പ്രകൃതിയാൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന നമ്മുടെ ഭൂമിയെ കണ്ടാൽ ആർക്കും ഒന്ന് ഒരു ഇഷ്ടം ശരിയാണ് കാടും കുന്നും മലകളും നിറഞ്ഞ നമ്മുടെ ഈ ഭൂമി ദൈവം കരിഞ്ഞു നൽകിയ ഒരു വരദാനം ഹരിത ഭംഗിയാൽ താലോലമാടുന്ന ഈ ഭൂമിയിൽ നമ്മൾ ഒരിക്കൽ പോലും കാണാത്തതും എന്നാൽ അറിഞ്ഞിരിക്കേണ്ടതുമായ കണ്ണിന് കുളിർമ തോന്നുന്ന ഒത്തിരി സ്ഥലങ്ങൾ ഈ ലോകത്തിൻറെ പല ഭാഗങ്ങളിലുണ്ട്. ചിലതെല്ലാം കാണുമ്പോൾ സാങ്കേതിക വിദ്യകൾ വരെ പ്രകൃതി ഭംഗിക്ക് മുന്നിൽ തലകുനിച്ചു നിൽക്കേണ്ടിവരുന്നു. നമുക്കറിയാം ഒട്ടുമിക്ക സിനിമകളിലെയും പ്രകൃതി ഭംഗി ഉളവാക്കുന്ന ഒത്തിരി സ്ഥലങ്ങൾ നാം കണ്ടിരിക്കണം. അതിൽ ഒട്ടുമിക്കതും സിനിമക്കായി സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്നതാണ്.
ഭൂരിഭാഗം ആളുകളും ഇഷ്ടപ്പെടുന്ന ഒരു സിനിമയാണ് അവതാർ. ഈ സിനിമയിലെ കാണുന്ന കുന്നുകളും മലകളും കണ്ടാൽ ആരും ആശ്ചര്യപ്പെടും.എന്നാൽ സിനിമയിലെ ഈ കുന്നുകൾക്ക് സമ്മാനമായ കുന്നുകൾ നമ്മുടെ ഭൂമിയിലും ഉണ്ടെന്നറിയുമ്പോൾ കൗതുകം തോന്നുന്നില്ലേ. നമ്മൾ ജീവിക്കുന്നത് ഒരു ഗ്രാഫിക് യുഗത്തിൽ ആയതുകൊണ്ട് തന്നെ പലപ്പോഴും നാം ചിത്രങ്ങളിലും മറ്റും കാണുന്ന പ്രകൃതി ഭംഗികളും പാടുകളും കുന്നുകളും മലകളും എല്ലാം വ്യാജമാണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്.എവിടെ, നമുക്ക് പറയാം. അത്തരത്തിൽ ചൈനയിലെ ഷാങ്ജിയാജി നാഷണൽ ഫോറസ്റ്റ് പാർക്കിന്റെ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആളുകൾ.
അവതാർ സിനിമയുടെ കാട് ഒരു ഫാന്റസി അല്ല എന്ന കാര്യം നിങ്ങൾ മനസ്സിലാക്കുക. അതിൽ കാണുന്ന പോലെ ഒഴുകുന്ന കുന്നുകൾ ഈ ഭൂമിയിൽ യഥാർത്ഥത്തിൽ ഉള്ളതാണ്. അവതാർ സിനിമയുടെ സെറ്റുകളിൽ ഉള്ളത് പോലെ മലനിരകൾ നമ്മുടെ ഈ ഭൂമിയിലുണ്ട്.സിനിമയുടെ ആദ്യ ഭാഗത്തിൽ കണ്ട ഹല്ലേലൂയ പർവ്വതം ഒരു ഭാവനയല്ല.മറിച്ച് അത് ഭൂമിയിലെ സ്വർഗ്ഗം പോലെയുള്ള മനോഹരമായ ഒരു സ്ഥലമായിരുന്നു. ഷാങ്ജിയാജി നാഷണൽ യുള്ളഫോറസ്റ്റ് പാർക്കിൽ സമാനമായ പില്ലർ പർവതങ്ങൾ നിലവിലുണ്ട്.അവ നിശ്ചലമായത് കൊണ്ട് തന്നെ വായുവിൽ പൊങ്ങിക്കിടക്കുന്നില്ല. ചിത്രത്തിന്റെ സംവിധായകനും ജെയിംസ് കാമറൂണും പ്രൊഡക്ഷൻ ഡിസൈനർമാരും ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിൽ കാണപ്പെടുന്ന പില്ലർ റോക്കുകളിൽ നിന്നും പർവതങ്ങളിൽ നിന്നും ഈ പർവതങ്ങളെക്കുറിച്ചുള്ള ആശയം സ്വീകരിച്ചതായി പറഞ്ഞു. പാർക്കിലെ ഏറ്റവും ഉയരം കൂടിയ ഏകദേശം 3,544 അടി ഉയരമുള്ള തെക്കൻ സ്കൈ പില്ലറിനെ ഔദ്യോഗികമായി മൗണ്ട് ഹല്ലേലൂയ വിശേഷിപ്പിക്കുന്നത്.
എങ്ങനെയാണ് ഈ തൂണുകൾ പോലെയുള്ള മലകൾ ഉണ്ടായത് എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ,?
ചിത്രത്തിലെ പർവ്വതം ഗ്രാഫിക്സ് ഉപയോഗിച്ച് വികസിപ്പിച്ചെടുത്തതാണ് എങ്കിൽ ഈ വിചിത്രമായ പർവതങ്ങൾ സ്വാഭാവികമായി രൂപപ്പെട്ടതാണെന്ന് പറയപ്പെടുന്നു. തുടർച്ചയായ മണ്ണൊലിപ്പ് മൂലമാണ് ഈ പർവതങ്ങൾ രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. ഇവിടെയുള്ള അമിത ഈർപ്പം കാരണം പാറകൾ തുടർച്ചയായി ഉരുകിപ്പോകാൻ കാരണമാകുന്നു.അതുകൊണ്ടാണ് മണൽക്കല്ലും ക്വാർട്സൈറ്റ് പാറകളും തൂണുകളുടെ ആകൃതി കൈവരിച്ചത് എന്നാണ് കണ്ടെത്തൽ. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ചൈനയിലെ ആദ്യത്തെ പാർക്കായിരുന്നു ഇത്. കൂടാതെ ഇത് ലോകമെമ്പാടും അറിയപ്പെട്ടത് അവതാർ എന്ന സിനിമയിലൂടെയാണ്.