രോഗിയുമായി പോയ ആംബുലൻസ് വഴിയിൽ കേടായി, ശേഷം സംഭവിച്ചത്.

ഡൽഹിയിലെ DDU ഹോസ്പിറ്റൽ ഹരിനഗറിൽ നിന്ന് RML ഹോസ്പിറ്റലിലേക്ക് ഒരു രോഗിയെ കൊണ്ടുപോകുന്നതിനിടെ പഴയ ഒരു ആംബുലൻസ് തകരാറിലാകുന്നു. തുടർന്ന് നല്ല വ്യക്തിത്വമുള്ള രണ്ട് യുവാക്കൾ ആംബുലൻസിലുള്ള രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി സഹായിക്കുകയും ചെയ്തു.

ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിലേക്ക് ഒരു ആംബുലൻസ് രോഗിയുമായി പോകുന്നതിനിടെ വഴിയിൽ വെച്ച് ആംബുലൻസ് കേടാകുന്നു. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. തകരാറിലായ ആംബുലൻസ് വഴിയിൽ നിർത്തിയിട്ട സമയത്താണ് രണ്ട് ബൈക്ക് യാത്രികർ മാലാഖമാരായി അവിടെയെത്തുകയും തുടർന്ന് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ 12 കിലോമീറ്റർ വാൻ തള്ളുകയും ചെയ്യുന്നത്. ഈ വീഡിയോ വീണ്ടും തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

Ambulance
Ambulance

വീഡിയോ ഇപ്രകാരമാണ്ര ണ്ട് ബൈക്ക് യാത്രികർ ആംബുലൻസിനെ കാലുകൊണ്ട് തള്ളി മുന്നോട്ട് കൊണ്ടുപോകുകയും തുടർന്ന് ആംബുലൻസ് മുന്നോട്ടു പോവുകയും ചെയ്യുന്നു. വീണ്ടും വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ 2019 മുതലുള്ളതാണെന്ന് പറയപ്പെടുന്നു. വാസ്തവത്തിൽ ഡൽഹിയിലെ DDU ഹോസ്പിറ്റൽ ഹരിനഗറിൽ നിന്ന് RML ഹോസ്പിറ്റലിലേക്ക് രോഗിയെ കൊണ്ടുപോകുന്നതിനിടെ ഒരു പഴയ ആംബുലൻസ് തകരാറിലായി. അതിനുശേഷം രണ്ട് യുവാക്കൾ ആംബുലൻസ് ഈ രീതിയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി സഹായിക്കുകയാണ് ചെയ്യുന്നത്.