ഇപ്പോൾ ഈ സ്ത്രീയുടെ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഈ ഫോട്ടോ കണ്ടതോടെ യുവതിയുടെ ഭർത്താവ് വിവാഹമോചനം തേടുകയായിരുന്നുവെന്നാണ് സൂചന. ഈ സംഭവം എവിടെയാണ് ഈ സ്ത്രീയുടെ പേര് എന്താണ് അതേക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. സോഷ്യൽ സൈറ്റുകളിൽ വൈറലായ ഈ ഫോട്ടോ കണ്ടതോടെ യുവതിയുടെ ഭർത്താവ് വിവാഹമോചനം നേടി എന്നാണ് പറയപ്പെടുന്നത്.
കുറച്ച് ദിവസത്തേക്ക് ആ സ്ത്രീ ഔദ്യോഗിക ജോലിക്കായി വീട്ടിൽ നിന്നും പോയതായിരുന്നു പോയതിന് തൊട്ടുപിന്നാലെ ഹോട്ടൽ മുറിയിൽ നിന്ന് യുവതി തന്റെ സെൽഫിയെടുത്ത് ഭർത്താവിനെ അയച്ചുകൊടുത്തു.
ആദ്യ ഫോട്ടോ കണ്ടതോടെ ഭർത്താവ് യുവതിയോട് കുറച്ച് ഫോട്ടോകൾ കൂടി അയക്കാൻ ആവശ്യപ്പെട്ടു. എന്നാൽ യുവതി തന്റെ രണ്ടാമത്തെ ഫോട്ടോ അയച്ചതോടെ ഭർത്താവ് ഞെട്ടി. ഫോട്ടോ സൂക്ഷിച്ചു നോക്കിയതോടെ ഭർത്താവിന്റെ സംശയം ഉറപ്പാക്കുകയും യുവതിയിൽ നിന്ന് വിവാഹമോചനം തേടുകയും ചെയ്തു.
ഫോട്ടോ കൂടുതൽ സൂക്ഷിച്ചു നോക്കിയപ്പോൾ ഭാര്യയ്ക്കൊപ്പം ഹോട്ടൽ മുറിയിൽ മറ്റൊരാളും താമസിക്കുന്നുണ്ടെന്ന് ഭർത്താവിന് മനസ്സിലായി. ഹോട്ടലിൽ വിളിച്ച് ആ മുറിയിൽ രണ്ട് പേർ താമസിക്കുന്നുണ്ടെന്ന് ഉറപ്പിച്ചു. ഇതിന് പിന്നാലെയാണ് ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷ നൽകിയത്.
ഈ വാർത്തയുടെ നിജസ്ഥിതി തെളിയിക്കുന്നതിനായി ഒന്നും തന്നെ ലഭ്യമായിട്ടില്ല. വിശ്വാസയോഗ്യം ആണെന്ന് ഉറപ്പു പറയാൻ കഴിയാത്ത സ്രോതസ്സുകളിൽ നിന്നാണ് ഞങ്ങൾക്ക് ഈ വാർത്ത ലഭിച്ചത്.