സ്പെയിനിൽ നിന്നുള്ള 43-കാരിയായ ഒരു സ്കൂൾ അദ്ധ്യാപിക കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള ഒരു സവിശേഷ മാർഗം കണ്ടെത്തി. ഇത് ലോകമെമ്പാടും വൈറലായി.വെറോണിക്ക ഡ്യൂക്ക് എന്നാ ഈ യുവതി ഏകദേശം 16 വർഷമായി വിദ്യാഭ്യാസ മേഖലയിലാണ് ജോലി ചെയ്യുന്നത്. വെറോണിക്ക ഡ്യൂക്ക് പ്രാഥമിക ക്ലാസുകളിൽ ശാസ്ത്രം, ഇംഗ്ലീഷ്, കല, സാമൂഹിക പഠനം, സ്പാനിഷ് തുടങ്ങി വിവിധ വിഷയങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. 2019 ൽ വെറോണിക്ക മനുഷ്യശരീരത്തിന്റെ ആന്തരിക അവയവങ്ങളുടെ ചിത്രമുള്ള ബോഡി സ്യൂട്ട് ധരിച്ച് ബയോളജി ക്ലാസ്സിൽ എത്തി. അത് കുട്ടികൾ വളരെ ആവേശഭരിതരാക്കി.
അക്കാലത്ത് വെറോണിക്ക ധാരാളം വാര്‍ത്തകളുടെ തലകെട്ടില്‍ ഇടംപിടിച്ചിരുന്നു ഇപ്പോൾ ഈ ഫോട്ടോകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വിചിത്രമായി കാണപ്പെടുന്ന ഈ ബോഡി സ്യൂട്ട്ന്റെ പരസ്യം ഇന്റർനെറ്റ് സർഫിംഗ് സമയത്ത് താന്‍ കണ്ടിരുന്നുവെന്ന് വെറോണിക്ക പറഞ്ഞു. വിദ്യാർത്ഥികൾക്ക് വിഷയം രസകരവും എളുപ്പവുമാക്കാൻ ഈ സ്യൂട്ട് ഉപയോഗിക്കാമെന്ന് അവര്‍ തീരുമാനിച്ചു. വെറോണിക്ക പറയുന്നതനുസരിച്ച്, മനുഷ്യശരീരത്തിന്റെ ആന്തരിക അവയവങ്ങളുടെ ഘടന കുട്ടികൾക്ക് സങ്കൽപ്പിക്കാൻ പ്രയാസമാണ്. വെറോണിക്കയുടെ അഭിപ്രായത്തിൽ ഈ രീതിയിൽ കുട്ടികൾക്ക് മനുഷ്യശരീരത്തെക്കുറിച്ച് എളുപ്പത്തിൽ പഠിക്കാൻ കഴിയും.
ചരിത്രവും വ്യാകരണവും വിശദീകരിക്കാൻ വെറോണിക്ക നേരത്തെ ക്ലാസ്സിൽ കാർഡ്ബോർഡ് രൂപങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇത് കുട്ടികളുടെ വിദ്യാഭ്യാസത്തോടുള്ള താൽപര്യം നിലനിർത്തുന്നുവെന്ന് അവർക്ക് തോന്നി.