പണ്ടുണ്ടായിരുന്ന ഏറ്റവും വൃത്തികെട്ട ജോലികൾ.

പല തരത്തിലുള്ള ജോലികൾ ചെയ്തു ജീവിക്കുന്ന ആളുകളുള്ള ഒരു രാജ്യമാണ് നമ്മുടെ. ഏതു ജോലിക്കും അതിന്റെതായ മാന്യതയുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് നമ്മളിൽ ചിലരെങ്കിലും. നമ്മൾ ചെയ്യുന്ന ജോലിയിൽ പലപ്പോഴും നമ്മൾ തൃപ്തരാകിറില്ല. ചിലപ്പോഴെങ്കിലും കുറച്ചുകൂടി നല്ല ജോലി ലഭിച്ചിരുന്നെങ്കിൽ എന്ന് നമ്മൾ ആഗ്രഹിക്കാറുണ്ട്. അത്തരത്തിൽ ചിന്തിക്കുന്ന ആളുകളൊക്കെ അറിഞ്ഞിരിക്കേണ്ട ചില ജോലികളെ കുറിച്ചാണ് പറയുന്നത്. ലോകത്തിലെ ഏറ്റവും മോശമായ ചില ജോലികളെ കുറിച്ച്. അത്തരത്തിൽ ചരിത്രത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ചില ജോലികളുണ്ട്.

Jobs
Jobs

അട്ടകളെ കാണുന്നത് തന്നെ പലർക്കും അറപ്പുളവാക്കുന്ന കാര്യമാണ്. എന്നാൽ പണ്ട് കാലത്ത് അട്ടയെ ശേഖരിക്കാൻ വലിയതോതിൽ തന്നെ ആളുകൾ ഉണ്ടായിരുന്നു. രോഗപ്രതിരോധത്തിനും മറ്റുമായി അന്ന് അട്ടയെ ഉപയോഗിച്ചിരുന്നു. കൂടുതൽ മരുന്നുകൾ ഉണ്ടാക്കുവാനും മറ്റുമായിരുന്നു ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ അക്കാലത്ത് അട്ടകളുടെ ആവശ്യവും വളരെ വലുതായിരുന്നു അട്ടകളെ കണ്ടുപിടിക്കാൻ വേണ്ടി ഒരുപറ്റം ആളുകളെ കണ്ടെത്തിയിരുന്നു. അവർ ഒരു ജോലിക്ക് തയ്യാറായി തന്നെയായിരുന്നു വന്നിരുന്നതും. ജോലിക്ക് വേണ്ടി ഇവർ വരുമ്പോൾ ഇവർ ചെയ്തിരുന്ന രീതികളാണ് അമ്പരപ്പിക്കുന്നത്. ഒരുപാട് അട്ടകൾ ഉള്ള സ്ഥലങ്ങളിലേക്ക് ഇവർ എത്തുകയും തങ്ങളുടെ ശരീരത്തിലേക്ക് കയറുന്ന അട്ടകൾ അവയുടെ ശരീരത്തിലേക്ക് ഒട്ടിപിടിക്കുകയായിരുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇവർക്ക് പലതരത്തിലുള്ള രോഗങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ജീവിക്കുവാൻ വേണ്ടി ആയിരിക്കാം ഒരുപക്ഷേ അവർ ഇങ്ങനെ ഒരു ജോലി തെരഞ്ഞെടുത്തിട്ടുണ്ടാവുക.

അതുപോലെയുള്ള മറ്റൊരു ജോലിയാണ് കൊട്ടാരത്തിലെ രാജകുമാരന്മാർക്കൊപ്പം പഠിക്കുവാൻ വേണ്ടി ഒപ്പം പോവുകയെന്ന് പറയുന്നത്. എന്തിനായിരിക്കും വിദ്യാസമ്പന്നരായ ചെറുപ്പക്കാരെ രാജകുമാരന്മാർക്കൊപ്പം പഠിക്കുവാൻ വേണ്ടി കൊണ്ടുപോകുന്നത്. അതിന്റെ പ്രധാന കാരണമെന്ന് പറയുന്നത് രാജകുമാരന്മാരെ തല്ലുവാനോ അവരെ ശിക്ഷിക്കുവാനും സാധിക്കില്ല. കാരണം രാജ്യം ഭരിച്ചിരുന്നത് രാജാവായതുകൊണ്ട് തന്നെ രാജാവിന്റെ മകനെന്ത് തെറ്റ് ചെയ്താലും ശിക്ഷിക്കാനുള്ള അധികാരമില്ല. എന്നാൽ പഠിക്കുന്ന അധ്യാപകർക്ക് ഇവരെ ശിക്ഷിക്കണമെന്ന് തോന്നുകയാണെങ്കിൽ അതിനായി ഒരാൾ വേണം. അതിനു വേണ്ടിയാണ് ഇത്തരത്തിൽ മറ്റുചില കുട്ടികളെ കൂടെ കൊണ്ടുപോകുന്നത്. രാജകുമാരന്മാർ പഠിക്കാൻ പോകുന്ന ഗുരുകുലങ്ങളിലും മറ്റും ഇത്തരം കുട്ടികളുമായി പോകാറുണ്ട്. മറ്റൊരാൾ ചെയ്ത കുറ്റം വേറൊരാൾ ഏറ്റുവാങ്ങുന്നുവെന്നതാണ് ഇതിന്റെ ഒരു പ്രത്യേകത.