വളരെയധികം വ്യത്യസ്തതകൾ നിറഞ്ഞതാണ് ജപ്പാൻ എന്ന് പറഞ്ഞ നഗരം. എല്ലാ കാര്യത്തിനും ഒരു വ്യത്യസ്തത പുലർത്തുവാൻ ജപ്പാനിൽ ഉള്ള ആളുകൾ ശ്രമിക്കാറുണ്ട്. ജപ്പാനെ പറ്റിയുള്ള ചില കാര്യങ്ങളാണ് ഇനി പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ജപ്പാനിലെ പാചകരീതി വളരെയധികം ബഹുമാനം അർഹിക്കുന്നതാണ് എന്നാണ് അറിയുവാൻ സാധിക്കുന്നത്. നിങ്ങളുടെ ഭക്ഷണത്തിൽ വളരെ വ്യത്യസ്തങ്ങളായ പല ഘടകങ്ങളും ഉൾപ്പെടുന്നു.
സുഗന്ധങ്ങളും പ്രത്യേകമായ സുഗന്ധദ്രവ്യങ്ങളും ഒക്കെ ഉപയോഗിച്ചാണ് ഇവർ ഭക്ഷണം തയ്യാറാക്കുന്നത്. ലാളിത്യമാണ് ഇവരുടെ ഭക്ഷണത്തിൻറെ പ്രധാനം എന്നും പറയുന്നു. വെളുത്തുള്ളി, കുരുമുളക്, എണ്ണ ഇതൊക്കെ വളരെ അപൂർവ്വമായി മാത്രമേ ഇവർ ഉപയോഗിക്കാറുള്ളൂ. ഇവരുടെ പല ഭക്ഷണങ്ങളും തിളപ്പിക്കുകയോ അല്ലെങ്കിൽ പാകം ചെയ്യുകയാണ് ചെയ്യുന്നത്. ഒരുപാട് എണ്ണ ഒന്നും ഇവർ ഉപയോഗിക്കാറില്ല. സുഗന്ധം തന്നെ ഇവർ വൈവിധ്യമാർന്ന രീതികളിലാണ് ചേർക്കുന്നത്. അതുപോലെ പോഷകഗുണം കൂടുതലുള്ള ഭക്ഷണം ആണ് ഇവർ കഴിക്കുന്നത്. ഒരുപാട് ഭക്ഷണം കഴിക്കുന്നതിൽ അല്ല കുറച്ചു ഭക്ഷണമേ ഉള്ളൂ, എങ്കിലും അത് പോഷകഗുണമുള്ളത് ആയി കഴിക്കുന്നതാണ് നല്ലത് എന്നാണ് ഇവർ അവകാശപ്പെടുന്നത്.
മത്സ്യങ്ങൾ ജപ്പാനീസ് ജനതയുടെ ഇഷ്ടപ്പെട്ട ഒരു ഭക്ഷണമാണ്. കൂടുതൽ മത്സ്യങ്ങളും പച്ചക്കറികളും ആണ് ഇവർ ആഹാരത്തിൽ ഉപയോഗിക്കുന്നത്. എല്ലാ കാര്യത്തിലും വൈവിധ്യം കൊണ്ടുവരുവാൻ ഇവർ ശ്രമിക്കാറുണ്ട്. ജപ്പാൻ സംസ്കാരത്തിനെ പറ്റി പറയുകയാണെങ്കിൽ പ്രാചീന കാലം മുതൽ തന്നെ ചൈനീസ് രാജവംശങ്ങളിൽ പ്രചാരം നേടിയ സംസ്കാരമാണ് ജപ്പാന് ഉള്ളത്. ജപ്പാനിലെ ദേശീയവും പ്രാഥമികമായ ഭാഷ ജാപ്പനീസ് തന്നെയാണ്. ജാപ്പനീസ് ഭാഷയ്ക്ക് വലിയൊരു പ്രാധാന്യം തന്നെയുണ്ട് ജപ്പാനിൽ. ജാപ്പനീസുകാർ സാഹിത്യ കലയിലും മുൻപന്തിയിൽ തന്നെയാണ്. ക്ലാസിക്കൽ ചൈനീസ് ഭാഷയിലായിരുന്നു ഇവരുടെ പല കൃതികളും എഴുതപ്പെടുന്നത്. എങ്കിലും ജാപ്പനീസ് സാഹിത്യത്തിന് വലിയ പ്രാധാന്യം നൽകുന്നതായി നമുക്ക് കാണുവാൻ സാധിക്കും.
നമ്മുടെ നാട്ടിലൊക്കെ അടുത്ത ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ പിറന്നാൾ വരുമ്പോൾ നമ്മൾ എന്താണ് സമ്മാനം നൽകാറുള്ളത്. എന്തെങ്കിലും വിലകൂടിയ സമ്മാനങ്ങളായിരിക്കും നമ്മൾ അവർക്ക് നൽകാറുള്ളത്. എന്നാൽ ജപ്പാനിൽ ഒരു പ്രത്യേക സമ്മാനം പിറന്നാൾ ആഘോഷിക്കുന്നവർക്ക് അല്ലെങ്കിൽ എന്തെങ്കിലും വിശേഷദിവസങ്ങളിലും നൽകാറുണ്ട്. മറ്റൊന്നുമല്ല തണ്ണിമത്തങ്ങ ആണ് അവർ നൽകുന്നത്. ഒരു തണ്ണിമത്തങ്ങ ഇത്ര വലിയ സമ്മാനം ആണോ എന്നാണ് ചിന്തിക്കുന്നത് എങ്കിൽ തെറ്റി, പ്രത്യേക ആകൃതിയിൽ ഉള്ള തണ്ണിമത്തങ്ങ ആണ് ഇവർ സമ്മാനം നൽകുന്നത്. ചതുരം ആകൃതിയിലും ഹൃദയത്തിൻറെ ആകൃതിയും ഒക്കെയുള്ളതായിരിക്കും.
വാലൻറ്റൈൻസ് ഡേ ദിവസങ്ങളിൽ ഇവർ ലവ് ആകൃതിയിലുള്ള തണ്ണിമതങ്ങകളാണ് നൽകാറുള്ളത്. അതുപോലെ ചതുരാകൃതിയിൽ ഉണ്ടാകുന്ന തണ്ണിമത്തൻ രുചികരമാണ് എന്നാണ് പറയുന്നത്. ഇതിന്റെ വില കേൾക്കുക ആണെങ്കിലോ. നമ്മുടെ നാട്ടിലെ 15,000 രൂപയോളം വിലയാണ് ഇവയ്ക്ക് ഉണ്ടാകാറുള്ളത്. പ്രത്യേകം കൃഷിചെയ്തു കൊണ്ടാണ് ഇത് ഉണ്ടാക്കുന്നത് എന്നും അറിയുവാൻ സാധിച്ചിട്ടുണ്ട്. ഇനിയും അറിയാം ജപ്പാനെ കുറിച്ചും ജപ്പാൻ സംസ്കാരത്തെ പറ്റിയും. അവയെല്ലാം വിശദമായി പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരം രസകരവുമായ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രെദ്ധിക്കുക.