നമുക്കറിയാം നമ്മുടെ ഭൂമി നിരവധി വിചിത്രമായ ജീവികളാല്‍ സമ്പന്നമാണ് എന്നത്. നമ്മള്‍ അറിഞ്ഞതും അറിയാത്തതും കാണാത്തതും കേള്‍ക്കാത്തതുമായ ഒത്തിരി ജീവികള്‍ നമ്മുടെ ഈ പ്രപഞ്ചത്തിലുണ്ട്. അതിലുപരി എത്രയോ വംശനാശം സംഭവിച്ച ഭീമന്‍ ജീവികളും അതിലുള്‍പ്പെടുന്നു, ഇവിടെ പറയാന്‍ പോകുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉരകങ്ങളെ കുറിച്ചാണ്. കാരണം അവ മറ്റുള്ള ജീവികളില്‍ നിന്നും ഏറെ വ്യത്യസ്ഥമായാണ് ജീവിക്കുന്നത്. ഏതൊക്കെയാണ് അത്തരം ജീവികള്‍ എന്ന് നോക്കാം.
ദി ലെതര്‍ബാക്ക് സീ ടര്‍ട്ടില്‍. ലെതര്‍ബാക് കടലാമകളെ ല്യൂ ടര്‍ട്ടില്‍ എന്നും അറിയപ്പെടുന്നുണ്ട്. ജീവിച്ചിരിക്കുന്ന കടലാമകളില്‍ ഏറ്റവും വലിപ്പമേറിയ കടലാമകളാണിവ. ദെര്മേച്ചിലുഡെ എന്ന ജീനസിലാണ് ഇവ ഉള്‍പ്പെടുന്നത്. ഇവയുടെ ശരീര ചര്‍മ്മം തന്നെയാണ് മറ്റുള്ള ആമകളില്‍ നിന്നും ഇവയെ വ്യത്യസ്ഥമാക്കുന്നത്. ഇവയുടെ ആയുര്‍ദൈര്‍ഘ്യം എന്ന് പറയുന്നത് നൂറു വര്‍ഷത്തിലധികമാണ് എന്നാണ്റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്തരം കടലാമകള്‍ ജനിക്കുമ്പോള്‍ തന്നെ വേട്ടക്കാരെ നേരിടാന്‍ നന്നായി കഷ്ട്ടപ്പെടുന്നുണ്ട്. അത്കൊണ്ട് തന്നെ പല പ്രദേശങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുന്ന രീതിയും ഇവരില്‍ കണ്ട് വരുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ലെതര്‍ബാക്ക് കടലാമകളെ കൂടുതലായും കണ്ട് വരുന്നത്. ഇവയുടെ വായില്‍ കണ്ടുവരുന്ന പ്രത്യേക രീതിയിലുള്ള മുള്ളുകള്‍ പോലെയുള്ള ഭാഗം ആഹാരം സംഭരിക്കാനായി ഏറ്റെ സഹായിക്കുന്നുണ്ട്. മാത്രമല്ല, ഇവ രണ്ട് മീറ്ററോളം വളരുകയും ചെയ്യും. ഈ ഭീമന്‍ കടലാമകള്‍ നിരവധി ഭീഷണികള്‍ നേരിടുന്നുണ്ട് എന്നതാണ് സത്യം.
ഇതുപോലെയുള്ള മറ്റുജീവികളെ കുറിച്ചറിയാന്‍ താഴെയുള്ള വീഡിയോ കാണുക.