മനുഷ്യർക്കിടയിൽ വഴക്കും തല്ലും നടക്കുന്നത് നിങ്ങളെല്ലാവരും കണ്ടിരിക്കുമല്ലോ. ഇത് സർവ്വ സാധാരണമാണ് പ്രകൃതിദത്തമായും സംഭവിക്കുന്ന ഒന്നാണ്. അതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. എന്നാൽ അതിശയിപ്പിക്കുന്ന ഒരു കാര്യം എന്തെന്ന് വച്ചാൽ മനുഷ്യർക്കിടയിൽ ഉണ്ടാകുന്ന വഴക്കുകൾ പോലെ തന്നെ പല ജന്തുക്കൾക്കിടയിലും പോരുകൾ നടക്കുന്നുണ്ട്. ഇതും പ്രകൃതിയിൽ നടക്കുന്ന ഒരു സാധാരണ സംഭവം തന്നെയാണ്. വളരെയധികം വിഷാംശമടങ്ങിയ ജന്തുക്കളിക്കിടയിലാണ് ഇത്തരം പോരുകൾ സ്വാഭാവികമായും കണ്ടു വരുന്നത്. ഇത് പോലെയുള്ള ഒത്തിരി ജീവികൾ നമുക്ക് ചുറ്റുമുണ്ട്. അവ ഏതൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം.
ആദ്യാമായി ബ്ലാക്ക് വിഡോ എന്ന ചിലന്തിയും തേളും തമ്മിലുള്ള പോരിനെ കുറിച്ച് നോക്കാം. ബ്ലാക്ക് വിഡോ എന്നത് ഒരു അമേരിക്കൻ ചിലന്തിയാണ്. അപാര വിഷമുള്ള ഒരു ചിലന്തി തന്നെയാണിത്. ചുവന്ന വരയോട് കൂടി ബ്ലാക്ക് നിറത്തിലാണ് ഇവയെ കാണപ്പെടുന്നത്. കണ്ടാൽ തന്നെ ഒരു പേടി തോന്നിപ്പോകും. ഈ ചിലന്തിയുടെ എതിരാളി എന്ന് പറയുന്നത് തേളാണ് . ഈ ചിലന്തിയുടെ പോലെ തന്നെ തീവ്ര വിഷാംശമടങ്ങിയ ഒരു ജന്തു തന്നെയാണ് തേൾ. അപ്പോൾ ഇവർ തമ്മിലുള്ള പോരിനെക്കുറിച്ചു പറയേണ്ട കാര്യമില്ലല്ലോ. ഇവർ തമ്മിലുള്ള പോരിൽ ആര് ജയിക്കുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല എന്നതാണ് സത്യം. കാരണം രണ്ടു ഭാഗത്തെയും പോരാളികൾ ശക്തരാണ്. ബ്ലാക്ക് വിഡോ എന്ന അമേരിക്കൻ ചിലന്തിക്ക് ലാക്രോ ടോക്സിൻ എന്ന വിഷ പദാർത്ഥം ഉൽപ്പാദിപ്പിക്കാനുള്ള കഴിവുണ്ട്. അപാരമായ ഈ വിഷ പദാർത്ഥത്തിന് എതിരാളിയുടെ മസിലുകളെ വരെ തളർത്താനുള്ള കഴിവുണ്ട്. അത് കൊണ്ട് തന്നെ മസിലുകൾക്കെല്ലാം വളരെയധികം വേദനയായിരിക്കും. ഈ ഒരു അവസ്ഥയെ ലാക്രോഡെക്റ്റിസം എന്നാണ് പറയുന്നത്. പുരുഷ ബ്ലാക്ക് വിഡോയേക്കാൾ വിഷമുള്ളത് സ്ത്രീ വിഡോകൾക്കാണ്. തേളിനെക്കാൾ ചെറുതാണ് വിഡോകൾ എങ്കിലും ശക്തി കൂടുതൽ ഇവയ്‌ക്കാണ്.
അടുത്തത് ബ്ലാക്ക് സ്കോർപ്പിയോണും ഹാലോവീൻ ക്രാബ്. പല തരാം ഞണ്ടുകളെ നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ. എന്നാൽ ഞണ്ടുകളിൽ ഏറ്റവും മനോഹരമായ ഞണ്ട് എന്ന് പറയുന്നത് ഹാലോവീൻ ക്രാബാണ്. ഇതിന്റെ ഭംഗിയുള്ള പുറന്തോടാണ് ഇതിനു കാരണം. മഞ്ഞയും നീലയും ചുവപ്പും ഓറഞ്ചും അടങ്ങിയ പുറന്തോടാണ് ഇവയ്ക്കുള്ളത്. തേളിനെയും ഞണ്ടിനെയും കാണാൻ ഒരു പോലെയാണല്ലോ. അത് കൊണ്ട് തന്നെ ഇവയെ രണ്ടിനെയും ഒരുമിച്ചു ഒരു സ്ഥലത്തിട്ടാൽ പിന്നീട് നടക്കുന്ന പോരിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല. ഇവയെ കുറിച്ച് കൂടുതൽ അറിയാനും ഇത് പോലെ ഏതൊക്കെ ജീവികളാണ് പരസ്പരം സംഘർഷത്തിൽ ഏർപ്പെടുന്നതെന്ന് അറിയാനും താഴെയുള്ള വീഡിയോ കാണുക.