കുട്ടികളെപ്പറ്റി അറിയുന്നതും കുട്ടികളുടെ വിശേഷങ്ങളും എല്ലാം എല്ലാവർക്കും ഇഷ്ടമുള്ള കാര്യങ്ങൾ ആണ്. അവരെപ്പറ്റി കേൾക്കുവാൻ ആർക്കാണ് താൽപര്യമില്ലാത്തത്. ഇത്തരത്തിൽ കുട്ടികളെ പറ്റിയുള്ള ഒരു വ്യത്യസ്തമായ അറിവാണ് ഇന്ന് പറയാൻ പോകുന്നത്. ലോകത്തിലെ തന്നെ വ്യത്യസ്തവും അതിശയകരമായ ചില കുട്ടികളെ പറ്റി. ലോകത്തിൽ വച്ച് സവിശേഷതയുള്ള ചില കുട്ടികളുടെ വിവരങ്ങൾ കോർത്തിണക്കി കൊണ്ടാണ് ഈ വീഡിയോ. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് ഇത്. അതുകൊണ്ടുതന്നെ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. 9 വയസ്സുള്ള ഒരു ഫിലിപ്പിനോ കുട്ടിയെ പറ്റി ആണ് ആദ്യമായി പറയാൻ പോകുന്നത്.
സാധാരണ വ്യക്തികളെക്കാൾ കൂടുതൽ പല്ലുകളാണ് ഈ കുട്ടിക്ക് ഉള്ളത്. ഒരു അപൂർവയിനം ഈ അവസ്ഥയാണ് ഇത്, എങ്കിലും ഈ അധിക പല്ലുകൾ ഈ കുട്ടിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നു. ഇരുന്നൂറിലധികം പല്ലുകൾ ഈ ആൺകുട്ടിയുടെ ജനനത്തിൽ ഉണ്ടായിരുന്നു. അധികം ഉള്ള പല്ലുകൾ ഈ കുട്ടി ഒരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു എന്നതാണ് ആകെ ആശ്വാസം ഉള്ള ഒരു വാർത്ത. അതുപോലെ അസാധാരണമായ കൺപീലി ഉള്ള മറ്റൊരു 13 വയസ്സുകാരൻ ഉണ്ട്. 5 സെൻറീമീറ്റർ വരെ നീളമുള്ള കൺപീലികൾ ആണ് അവൻറെ പ്രത്യേകത. ആ കൺപീലികൾ അവൻറെ കവിളിൽ സ്പർശിക്കുന്നു എന്നതാണ് അതിലും വലിയ പ്രത്യേകത. അവൻറെ കണ്ണുകൾ കണ്ടാൽ എല്ലാവരും ഒന്ന് അസൂയപ്പെട്ടു പോകുമെന്ന് ഉറപ്പാണ്.
ആഫ്രിക്കയിലെ ആളുകളെ നമുക്ക് പൊതുവേ അറിയാം, അവരെല്ലാം കറുത്ത ആളുകളാണ്. ആഫ്രിക്കക്കാർക്ക് ഒരു വെളുത്ത കുട്ടി ജനിക്കുകയാണെങ്കിൽ അത് വലിയ വാർത്തയായിരിക്കും. കറുത്ത ആഫ്രിക്കൻ മാതാപിതാക്കൾക്ക് ജനിച്ച ഒരു വെളുത്ത പെൺകുട്ടിയാണ് മറ്റൊരു സവിശേഷതയായി മാറിയിരിക്കുന്നത്. ഈ പെൺകുട്ടിയുടെ മുടി ചുരുണ്ട മുടിയാണ്. മാതാപിതാക്കളുടെ സ്വഭാവസവിശേഷതകൾ ഒക്കെ ആണെങ്കിലും അവളെ കണ്ടാൽ ഒരു ആഫ്രിക്കക്കാരി ആണെന്ന് തോന്നുന്നില്ല. ഇനി ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ ഒരു കൊച്ചു പെൺകുട്ടിയെ പറ്റിയാണ് പറയുന്നത്. എലിസ എന്നാണ് അവളുടെ പേര്.
അവളുടെ ഐക്യു ഐൻസ്റ്റീന്റെ തൊട്ടുതാഴെ ആണെന്ന് ആണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഐൻസ്റ്റീന്റെ ഐക്യു എന്ന് പറയുന്നത് 160 ആയിരുന്നു. ഈ പെൺകുട്ടിയുടെ ഐക്യു ലെവൽ 156 ആണ്. ഈ പെൺകുട്ടി തനിക്ക് 5 മാസം ഉള്ളപ്പോൾ ആദ്യത്തെ വാക്കുകൾ സംസാരിച്ചു. എട്ടാമത്തെ മാസത്തിൽ തന്നെ നടക്കാൻ തുടങ്ങി. 10 മാസം അവൾ ഓടി. 16 മാസം പ്രായമായപ്പോൾ അവളുടെ പേര് വായിച്ചു. രണ്ടു വയസ്സുള്ളപ്പോൾ അവൾക്ക് സ്പാനിഷ് ഭാഷയിൽ 10 വരെ എണ്ണാം എന്നുള്ള അവസ്ഥയായി. ലോകത്തിലെതന്നെ തലസ്ഥാന നഗരങ്ങളിലെ എല്ലാ പേരുകളും അവൾക്കറിയാമായിരുന്നു എന്നതാണ് ആ കുട്ടിയുടെ പ്രേത്യകത.
ഇനിയുമുണ്ട് ഇത്തരത്തിൽ വ്യത്യസ്തമായ ചില കുട്ടികൾ. അവരുടെ എല്ലാ വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. കൗതുകവും രസകരവുമായ അറിവ് ആണ് ഇത് അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത്. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല.