പാമ്പുകള്‍ക്കിടയിലെ ഏറ്റവും സുന്ദരന്‍ പക്ഷെ ഇവന്‍…

പാമ്പുകൾ എന്നും മനുഷ്യർക്ക് പേടിസ്വപ്നമായി നിൽക്കുന്ന ഒരു ജീവിയാണ്. എന്ത് കൊണ്ടോ നമ്മുടെ ചെറുപ്പകാലം മുതൽക്കു തന്നെ പാമ്പുകളെ കുറിച്ചുള്ള ഭയപ്പെടുത്തുന്ന കഥകൾ കേട്ട് കൊണ്ട് മാത്രമാണ് നാമെല്ലാം വളർന്നത്. അത്കൊണ്ട് തന്നെ പാമ്പെന്നും നമുക്കൊരു ശത്രുവായിട്ടാണ് നമ്മൾ കാണുന്നത്. എന്നാൽ യഥാർത്ഥത്തിൽ അവ മനുഷ്യരെ ഉപദ്രവിക്കുന്നവയാണോ? നമ്മുടെ ഈ കുഞ്ഞു ഭൂമിയിൽ മുവ്വായിരം ഇനം പാമ്പുകൾ ഉണ്ട്. അതിൽ 600 ഇനം പാമ്പുകൾക്ക് മാത്രമേ വിഷമുള്ളൂ. അത് മനുഷ്യരെ ഉപദ്രവിക്കാൻ വേണ്ടിയല്ല. അവയ്ക്കു അവയുടെ ഇരയെ പിടിക്കാൻ വേണ്ടി മാത്രമാണ്. പക്ഷെ, അവരുടെ സ്വയം രക്ഷയ്ക്ക് വേണ്ടി ചിലപ്പോൾ മനുഷ്യരെ ഉപദ്രവിക്കാറുണ്ട് എന്ന് മാത്രം. പാമ്പുകളെ നമുക്ക് എത്ര പേടി ആണെങ്കിൽ കൂടിയും പാമ്പുണ്ടെന്ന് കേട്ടാൽ അവയെ കാണാൻ നമുക്ക് വല്ലാത്ത ആഗ്രഹമുണ്ടായിരിക്കും. പാമ്പുകളിൽ വളരെ ഭംഗിയുള്ള ആകർഷണീയമായ പാമ്പുകളുമുണ്ട്. അവ ഏതൊക്കെയാണ് എന്ന് നോക്കാം.

Serpiente
Serpiente

ദി റെഡ് മിൽക്ക് സ്‌നേക്; ഇവയെ പ്രധാനമായും കാണുന്നത് കാനഡയിലും വെനുസലേമിലുമാണ് കാണപ്പെടുന്നത്.പൂർണ്ണ വളർച്ചയെത്തിയ ഇവയ്ക്കു അഞ്ചടിയോളം വലിപ്പമുണ്ടാകും. ഇവയുടെ പ്രധാന ആഹാരം എന്ന് പറയുന്നത് മറ്റു പക്ഷികളെയും അവയുടെ മുട്ടകളുമാണ്. ഇവയുടെ ശരീരത്തത്തിലുള്ള ചുവപ്പും കറുപ്പും കലർന്ന വരകൾ ആളുകളെ ഏറെ പേടിപ്പെടുത്തുന്ന. അത്കൊണ്ട് തന്നെ ആളുകൾ ഇവയ്ക്കു വിഷമുണ്ട് എന്ന് കരുതി ഇവയ്ക്കരികിൽ നിന്നും മാറി നിൽക്കുന്നു.

ദി ഹൈ യെല്ലോ ഗ്രീൻ ട്രീ ഫൈത്തൻ; ഈ വിഭാഗം പാമ്പുകളാണ് ലോകത്തിൽ തന്നെ പാമ്പുകളിൽ വെച്ച് ഏറ്റവും ഭംഗിയുള്ള പാമ്പുകൾ. ഇവയെ കൂടുതലായും കാണപ്പെട്ടുന്നത് പകൽ സമയങ്ങളിലാണ്.ഗ്രീൻ ട്രീ ഫൈത്തൻ എന്ന ഈ പാമ്പ് വിഷമില്ലാത്തവയാണ്. ഇവയുടെ ഏകദേശ നീളമെന്നു പറയുന്നത് നാല് മുതൽ അഞ്ചടി വരെയാണ്. ഇവ മരങ്ങളുടെ ചില്ലയിൽ “s ” ഷേപ്പിലാണ് തൂങ്ങി കിടക്കുക. ഇവ വ്യത്യസ്തമായ നിറത്തിലും പാറ്റേണുകളിലും കാണാറുണ്ട് എങ്കിലും ഏറ്റവും ബാംഗിയേറിയവ ഹൈ യെല്ലോ ഗ്രീൻ ട്രീ ഫൈത്തൻ തന്നെയാണ്. ഇവയുടെ പ്രധാന ഭക്ഷണം എന്ന് പറയുന്നത് മാമ്മൽസും റെക്ട്ടൈൽസുമാണ്. ഇതുപോലുള്ള പാമ്പിനങ്ങളെ കുറിച്ച് കൂടുതലറിയാൻ താഴെയുള്ള വീഡിയോ കാണുക.