മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതും ഭവാൻ. ഈ ഒരു വാക്ക് കേട്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടായിരിക്കില്ല. സ്വന്തം കഴിവുകൊണ്ട് പലരും ഉയർന്നിട്ടുള്ളത് നമുക്കറിയാം. ഒന്നുമില്ലായ്മയിൽ നിന്നും ഒരുപാട് സമ്പാദിച്ച പണക്കാർ ആയിട്ടുള്ള പലരുടെയും കഥകൾ നമുക്ക് പ്രചോദനം നൽകുന്നവയാണ്. എന്നാൽ സ്വന്തമായി എല്ലാമുണ്ടായിട്ടും അത് നശിപ്പിച്ച ചിലർ ഉണ്ട് അവരെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ….? അത് അവരുടെ പ്രത്യേകമായ ചില ആഡംബരങ്ങൾ കൊണ്ട് അല്ലെങ്കിൽ അബദ്ധങ്ങൾ കൊണ്ട് ആണ് എങ്കിലോ….?
അത്തരത്തിലുള്ള ചില ആളുകളെ പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഏതൊ ഒരു സിനിമയുടെ ഡയലോഗ് എടുത്ത് തന്നെയാണ് ആദ്യം പറയാൻ പോകുന്നത്. നീ ഒരു പണക്കാരനായി ജനിച്ചില്ല എങ്കിൽ അത് നിൻറെ കുറ്റമല്ല. പക്ഷേ നീ ഒരു ദാരിദ്രനായി മരിക്കുന്നുണ്ട് എങ്കിൽ അത് നിൻറെ മാത്രം കുറ്റമാണ്. ഇങ്ങനെ ഒരു സിനിമ ഡയലോഗ് ഓർമ്മിക്കുന്നു. അത് സത്യമാണ് ഒരു സമ്പന്നനായി ജനിക്കാത്തത് ആരുടെയും കുറ്റമല്ല. പക്ഷേ ദരിദ്രനായി മരിക്കുന്നത് നമ്മുടെ മാത്രം കുറ്റമാണ് . നീണ്ടു നിവർന്നു കിടക്കുന്ന ജീവിതത്തിനിടയിൽ എപ്പോഴെങ്കിലും അവനു സമ്പന്നനാകാമായിരുന്നു. അതിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു.
എന്നിട്ടും അത് ചെയ്യാത്തവർ. എന്നാൽ സമ്പന്നതയിൽ നിന്നിട്ടും ധൂർത്ത് കൊണ്ടും ആഡംബരം കൊണ്ടും അവനെ നശിപ്പിച്ചവർ. അങ്ങനെ ഉള്ളവരും കുറവല്ല ഈ ലോകത്ത്. അതിൽ ഒന്നാമത്തെ ആൾ ആയി നമുക്ക് പറയാവുന്നത് ഏറ്റവും വലിയ പോപ് സ്റ്റാർ ആയ മൈക്കിൾ ജാക്സന്റെ പേരുതന്നെയാണ്. മൈക്കിൾ ജാക്സൺ മരിക്കുന്ന സമയത്ത് വലിയ കടങ്ങൾ അദ്ദേഹത്തെ ബാധിച്ചു എന്ന് അറിയുന്നത്.. ഇത്രയും വലിയൊരു സ്റ്റാറിന് എങ്ങനെയാണ് ഇത്രയും കടങ്ങൾ വന്നത്….?ജർമനിയിൽ ഉള്ള ഒരു 13 കാരിയെ പീഡിപ്പിച്ചു എന്ന ഒരു ആരോപണം അദ്ദേഹത്തിനെതിരെ വരികയും അവർക്ക് നഷ്ടപരിഹാരം കൊടുക്കുവാൻ വേണ്ടി അദ്ദേഹം വലിയൊരു തുക കടക്കാരനായി മാറുകയും ചെയ്തിരുന്നു.
പിന്നീട് സോണി കമ്പനിയുമായി നടന്ന ഒരു പരിപാടി പോലും അദ്ദേഹത്തെ ആ കടക്കെണിയിൽ നിന്നും രക്ഷിച്ചില്ല എന്നതാണ് സത്യം . അതുപോലെ ഒരുപാട് കാശ് കയ്യിൽ ഉണ്ടായിട്ടും അത് സ്വന്തമായി ദ്വീപ് വാങ്ങി അതോടൊപ്പം ഒരു നാടിനു മുഴുവൻ കുടിക്കുവാനുള്ള മദ്യം മേടിച്ചു നശിപ്പിച്ച മറ്റൊരു വ്യക്തിയെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏകദേശം 4000 കോടി രൂപയാണ് ഇദ്ദേഹം ആഡംബരത്തിന് പേരിൽ ധൂർത്തടിച്ചത് എന്നാണ് കേൾക്കുന്നത്. 4000 കോടി രൂപ ധൂർത്തടിച്ചതിനു ശേഷമാണ് അദ്ദേഹം കോടതിയെ സമീപിച്ച് തന്നെ പാപ്പരായി പ്രഖ്യാപിക്കണം എന്ന് പറയുന്നത്. 4000 കോടി രൂപ കയ്യിലുണ്ടായിരുന്ന ഒരു മനുഷ്യൻ ഇത്രയും കാശ് നശിപ്പിക്കുക എന്നു പറഞ്ഞാൽ അത് അവിശ്വസനീയമായ കാഴ്ചയാണ്.
ഒരു ജീവിതകാലം മുഴുവൻ അയാൾക്ക് ജീവിക്കുവാൻ ആ കാശ് മാത്രം മതിയായിരുന്നു. അങ്ങേര് എന്തൊരു മനുഷ്യരാണെന്ന് ഒന്നു ചിന്തിക്കണം. സത്യത്തിൽ ആഡംബരം എന്ന് പറയുന്നത് ഒരു തൂക്കുകയർ ആണ്. മനുഷ്യൻറെ ശരീരത്തിലേക്ക് കയറി കഴിഞ്ഞാൽ ഇറങ്ങി പോകുവാൻ വലിയ ബുദ്ധിമുട്ടാണ് അത്. കാരണം ഒരുപാട് ജീവിതങ്ങളാണ് നശിക്കുന്നത്. ഇത്തരത്തിൽ സമ്പത്ത് ഇല്ലാതാക്കിയ കുറെ മഹാന്മാർ അവരുടെ കഥകളെല്ലാം അറിയാം.