കൊച്ചു കുട്ടികൾക്ക് എന്തെങ്കിലും സംഭവിക്കുന്നത് വേദനയുണ്ടാക്കുന്ന കാര്യം തന്നെയാണ്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. 7 വയസ്സ് പ്രായമായ ഒരു കുട്ടി ഒരു ദിവസം സ്കൂളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചു. 7 വയസ്സുള്ള ഒരു കുട്ടിക്ക് എന്താണ് സംഭവിച്ചത് എന്നറിയാത്ത ഞെട്ടിലിലായിരുന്നു എല്ലാവരും. ആ കുട്ടിയുടെ പെട്ടെന്നുള്ള മരണത്തിന്റെ കാരണം എല്ലാവരും തിരക്കി. അതിനുശേഷം ആ സ്കൂളിലെ തന്നെ ഒരു ജോലിക്കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അയാൾ മോശമായ രീതിയിൽ കുട്ടിയെ ഉപദ്രവിക്കുവാൻ ശ്രമിച്ചുവെന്നും ആൺകുട്ടി അതിക്രമാത്തിന് ഇരയായിട്ടുണ്ടെന്നായിരുന്നു പൊലീസ് കണ്ടെത്തലുകള്‍.
അതിൻറെ പേരിൽ ആണ് അയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ എത്തിയപ്പോഴേക്കും കഥമാറി. അയാൾ കാര്യങ്ങൾ മുഴുവൻ നിഷേധിച്ചു. തന്നെ ഉപദ്രവിച്ചത് കാരണമാണ് ഇങ്ങനെയൊരു കേസ് കൊണ്ടുവന്നത് എന്നാണ് അയാൾ പറഞ്ഞത്. അതോടൊപ്പം പൊലീസിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ കേസ് സിബിഐക്കു വിടുകയും ചെയ്തിരുന്നു. സിബിഐ എത്തിയപ്പോൾ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്ത് വരികയും ചെയ്തു. എങ്ങനെയാണ് ഇങ്ങനെ ഒരു വിവരം പോലീസിന് ലഭിച്ചതെന്നായിരുന്നു സിബിഐ തിരക്കിയത്. അന്വേഷണത്തിൽ പോലീസിൻറെ കണ്ടെത്തൽ തെറ്റാണെന്നും സിബിഐക്ക് മനസ്സിലായി.
അന്വേഷണം തുടങ്ങിയതോടെ സിബിഐ അവരുടേതായ രീതിയിലുള്ള അന്വേഷണം തുടങ്ങി. അന്വേഷണത്തിൽ സിസിടിവിയിൽ മറ്റൊരു വിവരം അവർ കണ്ടെത്തി. ഈ ആൺകുട്ടി മരിച്ചു കിടക്കുന്ന സമയത്ത് ഒരു മുതിർന്ന ആൺകുട്ടി അവിടെ നിന്നും ഇറങ്ങി പോകുന്നത് കണ്ടിരുന്നു. അതോടൊപ്പം മറ്റൊരു കത്തിയും ഒളിപ്പിച്ചു വെച്ച നിലയിൽ കണ്ടെടുത്തു. ഈ ആൺകുട്ടിയാണ് ആദ്യമായി എല്ലാവരോടും ഈ കുട്ടി മരിച്ചു കിടക്കുന്ന വിവരം അറിയിച്ചത്. ആ കുട്ടിയെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തു. ആ സമയത്താണ് വിചിത്രമായ ഒരു വിവരം അറിയുന്നത്. 16 വയസ്സുള്ള ഈ ആൺകുട്ടി പഠിത്തത്തിൽ ഉഴപ്പൻ ആയിരുന്നു. പഠിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവൻ പി ടി എ മീറ്റിങ്ങിനെ ഭയപ്പെടുകയും ചെയ്തിരുന്നു.
അന്ന് സ്കൂളിൽ പിടിഎ മീറ്റിംഗ് നടക്കാൻ ഇരിക്കുകയായിരുന്നു. പിടിഎ മീറ്റിംഗ് തകർക്കുവാൻ വേണ്ടി ആയിരുന്നുവത്രേ ഇങ്ങനെയൊരു കാര്യം അവൻ ചെയ്തത്. വളരെ വിചിത്രമായ ഒരു കാരണമായി തന്നെയാണ് ഇത് സിബിഐയ്ക്ക് പോലും തോന്നിയത്. അങ്ങനെ പിടിഎ മീറ്റിംഗ് നടക്കാതിരിക്കാന്‍ വേണ്ടി ഒരു കൊച്ചു കുട്ടിയെ ഇല്ലാതാക്കാന്‍ അവൻ തീരുമാനിക്കുന്നു. എല്ലാവരെയും ഞെട്ടിച്ച ഒരു സംഭവമായിരുന്നു ഇത്.