നമുക്കറിയാം, നമ്മുടെ ഈ ഭൂമി നിരവധി ജീവജാലങ്ങളാൽ സമ്പന്നമാണ്. എന്നാൽ, നമ്മളറിയാത്ത ഒത്തിരി ജീവികൾ നമുക്ക് ചുറ്റുമുണ്ട്. അതും നാം ഇന്നേ വരേ കാണാത്തതും കേൾക്കാത്തതുമായ വ്യത്യസ്ഥയിനം അപൂർവ്വ ജീവികൾ ഈ ഭൂമിയുടെ പല കോണുകളിലായി വസിക്കുന്നുണ്ട്. അതിലേറെ സമുദ്രത്തിന്റെ അടിത്തട്ടിലുമുണ്ട്. അതുകൊണ്ടാണ് സമുദ്രത്തിന്റെ മടിത്തട്ട് അത്രയും അത്ഭുതവും കൗതുകവും ഉണർത്തുന്നതുമാണ് എന്ന് പറയുന്നത്.
എല്ലാവർക്കും ഏറെ സുപരിചതമായതും പ്രിയപ്പെട്ടതുമായ ഒരു ജീവി വിഭാഗമാണ് ആമകൾ. അപൂർവ്വയിനം ആമകൾ ഇന്ന് ലോകത്ത് വസിക്കുന്നുണ്ട്. അത്തരം അപൂർവ്വങ്ങളിൽ അപൂർവങ്ങളായ ചില ആമകളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്.
പുറത്തേക്ക് കാണുന്ന വിധത്തിലുള്ള ഹൃദയമുള്ള ആമകൾ. കേൾക്കുമ്പോൾ തന്നെ ഒരൽപ്പം കൗതുകവും അത്ഭുതവും തോന്നുന്നില്ലേ? ഒരുപക്ഷെ, നമ്മുടെയൊക്കെ ഹൃദയം നമുക്ക് തന്നെ കാണാൻ വിധത്തിലുള്ള രൂപഘടനയോട് കൂടിയാണ് മനുഷ്യനെ ദൈവം സൃഷ്ട്ടിച്ചാലുള്ള ഒരവസ്ഥ നിങ്ങൾ ചിന്തിച്ചു നോക്കൂ. ഈയിനം ആമകളുടെ ഹൃദയം പുറത്തേക്ക് ദൃശ്യമാകും വിധത്തിലാണത്രെ. മാത്രമല്ല, ഇവയുടെ ശരീരം വളരെ വലിപ്പം കുറഞ്ഞതുമാണ്. ശാസ്ത്രലോകത്തെ തന്നെ വളരെയധികം അമ്പരിപ്പിച്ച ഒരു കണ്ടെത്തൽ തന്നെയായിരുന്നു ഇത്. വളരെ അപൂർവ്വമായി എണ്ണത്തിൽ വളരെ കുറച്ചു മാത്രമേ ഇത്തരം ആമകളെ ഇന്ന് ലോകത്ത് കണ്ടെത്താൻ സാധിച്ചൊള്ളൂ. ഇത്തരത്തിൽ കണ്ടെത്തിയ ഒരു ആമയുടെ വിളിപ്പേരാണ് ഹോപ്.
മനുഷ്യനിൽ ഇവയ്ക്ക് സമാനമായ ഈ അവസ്ഥയെ എക്റ്റോപിസ് കോർഡിസ് എന്ന് വിളിക്കുന്നു.
ഇതുപോലെയുള്ള മറ്റു അപൂർവ്വയിനം ആമകളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.