സമുദ്രത്തിന്റെ അടിത്തട്ട് അതിമനോഹരമാണ് എന്ന് നിങ്ങൾ ഒരുപാട് തവണ കേട്ടിട്ടുണ്ടാകുമല്ലോ. നമ്മൾ അറിയാത്തതും കേൾക്കാത്തതും കാണാത്തതുമായ ഒത്തിരി കൗതുകവും അതിശയവും സൃഷ്ട്ടിക്കുന്ന ഒട്ടനവധി ജന്തുക്കളും മത്സ്യങ്ങളും കടലിന്റെ അടിത്തട്ടിൽ ഉണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ചെറിയൊരു ശതമാനം മാത്രമേ ശാസ്ത്ര ലോകത്തിന് കണ്ടെത്താൻ സാധിച്ചിട്ടുള്ളു. ഇനിയും എത്രയോ ജീവ ജാലങ്ങൾക്കായുള്ള റിസർച്ചിലാണ് ഇന്നും ശാസ്ത്രലക്കം. പലരും അത് കണ്ടെത്താൻ വേണ്ടിയിട്ട് പരസ്പ്പരം മത്സരിക്കുകയാണ്. എന്നാൽ കണ്ടെത്തിയ പല ജീവികളും മത്സ്യങ്ങളും അതി മനോഹരവും ഒരുപാട് പ്രത്യേകതകൾ ഉള്ളവയുമാണ്. ഇത് പോലെ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ അടുപ്പം തോന്നിപ്പിക്കുന്ന ചില കടൽ ജീവികളെ നമുക്ക് പരിചയപ്പെടാം.
നമുക്കെല്ലാവർക്കും ഏറെ സുപരിചിതമായ ഒരു കടൽ ജീവിയാണ് ഡോൾഫിൻ. ഈ ജീവിയില്ലാതെ കടൽ ജീവികളുടെ പട്ടിക പൂർത്തിയാകില്ല എന്നാണ് പറയപ്പെടുന്നത് .വെള്ളത്തിൽ മുങ്ങിയും താഴ്ന്നും ഉയരത്തിൽ ചാടി കളിക്കുന്ന ഒരു ചിത്രമാണ് ഡോൾഫിൻ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്കെല്ലാം ആദ്യം ഓടി വരിക. എന്നാൽ നമ്മൾ അറിയാത്ത ഒരുപാട് പ്രത്യേകതകൾ ഈ ഡോൾഫിനുണ്ട്. അത് എന്തൊക്കെയാണ് എന്ന് നോക്കാം. ഇൻഫ്രാറോഡ് സെറ്റേഷ്യയിലെ ജല സസ്തനികകളെ പൊതുവായി അറിയപ്പെടുന്ന പേരാണ് ഡോൾഫിൻ എന്നത്. ചില ഡോൾഫിനുകൾക്ക് മണിക്കൂറിൽ 29 കിലോമീറ്റർ വേഗതയിൽ അഥവാ 18 മൈൽ വേഗതയിൽ സഞ്ചരിക്കാനുള്ള കഴിവുണ്ട് എന്ന് പറയപ്പെടുന്നു. ഇതിന്റെ കോണാകൃതിയിലുള്ള പല്ലുകൾ ഉപയോഗിച്ചാണ് അതി വേഗത്തിൽ പോകുന്ന ഇരയെ പിടിക്കുന്നത്. മാത്രമല്ല, വായുവിലും വെള്ളത്തിലും ഉതകുന്ന വിധത്തിലുള്ള ശ്രവണ ശേഷി വികസിപ്പിച്ചെടുക്കാൻ ഇവയെക്കൊണ്ട് സാധിക്കും. എന്നാൽ ഇവയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്ന ഇവയ്ക്കു മനുഷ്യരോട് ഒരു പ്രത്യേകതരം സ്നേഹവും അനുഭൂതിയുമാണ്. അത് കൊണ്ട് തന്നെ പതിറ്റാണ്ടുകളായി ഇതിനെ മനുഷ്യരിലേക്ക് കൂടുതലായി ആകർഷിക്കുന്നുണ്ട്. മനുഷ്യന്റെ തലച്ചോറിനേക്കാൾ വലുതാണ് ഡോൾഫിനുകളുടെ തലച്ചോറുകൾ. അത് കൊണ്ട് തന്നെ ഇവയ്ക്ക് മനുഷ്യന് സമാനമായ ബുദ്ധിയുമുണ്ട്. ഇവയുടെ മസ്തിഷ്കം നിർമ്മിച്ചിരിക്കുന്നത് സ്പിന്റിൽ ന്യൂറോണുകൾ കൊണ്ടാണ്. അത് കൊണ്ട് തന്നെ ഇവയ്ക്കു, ഓർമ്മ, തിരിച്ചറിയൽ, യുക്തി,ആശയ വിനിമയം കൂടുതൽ മറ്റു കഴിവുകൾ എല്ലാം ഉണ്ടെന്നു പഠനങ്ങൾ പറയുന്നു. ഇവയുടെ മസ്തിഷ്കത്തിൽ ഒരു പ്രേദേശം മുഴുവനും എക്കോ ലൊക്കേഷനുകളായി ഉണ്ട് എന്നതാണ് സത്യം. അത്ഭുതം തോന്നുന്നില്ലേ. ഇത്രയും പ്രത്യേകതകൾ ഉള്ളത് കൊണ്ടാണ് ഇവ മനുഷ്യരുമായി കൂടുതൽ ഇടപഴകുന്നത്. ഇത് പോലെയുള്ള മറ്റു കടൽ ജീവികളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.