4 ആൺകുട്ടികളുമായി ഒളിച്ചോടിയ പെൺകുട്ടി, ആരെ വിവാഹം കഴിക്കണമെന്ന് അറിയാതെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.

ഉത്തർപ്രദേശിലെ അംബേദ്കർ നഗറിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. ഇവിടെ ഒരു പെൺകുട്ടി വിവാഹം കഴിക്കാൻ നാല് ആൺകുട്ടികളുമായി വീട്ടിൽ നിന്ന് ഒളിച്ചോടി. എന്നാൽ പിന്നീട് ആ ആൺകുട്ടികളിൽ ആരെയാണ് തന്റെ ഭർത്താവായി തിരഞ്ഞെടുക്കേണ്ടതെന്ന് അവൾ ആശയക്കുഴപ്പത്തിലായി. എന്നാൽ പിന്നീട് പെൺകുട്ടിക്ക് വേണ്ടി വരനെ തിരഞ്ഞെടുത്തത് വളരെ വ്യത്യസ്‌തമായ രീതിയിലാണ് ഇത് ചർച്ചാവിഷയമായി മാറുകയും ചെയ്തു.

Marriage
Marriage

പെൺകുട്ടിയുടെ ആശയക്കുഴപ്പം പഞ്ചായത്തിൽ ചര്‍ച്ചാവിഷയമായി എന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് നറുക്ക് ഇട്ടാണ് തീരുമാനമെടുത്തത്. അഞ്ച് ദിവസം മുമ്പ് പെൺകുട്ടി ഈ നാല് ആൺകുട്ടികളോടൊപ്പം വീട്ടിൽ നിന്ന് ഓടിപ്പോയിരുന്നു. ആൺകുട്ടികൾ പെൺകുട്ടിയെ രണ്ട് ദിവസത്തേക്ക് അവരുടെ ബന്ധുത്വത്തിൽ ഒളിപ്പിച്ചുവെങ്കിലും അതിനുശേഷം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിടികൂടി.

പെൺകുട്ടിയുടെ വീട്ടുകാർ ആൺകുട്ടികൾക്കെതിരെ സമൂഹ വിചാരണ ചെയ്യാന്‍ തുടങ്ങി. അതിനിടെ വിഷയം പഞ്ചായത്തിലെത്തി. പെൺകുട്ടിയോട് ചോദിച്ചപ്പോൾ, ആരെ ഭർത്താവാക്കണമെന്ന് തീരുമാനിക്കാൻ അവൾക്ക് കഴിഞ്ഞില്ല.

പെൺകുട്ടി ഒളിച്ചോടിയ യുവാക്കൾ എല്ലാവരും വിവാഹം കഴിക്കാൻ തയ്യാറായി വന്നതോടെയാണ് സംഭവം ആശയകുഴപ്പത്തിലായത്. പ്രശ്‌നത്തിന് ഒരു പരിഹാരവുമില്ലാതെ എന്തുചെയ്യാമെന്ന് അടച്ചിട്ട മുറിയിൽ പഞ്ചായത്തില്‍ മൂന്ന് ദിവസം ചർച്ച നടത്തി. ഏറെ നാളത്തെ ആലോചനയ്‌ക്കൊടുവിൽ നരുകിട്ടു നൽകി പെൺകുട്ടിയെ ആരു വിവാഹം കഴിക്കണമെന്ന് പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു.

ഇതിനുശേഷം നാലു യുവാക്കളുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തിയ സ്ലിപ്പ് ഇട്ടു. തിരഞ്ഞടുത്ത സ്ലിപ്പിൽ പേരുള്ള അതേ യുവാവുമായി പെൺകുട്ടിയുടെ വിവാഹം ഉറപ്പിക്കുകയും മൂന്ന് ദിവസമായി തുടരുന്ന തർക്കം പരിഹരിക്കുകയും ചെയ്തു.