വിവാഹേതര ബന്ധങ്ങൾ നമ്മുടെ ജീവിതത്തിൽ വളരെ മോശമായ രീതിയിലാണ് ബാധിക്കുന്നത്. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എങ്കിലുമത് തുടർന്നു പോകുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരം ബന്ധങ്ങളിൽ കുടുംബജീവിതത്തെ ബാധിക്കുന്നത് നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിലുള്ള പ്രശ്നങ്ങളാണ്. അത്തരത്തിലുള്ള ഒരു കാര്യമാണ് അറിയാൻ സാധിക്കുന്നത്. ഇവിടെ വ്യാപാരിയായോരു മനുഷ്യൻ ഒരു വിവാഹേതര ബന്ധത്തിലേക്ക് പോയി ചാടുകയും അതിനുശേഷം ഇദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ നഷ്ടങ്ങളെ കുറിച്ച് അറിയാൻ സാധിക്കുന്നത്.
ഇദ്ദേഹം ഒരു ബിസിനസുകാരനായിരുന്നു. അയാളുടെ ഭാര്യയുടെ പേര് ലക്ഷ്മിയെന്ന് ആയിരുന്നു. വളരെ സന്തോഷകരമായ കുടുംബജീവിതം ആയിരുന്നു ഇദ്ദേഹം നയിച്ചിരുന്നത്. ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടി ഈ ആൾക്ക് ഒരു സ്ഥലത്ത് പോകേണ്ടതായി വന്നിരുന്നു. അവിടെ വച്ചാണ് ഇയാൾ വീണ്ടും മറ്റൊരു സ്ത്രീയെ പരിചയപ്പെടുന്നത്. അവരുടെ പേരും ലക്ഷ്മിയെന്ന് തന്നെയായിരുന്നു. അവർ തമ്മിലുള്ള സൗഹൃദം പ്രണയമായി വളരുവാൻ വലിയ താമസമെടുത്തില്ല എന്നതാണ് സത്യം. ഇവർ തമ്മിൽ പല സ്ഥലങ്ങളിൽ വെച്ച് പരസ്പരം കാണാൻ തുടങ്ങി. ഈ ഒരു സ്ത്രീക്ക് ഇയാളെ സ്വന്തമായി വേണമെന്ന് മോഹം ഉണ്ടായി തുടങ്ങി.
താൻ തന്റെ ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് വരാമെന്നും നിങ്ങളും നിങ്ങളുടെ കുട്ടികളെയും ഭാര്യയും ഉപേക്ഷിച്ച എന്നോടൊപ്പം വരണമെന്നും നമുക്ക് വിവാഹം കഴിക്കാമെന്നും സ്ത്രീ അയാളോട് ആവശ്യപ്പെടുകയാണ്. തന്റെ കുട്ടികളുടെ ഭാവി കളഞ്ഞൊരു കാര്യത്തിനും തയ്യാറല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. നിന്നെ വിവാഹം കഴിക്കണമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ആഗ്രഹിച്ചിട്ടില്ല എന്നുമായിരുന്നു ഇദ്ദേഹം പറയുന്നത്. വളരെ പണക്കാരനായ ഈ മനുഷ്യൻറെ ഭാര്യയായി മുൻപോട്ടു പോവുകയെന്ന് അവർ വല്ലാതെ തന്നെ ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി ഇവർ തിരഞ്ഞെടുത്ത മാർഗ്ഗമായിരുന്നു പൈശാചികമായി പോയത്. ഈ സ്ത്രീയുമായുള്ള ഭർത്താവിൻറെ ബന്ധം അറിഞ്ഞ ഇയാളുടെ ഭാര്യ ഇവരുടെ വീട്ടിൽ വലിയതോതിൽ തന്നെ പ്രശ്നം ഉണ്ടാക്കുകയായിരുന്നു ചെയ്തത്.
അതിന്റെ ദേഷ്യത്തിൽ ഒരിക്കൽ ഇയാൾ ഇല്ലാത്ത ദിവസം ഈ സ്ത്രീ ഇവരുടെ വീട്ടിലേക്ക് ചെല്ലുകയും അർദ്ധരാത്രിയിൽ ഇയാളുടെ ഭാര്യയെയും കുട്ടികളെയും നിഷ്കരുണം കൊന്നു കളയുകയുമാണ് ചെയ്തത്. ഭാര്യയെ ശ്വാസംമുട്ടിച്ചും കുട്ടികളെ കത്തി ഉപയോഗിച്ചും ആയിരുന്നു ഇവർ കൊന്നത്. പിന്നീട് പൊലീസ് അന്വേഷണത്തിലാണ് ഇവർ തന്നെയാണ് ഈ തെറ്റ് ചെയ്തതെന്ന് തെളിഞ്ഞത്. വലിയ തോതിൽ തന്നെ നാടിനെ ഞെട്ടിച്ചോരു സംഭവമായിരുന്നു ഇത്. വിവാഹേതരബന്ധങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചെറുതല്ലന്ന് മനസ്സിലാക്കി തരുന്നൊരു സംഭവം.