ഹൈദരാബാദിൽ താമസിക്കുന്ന 38 കാരിയായ പ്രീതി സിൻഹ 2014ലാണ് രണ്ട് പെൺമക്കളുമൊത്ത് യുഎസിൽ നിന്ന് ഇന്ത്യയിലെത്തിയത്. ഇന്ത്യയിൽ വന്നതിന് ശേഷം ഒരു കോർപ്പറേറ്റ് കമ്പനിയിൽ ജോലിക്ക് ചേർന്നിരുന്നുവെങ്കിലും ജോലിയിലെ ഭാരക്കൂടുതൽ കാരണം ഈ ജോലി ഉപേക്ഷിക്കേണ്ടി വന്നു. ശേഷം അവരുടെ ആത്മവിശ്വാസം കുറഞ്ഞുകൊണ്ടിരുന്നു. പക്ഷേ അവരുടെ ഒരു തീരുമാനം ജീവിതത്തിന് ഒരു പുതിയ ദിശ നൽകി. ഇതിനുശേഷം പ്രീതി സിൻഹ തന്റെ ശരീരഭാരം കുറയ്ക്കുക മാത്രമല്ല 2000 രൂപ ഉപയോഗിച്ച് ബിസിനസ്സ് ആരംഭിക്കുകയും ചെയ്തു. ഇന്ന് അവൾ ലക്ഷങ്ങൾ സമ്പാദിക്കുന്നു.
പ്രീതി തന്റെ ഭാരം കാരണം വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. അതിനുശേഷം അവൾ ഫിറ്റ്നസ് ക്ലാസുകളിൽ ചേർന്നു. ഇതിനിടയിൽ ഭക്ഷണ പാനീയങ്ങളിൽ അവള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വെറും 6 മാസം കൊണ്ട് 20 കിലോ കുറഞ്ഞു. ഇതിനുശേഷം ആളുകൾ വന്ന് അവളോട് ഉപദേശങ്ങൾ ചോദിക്കാൻ തുടങ്ങി. അവള്‍ പറഞ്ഞു, ‘ഞാൻ എന്തെങ്കിലും പ്രത്യേക വ്യായാമം ചെയ്തിട്ടുണ്ടെന്ന് ആളുകൾ കരുതിയിരുന്നു അതേസമയം എന്റെ ഭക്ഷണപാനീയങ്ങളിൽ ഞാൻ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു.’
യഥാർത്ഥത്തിൽ, അമേരിക്കയിൽ താമസിക്കുന്നതിനാൽ ഭക്ഷണശീലങ്ങളെക്കുറിച്ച് പ്രീതിക്ക് നല്ല ധാരണയുണ്ടായിരുന്നു. ഇന്ത്യയിൽ സാലഡ് ഭക്ഷണത്തോടൊപ്പം അധികമായി ആളുകള്‍ എടുക്കുന്നു അതേസമയം അമേരിക്കയിൽ ഇത് ഒറ്റത്തവണ ഭക്ഷണമായി ഉപയോഗിക്കുന്നു.
പ്രീതി സിൻഹ പറഞ്ഞു, “സലാഡ് എങ്ങനെ ഫുൾ മീൽ ആയി കഴിക്കാമെന്ന് ഞാൻ അവിടെ നിന്ന് പഠിച്ചു. നമ്മുടെ ഭക്ഷണത്തിൽ പയറുവർഗ്ഗങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പഴങ്ങൾ എന്നിവ ഉൾപ്പെടുന്നത്കൊണ്ട് ഇന്ത്യക്കാർ വളരെ ഭാഗ്യവാന്മാരാണ്. 20% വ്യായാമവും 80% ഭക്ഷണക്രമവും ആക്കിയാല്‍ ശരീരഭാരം കുറയ്ക്കാനും ഫിറ്റ്നസ് നിലനിർത്താനും അത് നിങ്ങളെ സഹായിക്കുമെന്ന് ഞാൻ എല്ലാവരോടും പറയുന്നു.
പ്രീതി ഒരു ദിവസം ഫിറ്റ്‌നസ് ക്ലാസിലേക്ക് തന്റെ സാലഡ് കൊണ്ടുപോയി അത് പലരും അഭിനന്ദിച്ചു. അതിനു ശേഷം അതുമായി ബിസിനസ് ചെയ്യാൻ തീരുമാനിച്ചു. അവൾ ‘ഗ്രീൻസ് ആൻഡ് മോർ’ എന്ന പേരിൽ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഓർഡറുകൾ സ്വയം സ്വീകരിക്കാനും വിതരണം ചെയ്യാനും തുടങ്ങി. വെറും 6 കസ്റ്റമേഴ്സുമായി തുടങ്ങി പ്രീതിയുടെ സംരഭം ഇപ്പോള്‍ 70 ലക്ഷം രൂപ വാർഷിക വരുമാനമുല്ല കമ്പനിയായി മാറിയിരിക്കുന്നു.
പ്രീതിയുടെ ലക്ഷ്യം ബിസിനസ് വർധിപ്പിക്കുക മാത്രമല്ല ജീവിതത്തോടുള്ള ജനങ്ങളുടെ മനോഭാവം മാറ്റുക കൂടിയായിരുന്നു. ക്രമേണ അവളുടെ ബിസിനസ്സ് വളർന്നുകൊണ്ടിരുന്നു. ഇന്ന് അവളുടെ പേര് ഹൈദരാബാദിൽ പ്രശസ്തമായിരിക്കുന്നു.
ബിസിനസ്സിൽ നിന്ന് ലഭിക്കുന്ന ലാഭം ബിസിനസിന്റെ വിപുലീകരണത്തിനായി മാത്രം നിക്ഷേപിച്ചു. ഇന്ന് 18 പേരടങ്ങുന്ന സംഘം പ്രീതിയുടെ കൂടെയുണ്ട്. ഇപ്പോൾ ‘ഗ്രീൻസ് ആൻഡ് മോർ’ അന്താരാഷ്ട്ര തലത്തിലേക്ക് എത്തിക്കാനാണ് പ്രീതിയുടെ പദ്ധതി.