എത്ര പണം ഉണ്ടെങ്കിലും ചില ആളുകൾക്ക് ചില അബദ്ധങ്ങൾ സംഭവിക്കുമെന്നത് സാധാരണമാണ്.എന്നാൽ കോടികളുടെ അബദ്ധങ്ങൾ സംഭവിക്കുകയാണെങ്കിലോ.? ജീവിതത്തിലൊരിക്കലെങ്കിലും അബദ്ധം സംഭവിക്കാത്തവരായി ആരുമുണ്ടായിരുന്നില്ല. അബദ്ധങ്ങൾക്ക് നമ്മൾ പകരം നൽകേണ്ടിവരുന്നത് വലിയതോതിലുള്ള തുകകൾ ആയിരിക്കും. അത്തരത്തിൽ കോടികളുടെ അബദ്ധങ്ങൾ സംഭവിച്ച ചില ആളുകളെ കുറിച്ചും അവരുടെ ചില അബദ്ധങ്ങളെ കുറിച്ചുമാണ് പറയുന്നത്
അതിലൊന്നാണ് ന്യൂജേഴ്സി സ്കൂളുകൾ എന്നുപറയുന്നത്. ഈ സ്കൂളുകൾ ഒരു പൂർണമായ അബദ്ധമായിരുന്നു. നാലു ദശലക്ഷം രൂപ മുടക്കി നിർമ്മിച്ചതായിരുന്നു ഈ സ്കൂളുകൾ. എന്നാൽ ചില പ്രശ്നങ്ങൾ കാരണം ഇതിന്റെ നിർമ്മാണം വലിയതോതിൽ ഒരു അബദ്ധമാ യി മാറുകയായിരുന്നു ചെയ്തത്.
അതുപോലെയുള്ള ഒരു അബദ്ധമായിരുന്നു മില്ലേനിയം പാലമെന്നത്. ഇത് പൊതുജനങ്ങൾക്ക് വേണ്ടി അനാച്ഛാദനം ചെയ്യുന്നതിനുമുൻപ് ലണ്ടനിലെ തോംസ് നദിക്ക് കുറുകെയുള്ള മില്ലേനിയം പാലം ചില പ്രശ്നങ്ങളിൽ പെട്ടിരുന്നു. രണ്ടായിരത്തിൽ പാലം തുറന്നപ്പോൾ ആദ്യമായി നടന്നുപോകുന്ന കാൽനടയാത്രക്കാർക്ക് അത് ആടിയുലഞ്ഞതായി അനുഭവപ്പെട്ടു. കാറ്റിനെയും ഭാരത്തെയും നേരിടാൻ എൻജിനീയർമാർ രൂപകൽപ്പന ചെയ്ത ഈ പാലത്തിന് സാധിക്കില്ല എന്ന് ചില ആളുകൾ വാദിച്ചു. ഈ വാദം പൂർണമായും അംഗീകരിക്കപ്പെട്ടതോടെ ഇതും ചിലവേറിയരു അബദ്ധമായി മാറി.
എല്ലാ ആളുകൾക്കും പ്രസിദ്ധമായ ഒരു കമ്പനിയാണ് കൊക്കകോള എന്നുപറയുന്നത്. ഇന്നും കൊക്കകോളയുടെ റെസിപ്പി ആർക്കുമറിയില്ല. ഇതിന്റെ വിൽപ്പന കുത്തനെ ഉയരുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ഒരു സംരംഭം കൂടി പുറത്തിറക്കിയിരുന്നു. രുചിയുള്ള ഒരു സോഡാ തന്നെയായിരുന്നു ഇത്. ന്യൂ കോക്ക് എന്നായിരുന്നു പേര്. വളരെ ചിലവേറിയ ഒന്നായിരുന്നു. എന്നാൽ വിപണിയിൽ വേണ്ടത്ര ചലനം സൃഷ്ടിക്കുവാൻ കോക്കിന് സാധിച്ചില്ല. അതുകൊണ്ടുതന്നെ കോക്ക് ചിലവേറിയയോരു അബദ്ധമായി മാറിക്കഴിഞ്ഞിരുന്നു.
ഇപ്പോൾ ബിറ്റ്കോയിനുകളുടെ കാലഘട്ടമാണ്. ഒരാൾക്ക് തന്റെ ഏഴായിരത്തോളം ബിറ്റ്കോയിനുകൾ നഷ്ടമാവുകയായിരുന്നു. അദ്ദേഹത്തിന്റെ അശ്രദ്ധ കൊണ്ടാണ് അത്രയും ബിറ്റ് കോയിനുകൾ അദ്ദേഹത്തിന് നഷ്ടമായത്. അദ്ദേഹത്തിന് ആ ബിറ്റ്കോയിനുകളുടെ മൂല്യം അറിയില്ലായിരുന്നു എന്നത് മറ്റൊരു കാരണമായിരുന്നു. അദ്ദേഹം ഈ ബിറ്റ്കോയിനുകൾ നഷ്ടപ്പെട്ടതിനു ശേഷം അദ്ദേഹത്തിന്റെ ബിറ്റ്കോയിനുകളുടെ മൂല്യം വർദ്ധിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം അതിനെക്കുറിച്ച് അന്വേഷിച്ചുവെങ്കിലും അത് അദ്ദേഹത്തിന് കണ്ടെടുക്കാൻ സാധിച്ചില്ല. അത് വേറൊരു അബദ്ധമായി അതുമാറി.