സാങ്കേതികവിദ്യ ദിനംപ്രതി വർദ്ദിക്കുന്നൊരു അവസ്ഥയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ പുതിയ പലതരത്തിനുള്ള ഉപകരണങ്ങൾ ഒക്കെ നിലവിൽ വന്നുകഴിഞ്ഞു. അത്തരത്തിലുള്ള ചില ഹൈടെക്കായി കണ്ടുപിടിത്തങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്.. ഇത്തരം കണ്ടുപിടിത്തങ്ങളിൽ മുൻപിൽ നിൽക്കുന്ന ഒന്നാണ് ഇലക്ട്രിക്ക് ബ്രെഷുകളെന്നു പറയുന്നത്. പല്ലുകൾ നല്ല വൃത്തിയായി സൂക്ഷിക്കുകയെന്ന് പറയുന്നത് എല്ലാവർക്കും വളരെയധികം ഇഷ്ടമുള്ളോരു കാര്യമാണ്.എല്ലാവരും അതിനുവേണ്ടി നല്ലൊരു മാർഗം തിരയുകയും ചെയ്യും. അത്തരത്തിൽ ഒരു മാർഗ്ഗം തേടുന്നവർക്ക് നല്ല ഒരു ഉപായമാണ് ഇലക്ട്രിക് ബ്രഷുകളെന്ന് പറയുന്നത്. ഇത് നമുക്ക് വൈദ്യുതി ഉപയോഗിച്ച് ചെയ്യുന്നതാണ്. നമുക്ക് ആവശ്യമുള്ള രീതിയിൽ ഇത് നമുക്ക് ഉപയോഗിക്കാം. ഇതിലൊരു ടൈമർ ഉണ്ടായിരിക്കും. മൂന്നു സെക്കൻഡ് ഓരോ ഭാഗമായാണ് ഇത് ഉപയോഗിക്കുവാൻ സാധിക്കുക.. നമ്മുടെ വായുടെ എല്ലാ ഭാഗങ്ങളിലേക്കും ഇത് എത്തുമെന്ന ഒരു പ്രത്യേകതയാണ് ഇതിനുള്ളത്.. വളരെ വൃത്തിയായി രീതിയിൽ പല്ലുതേക്കാൻ ഇതുകൊണ്ട് നമുക്ക് സാധിക്കും.
ബാത്റൂമിൽ കയറുമ്പോൾ നമുക്ക് വലിയ അറപ്പുളവാക്കുന്ന ഒരു കാഴ്ചയാണ് ഡ്രൈനേജിൽ മുടിയും ചെളിയുമോക്കെ കിടക്കുന്നത് കാണുന്നത്. അങ്ങനെ കാണുമ്പോൾ തന്നെ നമുക്ക് വല്ലാത്തൊരു അവസ്ഥയായിരിക്കും. ഇനി ആ ഒരു ബുദ്ധിമുട്ടിന് വിടനൽകാം. ഒരു മനോഹരമായ പൂവ് വയ്ക്കുകയാണെങ്കിൽ ഇനി ആ ബുദ്ധിമുട്ട് ഇല്ല. അങ്ങനെ ഒരു സംവിധാനം ഇപ്പോൾ നമ്മുക്ക് കാണാൻ സാധിക്കും. ഈ പൂവ് പോലെയുള്ള സംവിധാനത്തിൽ ചെറിയ ചില കമ്പികളോക്കെ കൊടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഡ്രൈനേജിലേക്ക് മുടിയും മറ്റും പോകാതെ ഈ കമ്പികളിൽ തന്നെ തടഞ്ഞു നിൽക്കും. അങ്ങനെ നമുക്ക് യഥാസമയം ഈ പൂക്കൾ വലിച്ചെടുക്കുമ്പോൾ അതിൽനിന്നും മുടിയും ചെളിയും ഒക്കെ നീക്കം ചെയ്യാവുന്നതാണ്. അങ്ങനെ മനോഹരമായ രീതിയിൽ നമ്മുടെ ബാത്ത്റൂമുകൾ സൂക്ഷിക്കുവാൻ സാധിക്കും. ഈ സാധനത്തിന് ഏകദേശം വില എന്ന് പറയുന്നത് 800 രൂപയാണ്. കുളിക്കാൻ കയറുമ്പോൾ അറപ്പുളവാക്കുന്ന ഈ കാഴ്ചയേക്കാളും നല്ലത് 800 രൂപ മുടക്കുന്നത് തന്നെയാണെന്ന് കൂടുതൽ ആളുകൾക്കും തോന്നിയേക്കാം.
അതുപോലെതന്നെ നമുക്കിവിടെ വ്യത്യസ്തമായ ഒരു സ്വിമ്മിംഗ് പൂളും കാണാൻ സാധിക്കും..ഈ സ്വിമ്മിങ് പൂൾ പ്രത്യേകമായ രീതിയിലാണ് വാട്ടർ കണക്ഷൻ കൊടുക്കുന്നത്.. എവിടെ പോകുമ്പോഴും നമുക്ക് ഇത് കൊണ്ടുപോകുവാനും സാധിക്കും.. അത്തരത്തിലുള്ള ഒരു സ്വിമ്മിംഗ് പൂളാണ് ഇതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.