റഷ്യയിലെ സ്ത്രീകൾക്ക് പത്തോ അതിലധികമോ കുട്ടികളെ പ്രസവിക്കാമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അറിയിച്ചു. റഷ്യൻ ജനസംഖ്യ ധന്യമായി കുറയുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഉത്തരവ് പുറത്തുവിട്ടത്. പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം ഒരു സ്ത്രീ പത്ത് കുട്ടികൾക്ക് ജന്മം നൽകുക മാത്രമല്ല അവരെ ജീവനോടെ നിലനിർത്തുകയാണ് എങ്കിൽ അവർക്ക് പ്രതിമാസം ഏകദേശം 13 ലക്ഷം രൂപ (13,500 പൗണ്ട്) സ്ത്രീക്ക് നൽകുന്നതുമായിരിക്കും. ഒരുപക്ഷേ അത്രയും അധികം റഷ്യൻ ജനസംഖ്യ കുറഞ്ഞുവരുന്ന ഒരു സങ്കടകരമായ അവസ്ഥയിലാണ് റഷ്യൻ പ്രസിഡണ്ടിന് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നത്.
ഉക്രെയ്നുമായുള്ള യുദ്ധം ഉണ്ടായതിനുശേഷം മാത്രമല്ല കൊറോണയുടെ അതിഭീകരമായ വ്യാപനവും റഷ്യൻ ജനസംഖ്യാ പ്രതിസന്ധി ഉടലെടുത്തുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇനിയും നല്ലൊരു തീരുമാനമെടുത്തില്ലെങ്കിൽ റഷ്യൻ ജനസംഖ്യ താഴേക്ക് എന്നല്ലാതെ അതിനൊരു അതിജീവനം ഉണ്ടാകില്ല. ഇതിനെ നേരിടാൻ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ രാജ്യത്തെ സ്ത്രീകൾക്കായി ഒരു അതുല്യമായ നിർദ്ദേശം നൽകുകയായിരുന്നു. ഓരോ സ്ത്രീയും പത്തോ അതിലധികമോ കുട്ടികൾക്ക് ജന്മം നൽകുകയും അവരെ ജീവനോടെ നിലനിർത്തുകയും ചെയ്യുകയാണ് എങ്കിൽ അതിനു സമ്മാനമായി 13 ലക്ഷം രൂപ സർക്കാർ നൽകുമെന്ന് പറഞ്ഞു.
ഈ വർഷം മാർച്ചിന് ശേഷം റഷ്യയിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതുകൂടാതെ, ഉക്രെയ്നുമായുള്ള യുദ്ധത്തിൽ ഏകദേശം 50,000 സൈനികരും കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. റഷ്യൻ രാഷ്ട്രീയ-സുരക്ഷാ വിദഗ്ധൻ ഡോ. ജെന്നി മാതേഴ്‌സിന്റെ വ്യക്തിപരമായ ഒരു കണ്ടെത്തലാണ് റഷ്യയിൽ വലിയ കുടുംബങ്ങളുള്ളവർ കൂടുതൽ ദേശസ്‌നേഹമുള്ളവരാണെന്ന്. പത്തോ അതിലധികമോ കുട്ടികളുള്ള സ്ത്രീകൾക്കാണ് സോവിയറ്റ് കാലഘട്ടത്തിലെ അവാർഡും നൽകുന്നത്. ഇങ്ങനെ പത്തിലധികം കുട്ടികളെ പ്രസവിച്ച് അവരെ ആരോഗ്യത്തോടെ വളർത്തുന്ന സ്ത്രീയെ റഷ്യൻ ജനത മദർ ഹീറോയിൻ എന്ന് വിശേഷിപ്പിക്കുന്നു. ഉക്രെയ്‌നുമായുള്ള യുദ്ധത്തിന് ശേഷം രൂക്ഷമായ റഷ്യയുടെ ജനസംഖ്യാ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്.
ഈയൊരു ഓഫർ പ്രകാരം അങ്ങനെ ചെയ്യുന്ന റഷ്യൻ സ്ത്രീകൾക്ക് ഒറ്റത്തവണ ഒരു ദശലക്ഷം റൂബിൾസ് അല്ലെങ്കിൽ പതിമൂന്നര ആയിരം പൗണ്ട് ലഭിക്കുന്നതായിരിക്കും. ഇത് എപ്പോഴാണ് എങ്ങനെയാണ് ഇവർക്ക് ലഭിക്കുക എന്ന് നോക്കാം. ശേഷിക്കുന്ന ഒമ്പത് കുട്ടികളും അപ്പോഴേക്കും ജീവിച്ചിരിപ്പുണ്ടെന്ന വ്യവസ്ഥയ്ക്ക് വിധേയമായി അവരുടെ പത്താം കുട്ടിയുടെ ഒന്നാം ജന്മദിനത്തിലായിരിക്കും ഇത് നൽകുന്നത്. റഷ്യൻ ജനസംഖ്യയുടെ വളരെ ദയനീയ അവസ്ഥ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുക്കാൻ വിദഗ്ധരെ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ. വാസ്തവത്തിൽ, 1990-കൾ മുതൽ, രാജ്യത്തെ പുനരുജ്ജീവിപ്പിക്കാൻ വൈവിധ്യമാർന്ന പദ്ധതികൾ റഷ്യൻ ഭരണകൂടം നടപ്പാക്കിയിരുന്നു. എങ്കിലും അത്തരം പദ്ധതികളൊന്നും നടപ്പിലാക്കാൻ റഷ്യൻ ഭരണകൂടത്തിന് കഴിഞ്ഞില്ല എന്ന് മാത്രമല്ല ആളുകളെ പ്രേരിപ്പിക്കുന്നതിൽ പോലും വിജയിക്കാൻ കഴിഞ്ഞില്ല.
ഉക്രെയ്നുമായുള്ള യുദ്ധവും കൊറോണ വൈറസ് പകർച്ചവ്യാധിയും കാരണം രാജ്യത്തെ ജനസംഖ്യ കൂടുതൽ പ്രതിസന്ധിയിലായി. പിന്നെ റഷ്യക്കാരായ സ്ത്രീകൾ പണത്തിന്റെ മോഹം കൊണ്ട് കൂടുതൽ കുട്ടികളെ ജനിപ്പിക്കാനും വലിയ കുടുംബങ്ങൾ ഉണ്ടാക്കാനുമുള്ള തിരക്കിലാണിപ്പോൾ. അങ്ങനെ അവർക്ക് വീണ്ടും അമ്മ നായികയാകാൻ കഴിയും. വെറും പതിമൂന്നര ആയിരം പൗണ്ട് അതായത് 13 ലക്ഷം രൂപ കൊണ്ട് പത്തു മക്കളെ വളർത്തുന്നത് ആർക്കാണ് സങ്കൽപ്പിക്കാൻ പോലും കഴിയുക. റഷ്യ സ്ത്രീകൾ വ്ലാഡിമർ പുഡ്ഡിൻ്റെ വളരെ വിചിത്രമായ ഈയൊരു പദ്ധതിയെ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.