ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു റെയിൽ പാതയാണ് ചാനൽ ടണൽ. ചാനൽ ടണൽ ഭൂമിയുടെ അടിയിൽ കൂടിയുള്ള ഒരു പാതയാണ്. അതായിത് കടലിനടിയിലൂടെ നിർമ്മിച്ചിരിക്കുന്ന ഒരു പാത. ഈ ഒരു പാതയെ പറ്റി കൂടുതലായി അറിയാം അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയ വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും പരസ്പരം ബന്ധിപ്പിക്കുന്ന റെയിൽപ്പാതയാണ് ചാനൽ ടണൽ.
ചണൽ എന്നും അറിയപ്പെടുന്നു.50.5 കിലോമീറ്റർ അതായിത് 31.4 മൈൽ നീളമുള്ള ഈ പാത കടലിനടിയിലൂടെയാണ് നിർമ്മിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഫോൾക്കെസ്റ്റൺ, ഫ്രാൻസിലെ കൊക്വെല്ലസ് എന്നീ പ്രദേശങ്ങളെ തമ്മിൽ ഇത് ബന്ധിപ്പിക്കുന്നുണ്ട് . ‘യൂറോസ്റ്റാർ’ എന്ന അതിവേഗ തീവണ്ടിയാണ് ഇതു വഴി സഞ്ചരിക്കുന്നത്.സമുദ്രാന്തർഭാഗത്തെ നീളം37.9 കിലോമീറ്റർ അതായിത് 124,000 അടി ഉള്ള ഈ തുരങ്കം ലോകത്തിൽ ഏറ്റവും കൂടുതൽ സമുദ്രത്തിനടിയിലൂടെ കടന്നുപോകുന്ന ഭാഗമുള്ള തുരങ്കമാണ്. ജാപ്പനിലെ സൈകാൻ ടണലിന് ആകെ 53.85 കിലോമീറ്റർ അതായിത് 176,700 അടി നീളമുണ്ടങ്കിലും 23.3 കിലോമീറ്റർ അതായിത് 14.5 mi ദൂരമേ സമുദ്രത്തിനടിയിലൂടെ കടന്നു പോകുന്നുള്ളൂ.
ഇതിൽ അനുവദനീയമായ പരമാവധി വേഗത 160 കിലോമീറ്റേഴ്സ് പെർ ഹൗർ അതായിത് 99 എംഫി ആണ്.1988 നിർമ്മാണം ആരംഭിച്ച് 1994-ൽ പണി പൂർത്തിയായ ഈ പദ്ധതിക്ക് ചെലവാത് 4.65 ശതകോടി പൗണ്ട് സ്റ്റെർലിംങ് ആണ്. നിർമ്മാണം പൂർത്തിയായതിനുശേഷം തീപ്പിടുത്തങ്ങളും അതിശൈത്യവും ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചിട്ടുണ്ട് എന്ന് അറിയുന്നു.എലിസബത്ത് രാജ്ഞിയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസും ചേർന്നാണ് 1994-മെയ് 6 – ന് ടണലിന്റെ ഉദ്ഘാടനം നിർവഹിച്ചത് എന്ന് ചരിത്രം തെളിയിക്കുന്നു . ഒരു ഇളവോടുകൂടിയ ബിൽഡ്-ഓൺ-ഓപ്പറേറ്റ്-ട്രാൻസ്ഫർ പദ്ധതിയാണ് ടണൽ .
ടിഎംഎൽ തുരങ്കം രൂപകല്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യും, എന്നാൽ യൂറോടണൽ എന്ന പ്രത്യേക നിയമപരമായ സ്ഥാപനത്തിലൂടെയായിരുന്നു ധനസഹായം വന്നത് . യൂറോടണൽ CTG/FM ആഗിരണം ചെയ്യുകയും TML-മായി ഒരു നിർമ്മാണ കരാർ ഒപ്പിടുകയും ചെയ്തു. എന്നാൽ ബ്രിട്ടീഷ്, ഫ്രഞ്ച് സർക്കാരുകൾ അന്തിമ എഞ്ചിനീയറിംഗ്, സുരക്ഷാ തീരുമാനങ്ങൾ നിയന്ത്രിച്ചു, ഇപ്പോൾ ചാനൽ ടണൽ സേഫ്റ്റി അതോറിറ്റിയുടെ കൈയിലാണ് എന്ന് അറിയാം . ലോണുകൾ തിരിച്ചടയ്ക്കുന്നതിനും ലാഭവിഹിതം നൽകുന്നതിനുമായി ബ്രിട്ടീഷ്, ഫ്രഞ്ച് സർക്കാരുകൾ യൂറോടണലിന് 55 വർഷത്തെ പ്രവർത്തന ഇളവ് നൽകി. 1987 മുതൽ; 10 വർഷം കൊണ്ട് 1993 ൽ 65 വർഷം വരെ നീട്ടിയിട്ടുണ്ട്. യൂറോടണൽ, ബ്രിട്ടീഷ് റെയിൽ , എസ്എൻസിഎഫ് എന്നിവ തമ്മിൽ റെയിൽവേ ഉപയോഗ കരാർ ഒപ്പുവച്ചു.
തുരങ്കത്തിന്റെ ശേഷിയുടെ പകുതി റെയിൽവേയ്ക്ക് ലഭിക്കുന്നതിന് പകരമായി ഭാവിയിൽ വരുമാനം ഉറപ്പുനൽകുന്നു.ഇത്രയും സങ്കീർണ്ണമായ ഒരു അടിസ്ഥാന സൗകര്യ പദ്ധതിക്ക് സ്വകാര്യ ധനസഹായം അഭൂതപൂർവമായ തോതിൽ ഉണ്ടായിരുന്നു എന്നത് ആണ് ശ്രെദ്ധ നേടുന്നത് . ഇനിയും ഉണ്ട് ഈ സ്ഥലത്തെ കുറിച്ച് അറിയാൻ കൂടുതൽ കാര്യങ്ങൾ. അവയെല്ലാം കോർത്തിണക്കികൊണ്ടുള്ള വിഡിയോ ആണ് വിഡിയോ ആണ് ഈ പോസ്റ്റിനോപ്പം പങ്കുവച്ചിരിക്കുന്നത്. വിശദമായി വിവരങ്ങൾക്ക് വേണ്ടി വിഡിയോ കാണാം.ഇത്തരത്തിൽ അറിവ് നിറയ്ക്കുന്ന വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക.