ആലിംഗനം എന്ന് പറയുന്നത് പല രാജ്യത്തിന്റെയും ആദിത്യ സംസ്കാരങ്ങളിൽ ഒന്നായിട്ടുപോലും പല രാജ്യങ്ങളിലും ഇതൊരു ജോലിയായി ചെയ്യുന്ന ആളുകളും ഉണ്ട്. ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ഒരു സ്ത്രീ ആളുകൾക്ക് ‘ആലിംഗനങ്ങൾ’ നൽകി ധാരാളം പണം സമ്പാദിക്കുന്നു എന്നാണ് പറയുന്നത്. പ്രൊഫഷണൽ കഡ്ലർ എന്നാണ് ഇത്തരം ജോലി ചെയ്യുന്നവരെ അറിയപ്പെടുന്നത്. അതായത് ജീവിതത്തിൽ ഏകാന്തത അനുഭവിക്കുന്നവർക്കും അതിലുപരി സ്നേഹിക്കാനും സന്തോഷിപ്പിക്കാനും ആരുമില്ലാത്തവർക്കും മറ്റു ജീവിത പ്രശ്നങ്ങൾ നേരിടുന്നവർക്കും സ്‌നേഹവും സാന്ത്വനവും നൽകുകയാണ് ഈ പ്രൊഫഷണൽ കഡ്ലർമാർ ചെയ്യുന്നത് എന്നാണ് ഇവരുടെ പ്രത്യേകത. ഇതിനായി ഇവർ അത്തരം ആളുകളിൽ നിന്ന് ഒരു നിശ്ചിത തുക ഈടാക്കുന്നുണ്ട്. 8000 രൂപയ്ക്ക് ഈ സ്ത്രീ ‘ആലിംഗനം’ ചെയ്യുന്നു.
പണം സമ്പാദിക്കാൻ ആയി വിചിത്രമായ ജോലികൾ ചെയ്യുന്ന ഒത്തിരി ആളുകൾ നമ്മുടെ ഈ ലോകത്തുണ്ട് എങ്കിലും ഇത്തരമൊരു വഴി വളരെ കൗതുകം തന്നെ. പണം സമ്പാദിക്കാൻ ആയിരക്കണക്കിന് വഴികൾ ഉണ്ടെന്ന് പറയുന്നവർ ഒരുപക്ഷേ അവർ ഉപയോഗിക്കുന്ന രീതിയെ കുറിച്ച് പറയില്ല.പക്ഷേ അവർക്ക് ആ രീതികളെക്കുറിച്ച് അറിയാം അല്ലെങ്കിൽ ആ രീതികൾ മനസ്സിൽ സൂക്ഷിക്കുകയും സമയമാകുമ്പോൾ അവ പരസ്യമാക്കുകയും ചെയ്യുന്നു. സാധാരണയായി എല്ലാവരും ഒരു ജോലി ചെയ്തു പണം സമ്പാദിക്കുന്നു. എന്നാൽ പണം സമ്പാദിക്കുന്നതിനും വിചിത്രമായ രീതികൾ പിന്തുടരുന്ന ആളുകൾ നമ്മുടെ ഈ ലോകത്തുണ്ട്. കുറച്ചു മാസങ്ങൾക്കുമുമ്പ് മറ്റുള്ളവരുടെ വരിയിൽ നിന്നുകൊണ്ട് ധാരാളം പണം സമ്പാദിച്ചിരുന്ന ഒരു വ്യക്തിയെക്കുറിച്ച് ആയിരുന്നു സംസാരം മുഴുവനും.
നമ്മൾ ഇന്ന് സാധാരണയായി ചെയ്യുന്ന എല്ലാ ജോലികളിലും അനസികമായും ശാരീരികമായും ഉള്ള കഠിനാധ്വാനം ഉണ്ടായിരിക്കണം. എന്നാൽ വികാര മാനസിക വികാരങ്ങളെ ജോലിയാക്കി മാറ്റുകയാണ് ഈ സ്ത്രീ ചെയ്തത്. ഈ ജോലി അവർക്ക് ശാരീരികമോ മാനസികമോ ആയ കഠിനാധ്വാനമോ നൽകുന്നില്ല.മറിച്ച് അവളുടെ വികാരങ്ങൾ കാണിക്കുന്ന കഠിനാധ്വാനമാണ്. പ്രൊഫഷണൽ കഡ്ലർ എന്നാണ് ഈ ജോലി പൊതുവേ അറിയപ്പെടുന്നത്. ഈ ജോലിയുടെ പ്രത്യേകത എന്തെന്നാൽ ആളുകൾ സ്നേഹവും സാന്ത്വനവും നിൽക്കുന്നതിലൂടെ ഇവർക്ക് നേടാനും ആയിരക്കണക്കിന് രൂപ സമ്പാദിക്കാനും കഴിയുന്നു.
ആശ്വാസകരമായ ആലിംഗനങ്ങൾ നൽകുന്നത് കോസ്ട്രേലിയയിൽ താമസിക്കാരിയായ മിസ്സി റോബിൻസൺ എന്നാണ്.
അവർ ആളുകളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നു. റിപ്പോർട്ടുകൾ അനുസരിച്ച്, ഏകാന്തതയുടെ ഇരകളെയും പ്രശ്‌നബാധിതരെയും കെട്ടിപ്പിടിച്ച് അവർ അവരുടെ പ്രശ്നങ്ങൾ സൗമ്യമായി കേൾക്കുകയും അങ്ങനെ അതിലൂടെ അവരുടെ സമ്മർദ്ദം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ആലിംഗനത്തിനുള്ള പ്രത്യേക സെഷനുകളും സമയക്രമങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
ഒരു സെഷനായി 8000 രൂപയാണ് ഇവർ ഈടാക്കുന്നത്. ഈ ജോലിക്ക് പകരമായി മിസ്സി ആളുകളിൽ നിന്ന് പണവും ഈടാക്കുന്നു. ആളുകൾക്ക് നൽകുന്ന സ്‌നേഹത്തോടെയുള്ള ആലിംഗനങ്ങളെ ‘കഡിൽ തെറാപ്പി’ എന്നാണ് മിസ്സി അതിനെ വിശേഷിപ്പിക്കുന്നത്. ഒരു ടിവി ഷോ കണ്ടതിന് ശേഷമാണ് ഇത്തരത്തിലൊരു വിചിത്ര ജോലി ചെയ്യണമെന്ന ആശയം വരുന്നതെന്ന് അവർ പറയുന്നു.