ഇന്ന് ഒട്ടുമിക്ക വീടുകളിലും അക്വേറിയങ്ങൾ ഉണ്ട്. കാരണം ഇന്ന് മീനുകളെ വളർത്തുക എന്നത് നമ്മുടെ നാട്ടിലൊക്കെ ഒരു ട്രെൻഡ് ആയി മാറിയിട്ടുണ്ട് എന്ന് തന്നെ പറയാം. അത് കൊണ്ട് തന്നെ നമ്മൾ യാത്ര ചെയ്യുമ്പോൾ എവിടെ നോക്കിയാലും അക്വേറിയങ്ങളും അതിൽ പലതരം മീനുകൾ വിൽക്കുന്ന ഒട്ടേറെ ആളുകളെ നമുക്ക് കാണാൻ കഴിയും. ചെറിയ ആളുകൾ മുതൽ അൽപ്പം പ്രായമായ ആളുകൾക്ക് വരെ ഇന്ന് ഇതിനോട് ഏറെ പ്രിയം തന്നെയാണ്. മാത്രമല്ല, പല തരത്തിലും നിറത്തിലും ഭാവത്തിലുമുള്ള അപൂർവ്വമായ വളർത്തു മത്സ്യങ്ങളെയും മറ്റും ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ, നമ്മൾ ഇതുവരെ കാണുകയും കേൾക്കുകയും ചെയ്യാത്ത അപൂർവ്വ മൽസ്യങ്ങളുള്ള വലിയ വലിയ അക്വേറിയങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉണ്ട്. അവ ഏതൊക്കെയാണ് എന്ന് നോക്കാം.
അക്വ പ്ലാനറ്റ് ജെജു. കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ അക്വേറിയം എന്ന് അറിയപ്പെടുന്നത് അക്വ പ്ലാനറ്റ് ജെജു എന്ന ഈ അക്വേറിയമാണ്. ഇത് സ്ഥിതി ചെയ്യുന്നത് ദക്ഷിണ കൊറിയയിലാണ്. കണ്ണിനും മനസ്സിനെയും ഒരുപോലെ ആശ്ചര്യപെടുത്തുന്ന തരത്തിലുള്ള ഒട്ടനവധി ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമാണിവിടം. കണക്കു പ്രകാരം 4800ഓളം സമുദ്ര ജീവികളും മത്സ്യങ്ങളും ഇതിൽ അധിവസിക്കുന്നുണ്ട്. ഇവിടം ഏറ്റവും ശ്രദ്ധേയമായത് രണ്ടു ഭീമൻ തിമിംഗലങ്ങളാണ്. മാത്രമല്ല, നദികളിലെയും കടലിലെയും നിരവധി സസ്യങ്ങളും ഇവിടെ സൂക്ഷിക്കുന്നുണ്ട്. ഇവിടെയുണ്ടായിരുന്ന രണ്ടു തിമിംഗലങ്ങളിൽ ഒരെണ്ണം 2012 ൽ മരണപ്പെട്ടു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്താനായത്, അവ ചെറിയ ആവാസ വ്യവസ്ഥയിൽ ജീവിച്ചത് കൊണ്ടാകാം എന്നാണ്. അതിനെ തുടർന്ന് ബാക്കിയുണ്ടായിരുന്ന ഒരു തിമിംഗലത്തെയും തിരികെ കടലിലേക്ക് തന്നെ വിട്ടയച്ചു. കൂടാതെ, ഈ ഒരു സ്ഥാലത്തേക്ക് സഞ്ചാരികളെ കൂടുതൽ ആകർഷിച്ചത് ഹിനിയോ എന്ന ഡൈവിങ്ങ് പ്രോഗ്രാം. ഇന്നും ഇവിടെ നിരവധി പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. കൂടാതെ, സഞ്ചാരികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നുണ്ട്.
ഇത്പോലെ ലോകത്തിലെ മറ്റു വലിയ അക്വേറിയങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.