ജോലി എന്നത് ഏതൊരു മനുഷ്യന്റെയും അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ്. അതിലുമുപരി അത്യാവശ്യം വരുമാനമുള്ള നല്ലൊരു ജോലി ആരുടെയും സ്വപ്നം തന്നെയാണ്. ഒരുപാട് പഠിച്ചിട്ടും സർട്ടിഫിക്കറ്റുകൾ കയ്യിൽ ഉണ്ടായിട്ടും ആഗ്രഹിച്ച ജോലി നേടാൻ കഴിയാതെ മറ്റു നിർബന്ധിത ജോലികൾ ചെയ്യുന്ന ഒത്തിരി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ സാധാരണ ജോലികളിൽ നിന്നും വ്യത്യസ്തമായി വളരെ വിചിത്രവും അപൂർവവുമായ ഒത്തിരി ജോലികൾ നമ്മുടെ ലോകത്തുണ്ട്. നമുക്കറിയാം ചിലർക്ക് ജോലിയിൽ മുഴുവൻ സമയവും ചിലവഴിക്കേണ്ടി എന്നാൽ മറ്റൊരു വിഭാഗം ജോലിയിൽ കുറച്ചു ശാരീരിക പ്രയത്നവും കൂടുതൽ മനസ്സാന്നിധ്യവും വേണ്ടിവരും.അത്തരത്തിലുള്ള ഒരു ജോലിയാണ് പ്രൊഫഷണൽ കഡ്ലർ. അതായത് പണം മുടക്കി സ്നേഹവും ആശ്വാസവും വാങ്ങുക. കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നുന്നില്ലേ. അതായത് പണം കൊടുത്ത് സ്നേഹം വാങ്ങുകയോ? അതെങ്ങനെ എന്ന് നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും. പലപ്പോഴും നമ്മൾ കേട്ടിട്ടുള്ളത് പണം കൊടുത്ത് വാങ്ങാൻ പറ്റാത്ത ഒന്നാണ് സ്നേഹം എന്നത് എന്നല്ലേ? എന്നാൽ ഇവിടെ അത്തരത്തിലൊരു ജോലിയുണ്ട് എന്ന് കേൾക്കുമ്പോൾ തീർത്തും അത്ഭുതം തോന്നുന്നില്ലേ. എന്താണ് ഈ ജോലി എന്ന് എന്തൊക്കെയാണ് ഇതിന് സവിശേഷതകൾ എന്നും നമുക്കൊന്ന് നോക്കാം.
നമ്മുടെ രാജ്യത്തൊക്കെ ആലിംഗനത്തിലൂടെയാണ് പരസ്പര സ്നേഹം പലപ്പോഴായി അതൊരുപക്ഷേ നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമായതുകൊണ്ടാകാം. അത് സന്തോഷമായാലും ദുഃഖമായാലും ഒരു ആലിംഗനം എല്ലാ സാഹചര്യങ്ങളെയും സുഖപ്പെടുത്തുന്നു. എന്നാൽ ചില വിദേശരാജ്യങ്ങളിൽ ആലിംഗനത്തിന് പോലും പണം നൽകുന്നു എന്നറിയുമ്പോൾ നമ്മെ അത്ഭുതപ്പെടുത്തും. കാരണം അവിടെ ഇങ്ങനെ സ്നേഹം കൈമാറൽ ഒരു ജോലിയായി ചെയ്യുന്നവർ വരെയുണ്ട്. മിസ്സി റോബിൻസൺ എന്ന സ്ത്രീ ചെയ്യുന്നതും ഈ ഒരു ജോലി തന്നെയാണ്. കാരണം ഇവർ ഒരു പ്രൊഫഷണൽ ആലിംഗനക്കാരിയാണ്. ആളുകളെ ആലിംഗനം ചെയ്യുന്നതിലൂടെ അവർക്ക് ആശ്വാസം തോന്നുകയും ചെയ്യുന്നു.
മിസ്സി റോബിൻസൺ എന്ന് ഈ സ്ത്രീ പ്രൊഫഷണലായി ആലിംഗനം ചെയ്യുന്നതിനായി പതിവായി ഒരു സെക്ഷനുകൾ ആയി പ്രത്യേക സമയം നൽകുന്നു. ഓസ്‌ട്രേലിയയിൽ താമസിക്കുന്ന മിസ്സി എന്ന സ്ത്രീ ജീവിതത്തിൽ ഏകാന്തത അനുഭവിക്കുന്നവരെയും മറ്റ് ജീവിത പ്രശ്നങ്ങൾ നേരിടുന്നവരെയും അനുഭവിക്കുന്നവരെയും ആലിംഗനം ചെയ്യുകയും അവരുടെ സങ്കടങ്ങൾ കേൾക്കുകയും അതിലൂടെ പണം സമ്പാദിക്കുകയും ചെയ്യുന്നു. ഇവരുടെ ഒരു സെക്ഷന് സാധാരണയായി 8000 രൂപയാണ് കിടക്കുന്നത്. 43 കാരിയായ ഇവർ ഗോൾഡ് കോസ്റ്റ്ലാണ് താമസിക്കുന്നത്. കൂടാതെ അവരുടെ ക്ലയന്റുകളെ ആലിംഗനം ചെയ്യാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നതിന് അവർ ശുപാർശ ചെയ്യുന്ന സ്ഥലങ്ങളുംസന്ദർശിക്കുന്നു. 2010 മുതൽ ഇവർ ഈ ജോലി ചെയ്തു വരുന്നുണ്ട്. ഒരുപക്ഷേ ഇവർ ചെയ്യുന്ന ഈ ജോലി ഒരു വിഭാഗം ആളുകൾക്ക് ഏറെ ആശ്വാസം നൽകുന്നുണ്ടെങ്കിലും നമുക്കിത് ഏറെ വിചിത്രം തന്നെയാണ്. അവളുടെ ഈ കരിയർ നമുക്ക് വിചിത്രമായി തോന്നിയേക്കാം.