായി തന്നെ പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ മുഴുവനായി കാണുകയാണ് വേണ്ടത്. അതിനോടൊപ്പം ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാനും മറക്കരുത്.