തവളകളെ പറ്റി നമുക്ക് എല്ലാവർക്കും അറിയാം. നമ്മുടെ നാട്ടിൽ കാണുന്നത് അല്ലാതെ ചില തവളകളും ഈ ലോകത്തിൽ ഉണ്ടെന്ന് പറഞ്ഞാൽ ചിലർക്കെങ്കിലും അത് അറിയില്ലായിരിക്കും. അത്തരത്തിലുള്ള ചില തവളകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.അതിനുവേണ്ടി പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ലോകമെമ്പാടുമുള്ള 5000 ഇനം തവളകളെ ഉണ്ടെന്നാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്.
ഇവയിൽ പലതും വിചിത്രമായ് ഉള്ളവയാണ്. ഇവയിൽ പലതിനും വിചിത്ര സ്വഭാവവുമാണ്. ഇവയിൽ ചിലതെങ്കിലും അപകടകാരികളും ആണെന്ന് അറിയുവാൻ കഴിഞ്ഞത്. പൊതുവേ തവളകൾ ഉഭയജീവികൾ ആണെന്ന് എല്ലാവർക്കുമറിയാം. അൻറാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും തവളകൾ കാണപ്പെടുന്നുണ്ട്. അവർ ജീവിക്കുന്ന സ്ഥലങ്ങളിലെ സാഹചര്യവുമായി അവർ വളരെ പെട്ടെന്ന് തന്നെ പൊരുത്തപ്പെടും എന്നാണ് അറിയുന്നത്. ഇതനുസരിച്ച് ഇടയ്ക്ക് വിചിത്രമായ ചില മാറ്റങ്ങളും പെരുമാറ്റങ്ങളും ഒക്കെ ഉണ്ടാകുന്നു എന്നും പറയുന്നുണ്ട്. അതോടൊപ്പം ഇവയുടെ ആകൃതിയിലും ചില മാറ്റങ്ങളൊക്കെ വരാറുണ്ട്. രോമമുള്ള ഒരു തവളയെ പറ്റിയാണ് പറയുന്നത് പോകുന്നത്. ഈ തവളയ്ക്ക് രോമങ്ങളുണ്ട് എന്നതാണ് ഇതിൻറെ പ്രത്യേകത.
വളരെയധികം അപകടകാരിയായ ഒരു തവളയാണ് ഇത് എന്നതും അറിയുവാൻ സാധിക്കുന്നു. നഖങ്ങൾ ഉല്പാദിപ്പിക്കുവാനുള്ള കഴിവ് ഇവയ്ക്കുണ്ട്. അതുപോലെതന്നെ മുടികൾ ഉത്പാദിപ്പിക്കുവാനും ഇവയ്ക്ക് കഴിവുണ്ട് എന്ന് അറിയുവാൻ സാധിക്കുന്നത്. ഇനി പറയാൻ പോകുന്നത് ഒരു അപകടകാരിയായ തവളയെ പറ്റി ആണ്. ഈ തവളകൾക്ക് നിറം മാറുവാൻ ഉള്ള കഴിവുണ്ട്. നീല നിറത്തിലും പച്ചനിറത്തിലും ആകുവാൻ സാധിക്കും. മനുഷ്യനെ ഉപദ്രവിക്കുന്ന കാര്യത്തിൽ മുൻപിൽ ആണെന്ന് അറിയാൻ സാധിക്കുന്നത്. മഞ്ഞയും പച്ചയും ഇടകലർന്ന ഒരു തവളയാണ് അടുത്തത്. നാല് ഇഞ്ച് വരെ നീളത്തിൽ വളരുന്ന ഇവയെ കൊണ്ട് ഇതുവരെ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നാണ് അറിയുവാൻ സാധിച്ചിരിക്കുന്നത്.
ഇനി കൊമ്പുകളുള്ള തവളയെ പറ്റി പറയാം. ആമസോണിയൻ തവള എന്നാണ് ഇവ അറിയപ്പെടുന്നത്. പേരുപോലെതന്നെ ഇവയ്ക്ക് കൊമ്പുകൾ ഉണ്ട്. അതാണ് ഇവയുടെ പ്രത്യേകതയും. ഇവയുടെ നിറങ്ങൾക്ക് പുറമേ ഇരിക്കുന്ന ഇല ഏതാണോ അവയുടെ നിറവും അനുകരിക്കുവാൻ ശ്രമിക്കുന്നുണ്ട്. ഇതിൽ പലതും തവിട്ടുനിറത്തിലുള്ളത് ആണെന്നാണ് അറിയാൻ സാധിക്കുന്നത്. പച്ച നിറത്തിലേക്ക് നിറം മാറുവാൻ ഉള്ള കഴിവും ഇവർക്കുണ്ട് എന്നാണ് അറിയുന്നത്. 7.9 ഇഞ്ച് നീളവും ഒരു പൗണ്ട് വരെ ഭാരവും ആണ്. ഇനി പറയാൻ പോകുന്നത് ആമ തവളകളെ കുറിച്ച് ആണ്. ആമ തവളകൾക്ക് ആമയെ പോലെയാണ് സാദൃശ്യം. അതുകൊണ്ടാണ് ഇവയ്ക്ക് ഈ ഒരു പേര് വന്നത്. കാലുകളും കണ്ണുകളും പരന്ന മൂക്കും തടിച്ചു പരന്ന ആകൃതിയിലുള്ള ശരീരവും എല്ലാം മറ്റ് തവളകളിൽ നിന്നും വ്യത്യസ്തമാക്കുന്നുണ്ട്.
ഇവയുടെ കാലുകളിൽ വിചിത്രമായ നഖങ്ങളും കാണുവാൻ സാധിക്കുന്നുണ്ട്. ഈ തവളയുടെ ജന്മദേശം എന്ന് പറയുന്നത് ഓസ്ട്രേലിയ ആണെന്ന് അറിയുവാൻ സാധിക്കുന്നത്. ഇനി പറയാൻ പോകുന്നത് ഗ്ലാസ് തവളയെ പറ്റിയാണ്. ഉദരഭാഗത്തിൽ സുതാര്യമായ ചർമ്മമാണ് ഇവയ്ക്ക് ഉള്ളത്. അത്കൊണ്ടാണ് ഗ്ലാസ് തവളകൾ എന്ന് ഇവയെ വിളിക്കുന്നത്. ആമസോൺ കാടുകളിൽ ആണ് ഇവയെ കാണുവാൻ സാധിക്കുന്നത്. ഇവയുടെ ഹൃദയമിടിപ്പ് കുടൽ കരൾ സിരകൾ എന്നിവയെല്ലാം വളരെ വ്യക്തമായി തന്നെ കാണുവാൻ സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവയുടെ ശരീരം ഗ്ലാസിനെ ഓർമ്മിപ്പിക്കുന്നുണ്ട്.