രണ്ടു സ്ത്രീകളുടെ കൂടെ ജീവിക്കാന്‍ നോക്കിയ ഡോക്ടര്‍, അവസാനം പണി പാളി.

ഓരോ കുറ്റകൃത്യങ്ങളും നടക്കുന്നത് ഓരോ സാഹചര്യങ്ങളുടെ പുറത്താണ് എന്നാൽ വളരെ വിദഗ്ധമായി. അത്തരത്തിൽ സ്വന്തം ഭാര്യയോട് ഒരു ക്രൂരത ചെയ്ത ഭർത്താവിനെ കുറിച്ചാണ് പറയാൻ പോകുന്നത്. യാതൊരു പ്രശ്നങ്ങളും ഇല്ലാതെ കടന്നു പോയ ഒരു കുടുംബജീവിതം ആയിരുന്നു ഇയാളുടെ. ഒരു ദിവസം ഇയാൾ പുറത്ത് പോയിട്ട് തിരികെ വരുമ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഭാര്യയാണ് കാണാൻ സാധിച്ചത്. ഭാര്യയുടെ അരികിൽ 11 മാസം മാത്രം പ്രായമായ കുഞ്ഞുമുണ്ട്. ഇയാൾ ഇദ്ദേഹത്തിൻറെ മൂത്ത കുഞ്ഞിനെ സ്കൂളിൽ നിന്നും വിളിച്ചുകൊണ്ട് വരാൻ വേണ്ടിയായിരുന്നു പോയത്. തിരികെ വന്നപ്പോൾ ചേതനയറ്റ് കിടക്കുന്ന ഭാര്യയുടെ ശരീരമാണ്.

Kavita Karnataka Case
Kavita Karnataka Case

പിന്നീട് ഇയാൾ പോലീസ് സ്റ്റേഷനിൽ എത്തുകയും തൻറെ ഭാര്യ മരിച്ചു എന്ന് അറിയിക്കുകയും ചെയ്തു. പോലീസ് അവിടെ എത്തിയപ്പോൾ വലിയൊരു മോഷണം കൂടി അവിടെ നടന്നിട്ടുണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചു. അയാളുടെ ഭാര്യയുടെ സ്വർണ്ണവും മറ്റും ആണ് മോഷണം പോയിരുന്നത്. എന്നാൽ വിശദമായ അന്വേഷണത്തിൽ ഇയാളെ തന്നെയായിരുന്നു പോലീസ് കസ്റ്റഡിയിലെടുത്തത്. സ്വന്തം ഭാര്യയെ കൊന്നത് ഇയാൾ ആണെന്ന് മനസ്സിലാക്കാൻ സാധിച്ചു. ഇതിന് കാരണമായത് ഇയാൾക്കുള്ള വഴിവിട്ട ബന്ധവും.

ഒരു സ്ത്രീയുമായി ഇയാൾക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഒരു സൗഹൃദമായി തുടങ്ങിയ ബന്ധം അതിന്റെ അതിർവരമ്പുകൾ എല്ലാം ഭേദിക്കുകയും അത് പ്രണയമായി മാറുകയുമായിരുന്നു ചെയ്തത്. പിന്നീട് അയാൾ ആ സ്ത്രീയുമായി അടുക്കുകയും, സ്ത്രീയോടൊപ്പം ഒരുമിച്ചു ജീവിക്കുവാൻ വേണ്ടി ഭാര്യയെ ഇല്ലാതാക്കാൻ ശ്രമിക്കുകയുമായിരുന്നു ചെയ്തത്. സ്വന്തമായി തന്നെ ഭാര്യയെ ഉപദ്രവിച്ച കൊല്ലുകയായിരുന്നു. അതിനുശേഷം ഒന്നുമറിയാത്തതുപോലെ മകനെ സ്കൂളിൽ നിന്നും വിളിച്ചുകൊണ്ടുപോകാൻ സ്കൂളിലേക്ക് പോവുകയായിരുന്നു. തിരികെ മകനെയും കൊണ്ട് വരുന്നതുവരെ പതിനൊന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഈ ബോഡിയുടെ അരികിൽ ഇട്ടിട്ടാണ് ഇയാൾ പോയത്. അങ്ങനെയൊരു ക്രൂരകൃത്യം കൂടി അയാൾ ചെയ്തു.

തിരിച്ചു വരുമ്പോഴും ആ കുട്ടികളെ വിശ്വസിപ്പിക്കാൻ വേണ്ടി താൻ ഒന്നും അറിഞ്ഞിട്ടില്ല എന്ന് രീതിയിൽ ഭാര്യയുടെ ശവശരീരം കണ്ടുകൊണ്ട് അഭിനയിക്കുകയും ചെയ്തു. ഇതെല്ലാം പോലീസ് ഇയാളിൽ നിന്നും മനസ്സിലാക്കി. എല്ലാരും എല്ലാം മനസ്സിലാക്കിയതോടെ തന്റെ ജീവിതം അവസാനിച്ചു എന്ന് മനസ്സിലായപ്പോൾ ഇയാൾ ഒരു ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തു ആത്മഹത്യ ചെയ്തു. ആ സ്ഥലത്തുനിന്ന് തന്നെ ഇദ്ദേഹത്തിൻറെ കാറും കണ്ടെടുത്തിരുന്നു. അതിന് പിന്നാലെ അയാളുടെ കാമുകിയും ആത്മഹത്യ ചെയ്യുകയാണ് ചെയ്തത്.