പലപ്പോഴും ചില കൂട്ടുകെട്ടുകൾ നല്ല ബന്ധങ്ങളെ ഇല്ലാതാക്കാൻ കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് ദാമ്പത്യ ബന്ധങ്ങൾ എന്ന് പറയുന്നത് രണ്ടുപേരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും മനസ്സിലാക്കി രണ്ടുഭാഗത്തുനിന്നും ഉണ്ടാകുന്ന ചെറിയ ചെറിയ തെറ്റുകളെല്ലാം പൊരുത്തപ്പെട്ട് ജീവിക്കുകയാണെങ്കിൽ പിന്നീട് മുന്നോട്ടുള്ള പാത വളരെ ലളിതമായിരിക്കും. ഇത്തരം കാര്യങ്ങൾ നിങ്ങൾ വലിയ രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് വലിച്ചു കൊണ്ടു പോയാൽ അതൊരുപക്ഷേ നിങ്ങളുടെ ജീവിതത്തെ തന്നെ ഇല്ലാതാക്കിയേക്കാം. ചിലപ്പോൾ നിങ്ങൾ ഭാര്യ ഭർത്താക്കന്മാർ ആകാം അല്ലെങ്കിൽ കാമുകി കാമുകന്മാരാകാം. അത്തരത്തിൽ രണ്ടുപേർക്കിടയിൽ ഉണ്ടായ ഒരു അസാധാരണ സംഭവമാണ് ഇവിടെ പറയുന്നത്.
ഇതിൽ ഒരു സ്ത്രീയുടെ കാമുകനും അത്തരം വെറുപ്പുളവാക്കുന്ന ഒരു ശീലമുണ്ട്. അസന്തുഷ്ടയായ ഒരു സ്ത്രീ Mumsnet എന്ന പ്ലാറ്റ്‌ഫോമിൽ തന്റെ കാമുകനുമായുള്ള പ്രധാന പ്രശ്നം പങ്കുവെക്കുകയും തന്റെ പങ്കാളിക്ക് വൃത്തികെട്ടതും വെറുപ്പുളവാക്കുന്നതുമായ ചില കാര്യങ്ങൾ കഴിക്കുന്ന ശീലമുണ്ടെന്ന് പറഞ്ഞു. വ്യത്യസ്തമായ ഭക്ഷണപാനീയങ്ങൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നാൽ സാധാരണമായി നമ്മൾക്ക് ഒരിക്കൽ പോലും ചിന്തിക്കാൻ കഴിയാത്ത ചില കാര്യങ്ങൾ കഴിക്കുന്ന ശീലം ഈ സ്ത്രീയുടെ കാമുകനുണ്ട്. നമുക്കറിയാം ഭാര്യ ഭർത്താക്കന്മാർ ആയാലും കാമുകി കാമുകന്മാരായാലും വൃത്തി എന്നത് അവർ തമ്മിലുള്ള ആ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന ഒന്നാണ്. ഈ സ്ത്രീയുടെ കാമുകൻ ചെയ്യുന്നത് കേട്ടാൽ തീർച്ചയായും വെറുപ്പുളവാക്കും. എന്താണ് ഈ സ്ത്രീയുടെ കാമുകൻ ചെയ്യുന്നത് എന്ന് നോക്കാം.
ഈ സ്ത്രീയുടെ കാമുകനുമായുള്ള പ്രശ്നത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ആളുകളോട് ഇവർ പറഞ്ഞതിങ്ങനെ; ഇവരുടെ കാമുകൻ സ്ഥിരമായി കണ്ണിലെയും മൂക്കിലെയും ചെവിയിലേയും അഴുക്കുകൾ കഴിക്കാറുണ്ടായിരുന്നു. എത്ര വൃത്തികെട്ട ഒരു ശീലമാണെന്ന് നോക്കിയേ. വെറുപ്പിനേക്കാൾ കൂടുതൽ ഏറ്റവും വൃത്തികെട്ട കാര്യമല്ലേ ഇവരുടെ കാമുകൻ ചെയ്യുന്നത്. ഈയൊരു സ്വഭാവത്തെക്കുറിച്ച് ഇവർ തൻറെ കാമുകനോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് ഇത് സാധാരണയായി എല്ലാവരും ചെയ്യുന്ന ഒരു കാര്യമല്ലേ എന്നാണ്. അതിനർത്ഥം അയാൾ ഈ ഒരു ശീലം എല്ലാവരിലും ഉണ്ട് എന്നും ഇത് വളരെ നിസ്സാരമാണ് എന്നുമാണ് പറയുന്നത്.
അത് കേട്ടിട്ട് തന്നെ വെറുപ്പ് തോന്നുന്ന ഞങ്ങളും നിങ്ങളും ഒരു സ്ത്രീയുടെ പങ്കാളിക്ക് ഇത് സാധാരണമാണ് എന്ന് പറയുമ്പോൾ ശരിക്കും അത്ഭുതം തോന്നുന്നില്ലേ. ഇത് കേട്ടപ്പോൾ ആളുകൾ ഏറെ നേരം ആ സ്ത്രീയെ ഉപദേശിച്ചു. മാത്രവുമല്ല, ഇത്തരം വെറുപ്പുളവാക്കുന്ന പുരുഷനെ ഉടൻ ഉപേക്ഷിക്കാനും ആളുകൾ സ്ത്രീയോട് ഉപദേശിച്ചു.