ഉത്തര്‍പ്രദേശിലെ ആഗ്ര നഗരത്തെ ഞെട്ടിച്ച സംഭവം.

അധ്യാപകൻ എന്നുപറഞ്ഞാൽ എന്നും എല്ലാർക്കും ബഹുമാനം തോന്നുന്ന ഒരു വ്യക്തിത്വം തന്നെയാണ്. എല്ലാ അധ്യാപകർക്കും തന്നെ അപമാനമായി മാറിയ ഒരാളെ പറ്റിയാണ് പറയാൻ പോകുന്നത്. എല്ലാവർക്കും അവരവരുടെ പ്രണയമെന്ന് പറയുന്നത് വലുതാണ്. ചിലർ ആ പ്രണയം കണ്ടെത്താൻ വേണ്ടി ഏതറ്റം വരെയും പോകുവാൻ തീരുമാനിക്കുകയും ചെയ്യും. മറ്റു ചിലരാവട്ടെ ആ പ്രണയത്തിനു വേണ്ടി പോരാടുകയാണ് ചെയ്യുക. നഷ്ടപ്പെട്ടാലും അത് ഉള്ളിൽ ഒരു നൊമ്പരമായ് സൂക്ഷിക്കുകയും ചെയ്യും.

Sharda Devi
Sharda Devi

ഇവിടെ ഒരു അധ്യാപകൻ ചെയ്ത പ്രവർത്തിയെ പറ്റിയാണ് പറയാൻ പോകുന്നത്. ഇദ്ദേഹം വളരെ ചെറിയ പ്രായത്തിൽ തന്നെ ഒരു സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. വളരെ കഠിനപ്രയത്നത്തിലൂടെയായിരുന്നു ഇദ്ദേഹം ചെറിയ പ്രായത്തിൽ തന്നെ സ്വന്തമായി ഒരു ജോലി കണ്ടെത്തിയത്. അവിടെ കഞ്ഞിവെക്കാൻ വരുന്ന ഒരു സ്ത്രീയെ ഇയാൾ ശ്രദ്ധിക്കാൻ തുടങ്ങി. അവർക്കൊപ്പം 18 വയസ്സുകാരിയായ അവരുടെ മകളും ചില സമയങ്ങളിലൊക്കെ അവിടെ വരാൻ തുടങ്ങി. പലവട്ടമായി ആ പെൺകുട്ടിയെ കാണുകയും ശ്രദ്ധിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ പെൺകുട്ടിയുടെ അമ്മയ്ക്ക് പലതരത്തിലുള്ള സഹായങ്ങളും ഇയാൾ ചെയ്തിരുന്നു. ഭർത്താവ് മരിച്ചു പോയി കുടുംബം സംരക്ഷിക്കുന്ന ആ സ്ത്രീയ്ക്ക് സാമ്പത്തികമായും ഒരുപാട് സഹായങ്ങൾ ചെയ്തു. അതിനുശേഷം പിന്നീട് ഒരിക്കൽ ആ പെൺകുട്ടിയോട് ഇയാൾ തന്റെ ഉള്ളിലുള്ള പ്രണയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു.

പലവട്ടം ഈ പെൺകുട്ടി ഇയാളെ കാണുമ്പോൾ ചിരിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. തനിയ്ക്ക് ഉള്ളിൽ വിടർന്നതുപോലെ തന്നെ അവൾക്കുള്ളിലും തന്നോട് ഒരു പ്രണയമുണ്ടായിരിക്കുമെന്നും അയാൾ വിശ്വസിച്ചു. അങ്ങനെ തന്റെ ഹൃദയം അവൾക്കു മുൻപിൽ തുറക്കുകയായിരുന്നു അയാൾ. ആ സമയത്ത് ഈ പെൺകുട്ടി പറഞ്ഞത് തനിക്ക് ഇപ്പോൾ പഠനത്തിൽ മാത്രമാണ് ശ്രദ്ധയെന്നാണ്. ഇപ്പോൾ പ്രണയിക്കുവാൻ തനിക്ക് താൽപര്യമില്ലന്നും പറഞ്ഞു. എന്നാൽ ഇത് കേട്ടയാൾ വല്ലാതെ പ്രകോപനത്തോടെയായിരുന്നു പിന്നീട് മുൻപോട്ട് പോയിരുന്നത്. എന്നാൽ പെൺകുട്ടിയെ ശല്യം ചെയ്യാൻ ഇയാൾ ഉദ്ദേശിച്ചിരുന്നില്ല. പിന്നീട് ഒരിക്കൽ ഈ പെൺകുട്ടിയെ മറ്റൊരു ചെറുപ്പക്കാരനൊപ്പം ഇയാൾ കാണുകയായിരുന്നു. ആ സമയത്ത് നിയന്ത്രണം നഷ്ടമായി അവിടെ വച്ചയാൾ ഈ പെൺകുട്ടിയോട് പൊട്ടിതെറിക്കുകയാണ് ചെയ്തത്. പഠിക്കാൻ താല്പര്യമാണെന്ന് പറഞ്ഞ നീ മറ്റൊരുത്തന്റെ ഒപ്പം കറങ്ങുകയാണോന്ന് ചോദിച്ചു വഴക്ക് ഉണ്ടാക്കി.

പിന്നീട് പെൺകുട്ടിയുടെ അമ്മയുടെ മുൻപിൽ വച്ച് അയാൾ ഈ കാര്യം തന്നെ പറഞ്ഞു. പിന്നീട് ഞെട്ടിക്കുന്ന സത്യം അയാൾ അറിഞ്ഞത്. പെൺകുട്ടിയുടെ വീട്ടുകാർ ഈ പയ്യനുമായി പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ആ പെൺകുട്ടിയെ ലഭിച്ചില്ല എന്ന നഷ്ടബോധത്തിനെക്കാളുപരി തന്നെ ആ പെൺകുട്ടി സ്വീകരിച്ചില്ലല്ലോ എന്ന നാണകേടായിരുന്നു ഇയാൾക്കുള്ളിൽ നിലനിന്നിരുന്നത്. അങ്ങനെ അതൊരു പകയായി വളരുകയായിരുന്നു. പിന്നീട് ഒരു പെൺകുട്ടിയോട് ഇയാൾ ചെയ്തത് വളരെ ക്രൂരമായ ഒരു കൃത്യവുമായിരുന്നു. ഈ പെൺകുട്ടിയെയും പെൺകുട്ടിയുടെ അമ്മയെയും കുത്തി കൊലപ്പെടുത്തുകയായിരുന്നു ഇയാൾ ചെയ്തത്. എല്ലാവരെയും ഞെട്ടിച്ച ഒരു സംഭവം തന്നെയായിരുന്നു.