ജീവിതത്തിൽ അബദ്ധങ്ങൾ പറ്റാത്തവർ ആയി ആരുമില്ല. ചെറിയ അബദ്ധങ്ങൾ എങ്കിലും ജീവിതത്തിൽ സംഭവിച്ചിട്ടില്ലെങ്കിൽ അവർ മനുഷ്യരാണെന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ല. എന്നാൽ ചില വമ്പൻ കമ്പനികൾക്ക് സംഭവിച്ച അബദ്ധങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. എല്ലാവർക്കും പരിചിതമായ ഒരു കമ്പനിയാണ് കൊക്കകോള കമ്പനി. അവർക്ക് സംഭവിച്ച ഒരു വലിയ അബദ്ധത്തെ പറ്റി ആണ് പറയുന്നത്. കൊക്കകോള ഒരു പുതിയ ഉൽപ്പന്നം ഇറക്കി കഫിനും പേപ്സിയും ഉൾപ്പെട്ട ഒരു ഉൽപ്പന്നം ആയിരുന്നു ഇത്.
ഇത് കുടിക്കുകയാണെങ്കിൽ രാവിലെ ചായ കുടിച്ചതിന് തുല്യമാകും എന്നായിരുന്നു അവരുടെ വാദം . കഫിൻ അധികം ആയതുകൊണ്ട് തന്നെ ഇതിന് കൈയ്പ്പ് കൂടുതലായിരുന്നു. അതുപോലെതന്നെ പ്രതീക്ഷിക്കുന്നതിലും കൂടുതൽ വിലയും ആയിരുന്നു വിപണിയിൽ. അതുകൊണ്ടുതന്നെ ഇത് വിറ്റു പോയില്ല. ഇത് വിറ്റുപോകാൻ സാധ്യത ഇല്ല എന്ന് അപ്പോൾ തന്നെ ഇവർക്ക് മനസ്സിലായില്ലേ…? കയ്പ്പ് കൂടിയ സാധനം ആളുകൾ വാങ്ങില്ലെന്ന് എന്നിട്ടും ഇവർ നിർത്തിയില്ല അടുത്ത ഒരു സംഭവം കൂടി വിപണിയിലേക്ക് എത്തിച്ചു. ഇതിൽ ആണെങ്കിൽ ആദ്യം ഇറക്കിയ ഉൽപ്പന്നത്തിൽ കൂടുതൽ കഫൈൻ. ആദ്യത്തെ ഉൽപ്പന്നത്തെക്കാൾ കൂടുതൽ കയ്പ്പ് ആയിരിക്കില്ലേ ?
ഇത്രയും അറിഞ്ഞിട്ടും ഇവർ എന്തുകൊണ്ട് പഠിച്ചില്ല, ഇനി പറ്റിയ അബദ്ധം മൈക്രോസോഫ്റ്റ് കമ്പനിയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയായിരുന്നു. ഒരു മീറ്റിങ്ങിന് വന്നപ്പോൾ ഇദ്ദേഹം കൊണ്ടുവന്നത് ആപ്പിളിന്റെ ഒരു ലാപ്ടോപ്പ് ആയിരുന്നു. സ്വന്തം കമ്പനിയുടെ ഉൽപ്പന്നം ഇദ്ദേഹം പോലും ഉപയോഗിക്കുന്നില്ലെങ്കിൽ പിന്നെ മറ്റുള്ളവർ ഉപയോഗിക്കണമെന്ന് പറയുന്നത് എന്തർത്ഥമാണുള്ളത് എന്നായിരുന്നു ആരാധകർ ചോദിച്ചിരുന്നത്. അത് തീർച്ചയായും ചിന്തിക്കേണ്ട ഒരു കാര്യമാണ്. മൈക്രോ സോഫ്റ്റ് ഉൽപ്പന്നം ആണെങ്കിലും അതിന്റെ മുതലാളി ഉപയോഗിച്ചില്ലെങ്കിൽ മറ്റുള്ളവർ ആണോ അത് ഉപയോഗിക്കേണ്ടത്. നോക്കണേ പറ്റുന്ന ഒരു അബദ്ധങ്ങൾ.
ഒരു പരസ്യം വിവാദമായത് ആയിരുന്നു അടുത്ത പ്രശ്നം. പെപ്സിയുടെ ഒരു പരസ്യം ആയിരുന്നു. ആ പരസ്യത്തിൽ വലിയൊരു യുദ്ധം നടക്കുമ്പോൾ ഒരു പെപ്സി എടുത്ത് പോലീസുകാരന് ഒരു പെൺകുട്ടി നൽകുന്നതായിരുന്നു അത്. അത് കഴിഞ്ഞ് അയാൾ ചിരിച്ചു കാണിക്കുന്ന ഒരു രംഗമുണ്ട്. വലിയ വിമർശനങ്ങൾ ആയിരുന്നു ഈ പരസ്യത്തിനു വന്നത്. യുദ്ധത്തെ വളരെ ലഘുവായ രീതിയിൽ ആ പോലീസുകാരൻ കാണുന്നു എന്ന ഒരു തെറ്റായ സന്ദേശമാണ് ഈ പരസ്യം സമൂഹത്തിന് നൽകുന്നത് എന്ന് പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ആളുകളെത്തി. അതോടെ സംഭവം കയ്യിൽ നിന്ന് പോയി എന്ന് പറഞ്ഞാൽ മതിയല്ലോ.
പിന്നീട് പെപ്സിയുടെ മുതലാളിയുടെ മകൾ ട്വിറ്റർ വഴി എല്ലാവരോടും മാപ്പ് പറയേണ്ട അവസ്ഥ വരെ വന്നു. ജീവിതത്തിൽ വലിയ വലിയ അബദ്ധങ്ങൾ സംഭവിച്ച എത്രയോ ആളുകളുണ്ട്. നമുക്ക് ജീവിതത്തിലും ചെറിയ ചെറിയ അബദ്ധങ്ങൾ ഒക്കെ സംഭവിച്ചിട്ടുണ്ട്. അബദ്ധങ്ങൾ എന്നുപറയുന്നത് ജീവിതത്തിൻറെ ഭാഗമാണ്. ഇത്തരത്തിൽ രസകരമായ അബദ്ധങ്ങളും വലിയ വലിയ കമ്പനികൾക്ക് സംഭവിച്ച ചെറിയ അബദ്ധങ്ങളും ഒക്കെ ഉൾപ്പെടുത്തിയ ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ വീഡിയോ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.
ഒന്നുമല്ലെങ്കിലും നമ്മുടെ വിരസ നിമിഷങ്ങളിൽ ചെറിയൊരു ചിരി വളർത്തുവാൻ എങ്കിലും ഇത്തരം വീഡിയോകൾ കാണുക. ആദ്യം നമുക്ക് വലിയ നാണക്കേട് തോന്നുന്ന പല അബദ്ധങ്ങളും പിന്നീട് നമ്മൾ ചിന്തിച്ചു നോക്കുമ്പോൾ ഓർക്കാൻ രസമുള്ള അല്ലെങ്കിൽ തമാശയുടെ മേമ്പൊടി യുടെ മാത്രം പിൽക്കാലത്ത് ഓർമ്മിക്കാൻ കഴിയുന്ന ചില അനുഭവങ്ങൾ മാത്രമാണ്. അതുകൊണ്ടുതന്നെ ചെറിയ അബദ്ധങ്ങൾ ഒക്കെ സംഭവിച്ചതിൽ വലിയ നാണക്കേട് ഒന്നും വിചാരിക്കേണ്ട കാര്യമില്ല. പക്ഷേ പറ്റിയ അബദ്ധങ്ങൾ വീണ്ടും വീണ്ടും തുടർച്ചയായി ചെയ്യാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്. അത്യാവശ്യമായ കാര്യമാണ്. രസകരമായ അബദ്ധങ്ങൾ കാണുന്നതിനുവേണ്ടി വീഡിയോ കാണാവുന്നതാണ്.