നമ്മൾ പലപ്പോഴും ട്രെയിനുകൾ റെയിൽവേ ട്രാക്കിലൂടെ പോകുന്ന സമയത്ത് ചിന്തിച്ചിട്ടുള്ള ഒരു കാര്യമായിരിക്കും റെയിൽവേ ട്രാക്കിൽ ചെറിയ കല്ലുകൾ ഇട്ടിട്ടുണ്ടാകുന്നത് എന്തിനാണ് എന്ന്. ട്രെയിനിന് ആവശ്യമായി ഗ്രിപ്പ് കിട്ടുവാൻ വേണ്ടി ആണെന്ന് ആയിരിക്കും മനസ്സിലായിട്ടുണ്ടാവുക. കുട്ടിക്കാലത്ത് നമ്മുടെ മനസ്സിൽ അവശേഷിച്ചിട്ടുണ്ടായിരുന്നു ഒരു സംശയം തന്നെയാണ് ഇത്.
എന്നാൽ അടുത്തകാലത്ത് വന്ന മെട്രോ ട്രാക്കുകളിൽ ഇത്തരത്തിൽ കല്ലുകൾ ഇടാറുമില്ല. എന്തുകൊണ്ടാണ് മെട്രോയ്ക്ക് ഇങ്ങനെയുള്ള കല്ലുകളുടെ ആവശ്യം ഉണ്ടാവാതിരിക്കുന്നത്. അങ്ങനെയാണെങ്കിൽ അപകടം ഉണ്ടാവില്ലേന്ന് സ്വഭാവികമായും പലരുടേയും ഉള്ളിൽ വരുന്ന ഒരു സംശയമാണിത്. എന്നാൽ ഇതിന് ഒരു മറുപടി എന്നു പറയുന്നത് ഇത്തരം ട്രാക്കുകൾ വേറെ രീതിയിലാണ് നിർമ്മിക്കുന്നത്. മെട്രോയ്ക്ക് വേണ്ടി ചെയ്യുന്ന ട്രാക്കുകൾ ബ്ലാസ്റ്റീലസ് ട്രാക്ക് എന്നാണ് അറിയുന്നത്.
ഇത്തരം ട്രാക്കുകൾക്ക് ട്രെയിൻ ഓടുമ്പോൾ ഉണ്ടാകുന്ന വൈബ്രേഷൻ സ്വീകരിക്കുവാനുള്ള ഒരു പ്രത്യേക കഴിവു കൂടിയുണ്ട്. ഇവിടെ മെയിന്റനൻസ് തുകയെന്നുപറയുന്നത് വളരെ തുച്ഛമാണ്. എന്നാൽ രാജ്യമെമ്പാടും ഇത്തരത്തിലുള്ള ട്രാക്കുകൾ ഉപയോഗിക്കുകയെന്ന് പറയുന്നത് ഒരിക്കലും സാധ്യമാവാത്തോരു കാര്യമാണ്. സാധാരണ റെയിൽവേ ട്രാക്കുകളിൽ ഉണ്ടാകുന്ന കല്ലുകൾക്ക് പിന്നിൽ മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. ട്രാക്കുകളിൽ വെള്ളം കെട്ടി കിടക്കാതിരിക്കുക, പുല്ലുകൾ വളരാതിരിക്കുക തുടങ്ങിയവ തടയുവാൻ കൂടിയാണ് ഇത്തരത്തിൽ കല്ലുകൾ ട്രാക്കുകളിൽ ഇട്ടിട്ടുള്ളത്. എന്നാൽ മെട്രോ ട്രെയിനുകളുടെ ട്രാക്കുകൾക്ക് അത്തരത്തിലുള്ള പ്രശ്നങ്ങൾ വരുന്നില്ല. കാരണം ആ ട്രാക്കുകൾ എപ്പോഴും ഉയർന്നാണ് ഇരിക്കുന്നത്. അതുകൊണ്ട് ഇത്തരത്തിൽ ഒരു പ്രശ്നം അവർ നേരിടുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ ഈ ട്രാക്കുകൾ നിലനിൽക്കുന്നത്.
റെയിൽവേ ട്രാക്കുകളുടെ സുരക്ഷായെന്നു പറയുന്നത് അതീവ ജാഗ്രത പുലർത്തേണ്ട ഒന്നുതന്നെയാണ്. കാരണം നിരവധി ആളുകളുടെ ജീവനുമായാണ് ഒരു ട്രെയിൻ എത്തുന്നത്. ചെറിയ എന്തെങ്കിലും ഒരു അശ്രെദ്ധ മാത്രം മതി ട്രെയിനുകൾക്ക് എന്തെങ്കിലും അപകടം സംഭവിക്കുവാൻ. അടുത്ത കാലത്തായിരുന്നു ട്രെയിനിന്റെ ബോഗികൾ തമ്മിൽ വേർപെട്ടുവെന്ന് പറഞ്ഞൊരു വാർത്തയും മാധ്യമങ്ങളിലെല്ലാം തന്നെ ശ്രദ്ധ നേടിയിരുന്നത്. ഈ കാര്യങ്ങൾ എല്ലാം തന്നെ നന്നായി ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ പോസ്റ്റിനോപ്പം ഉൾകൊള്ളിച്ച വിഡിയോ കാണാം.