ലോകത്തിലെ ഏറ്റവും അപകടംനിറഞ്ഞ ജോലികൾ.

എല്ലാ ജോലിക്കും അതിൻറെതായ മാന്യതയുണ്ട് എന്ന് വിശ്വസിക്കുന്നവരാണ് എല്ലാവരും. എങ്കിലും ലോകത്തിൽ വച്ച് തന്നെ നിരവധി അപകടകരമായ ജോലികൾ ചെയ്യുന്ന ആളുകളും ഉണ്ട്. അത്തരം ആളുകളെ നമ്മൾ അംഗീകരിച്ചു കൊടുക്കുക തന്നെ വേണം. കാരണം വളരെയധികം അപകടം നിറഞ്ഞ ചില ജോലികൾ. അത്‌ അവരുടെ ജീവനു തന്നെ ഭീഷണിയാകുന്നുണ്ട്. എന്നിട്ടും അവർ ഇത്തരം ജോലികൾ ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള ചില ആളുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. കൂടുതൽ ആളുകളിലേക്ക് എത്തേണ്ട ഒരു വിവരമാണിത്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ വേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്.

When we see all this, we realize the ease of the work we do
When we see all this, we realize the ease of the work we do

കടലിനടിയിൽ എന്തൊക്കെ അപകടങ്ങൾ ആണ് നമ്മെ കാത്തിരിക്കുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കടലിനടിയിൽ ചെന്ന് ജോലി ചെയ്യുന്ന ആളുകൾ ഉണ്ട്. ചില കപ്പലുകളുടെയും അല്ലാതെ കടലിനടിയിലുള്ള ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കുകയാണ് ഇവരുടെ ജോലി. കടലിന്റെ ആഴങ്ങളിലേക്ക് പോകുമ്പോൾ ഇവർക്ക് ഓക്സിജൻ പോലും ലഭ്യമാകില്ല. ആ സമയം ഇവർ ജീവൻ വെച്ചുകൊണ്ടാണ് ജോലി ചെയ്യുന്നത്. ചില കപ്പലുകൾ നിയന്ത്രിക്കുന്നതിനും ഇത്തരം ആളുകളെ ഉപയോഗിക്കാറുണ്ട്. വളരെയധികം അപകടം നിറഞ്ഞ ജോലികളുടെ കൂട്ടത്തിൽ ഈ ജോലിയും ഉൾപ്പെട്ടിട്ടുണ്ട്. പക്ഷേ പ്രതിമാസം ഇവർക്ക് ഒരു ലക്ഷം രൂപയോളം ശമ്പളം ലഭിക്കും എന്നാണ് അറിയുന്നത്. ജീവൻ വെച്ചുള്ള കളിയല്ലേ അപ്പോൾ അത്രയും രൂപ ലഭിക്കുന്നത് അത്ര വലുതൊന്നുമല്ല എന്നാണ് മനസ്സിലാക്കുവാൻ സാധിക്കുന്നത്.

അതുപോലെ വിദേശരാജ്യങ്ങളിൽ ഒക്കെ തേൻ എടുക്കുന്നത് വളരെയധികം അപകടം നിറഞ്ഞ ഒരു ജോലിയാണ്. അതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ വിദേശ രാജ്യങ്ങളിലുള്ള മരങ്ങളുടെ ഉയരം നമുക്കറിയാം, വളരെയധികം ഉയരം കൂടിയതാണ്. ചിലപ്പോൾ ഈ മരം ഒരു വലിയ കൊക്കയുടെ അരികിലോ മറ്റോ ആയിരിക്കും. ഇത്രയും വലിയ ഒരു മരത്തിന്റെ മുകളിൽ ചെന്നു കൊണ്ട് തേൻ എടുക്കുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടേറിയ ഒരു ജോലി ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുപോലെതന്നെ ചിലപ്പോൾ അവിടേക്ക് ചെല്ലുമ്പോൾ തേനീച്ചയുടെ കുത്ത് ലഭിക്കാം, അല്ലെങ്കിൽ ഉയരത്തിൽ നിന്നും താഴേക്ക് വീഴാം. അങ്ങനെ കാത്തിരിക്കുന്ന അപകടങ്ങൾ നിരവധിയാണ്.

ഈ അപകടങ്ങളെ എല്ലാം താണ്ടി കൊണ്ട് വേണം ഇവിടെ നിന്നും തേൻ ശേഖരിക്കുവാൻ. വളരെയധികം അപകടം നിറഞ്ഞ ജോലികളുടെ കൂട്ടത്തിൽ ഇവയും ഉൾപ്പെട്ടിട്ടുണ്ട്. അതുപോലെ വിദേശരാജ്യങ്ങളിൽ ഒക്കെ മരം മുറിക്കുക എന്ന് പറയുന്നതും വളരെയധികം അപകടം നിറഞ്ഞതാണ്. ആദ്യമേ പറഞ്ഞതു പോലെ തന്നെ വളരെ ഉയരമുള്ള മരങ്ങളാണ് ഇവിടെ ഉള്ളത്. അത്‌പോലെ തന്നെ ഇവ പലപ്പോഴും വലിയ ഗർത്തങ്ങളുടെ അരികിൽ ആയിരിക്കും ഉണ്ടാവുക. ആ ഗർത്തതിന്റെ അരികിൽ നിന്ന് ആണ് ചെയ്യുന്നത് എങ്കിൽ തീർച്ചയായും മരണം ഉറപ്പാണ്. അതുപോലെ വലിയ റെയിൽപാളങ്ങൾക്ക് മുകളിലുള്ള ഇലക്ട്രിക്കൽ ജോലികൾ ചെയ്യുന്ന ആളുകളും വളരെയധികം അപകടം നിറഞ്ഞ ജോലികളിലൂടെ ആണ് കടന്നു പോകുന്നത്. ഇലക്ട്രിസിറ്റിയുടെ ജോലി എന്ന് പറയുന്നത് തന്നെ വളരേയധികം അപകടം നിറഞ്ഞതാണ്.

അതോടൊപ്പം താഴെ റെയിൽപാളം കൂടിയാണെങ്കിലോ.അപകടം നിറഞ്ഞ ജോലികളുടെ കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട് ഇതും. ഇനിയുമുണ്ട് ലോകത്തിൽ തന്നെ അപകടം നിറഞ്ഞ നിരവധി ജോലികൾ. അത്‌ ചെയ്യുന്ന ആളുകളും. അവരുടെയൊക്കെ വിശദാംശങ്ങളാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നത്. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുക.