നമ്മുടെ ഈ ഭൂമി എന്ന് പറയുന്നത് നിരവധി സസ്യങ്ങളാല്‍ സമ്പന്നമാണ്. കണ്ടുപിടിക്കാത്ത എത്രയോ സസ്യങ്ങളും ചെടികളും ഈ ഭൂമിയിലുണ്ട് എന്ന് നിങ്ങള്‍ക്കറിയാമോ? വളരെ കുറച്ചു സസ്യങ്ങള്‍ മാത്രമേ ശാസ്ത്രലോകത്തിനു കണ്ടെത്താന്‍ സാധിച്ചിട്ടുള്ളൂ. പുതിയ സസ്യങ്ങളെ തേടിയുള്ള പഠനം ഇന്നും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. നമുക്കറിയാം ഭൂമിയില്‍ മനുഷ്യന്‍റെ നിലനില്‍പ്പില്‍ വലിയൊരു പങ്കു വഹിക്കുന്നത് സസ്യങ്ങള്‍ തന്നെയാണ്. നമുക്കറിയാം അവ പുറന്തള്ളുന്ന ഓക്സിജന്‍ എന്നാ വാതകമാണ് നമ്മുടെയെല്ലാം ശ്വസന വായു. എന്നാല്‍ മനുഷ്യന്‍റെ ജീവന് തന്നെ ഭീഷണിയാകുന്ന ഒത്തിരി സസ്യങ്ങള്‍ നമ്മുടെ ഈ ഭൂമിയില്‍ ഉണ്ട്. അത്തരം സസ്യങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.
ലോകത്തിന്‍റെ പല ഭാഗങ്ങളിലായി വളരെ മാരക വിഷമുള്ള നിരവധി സസ്യങ്ങളും ചെടികളുമുണ്ട്. അത്തരത്തില്‍ ഒരു സസ്യമാണ് വൈറ്റ് സ്നേക്ക് റൂട്ട്. വടക്കേ അമേരിക്കയിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. കാണുമ്പോള്‍ അത്ര പ്രശ്നക്കരനായി തോന്നില്ലാ എങ്കിലും അതീവ വിഷമുള്ള ഒരു ചെടിയാണിത്. ചെറിയ വെള്ള നിറത്തിലുള്ള പൂക്കളും വളരെ കട്ടി കുറഞ്ഞ തണ്ടുമാണ് ഇവയ്ക്കുള്ളത്. ഇവയില്‍ ട്രൈ മെതിന്‍ എന്ന ഒരു വിഷ പദാര്‍ത്ഥമടങ്ങിയിട്ടുണ്ട്. ഇത് മനുഷ്യന്‍റെ ജീവന്‍ നഷ്ട്ടമാകാന്‍ വരെ കാരണമാകും. മുന്‍ അമേരിക്കന്‍ പ്രസിഡന്‍ടായ എബ്രഹാം ലിങ്കന്‍ എന്നാ വ്യക്തിയുടെ അമ്മ മരിക്കുന്നത് ഈ സസ്യത്തിന്‍റെ വിഷം ഉള്ളില്‍ ചെന്നാണ്. കാരണം, ആ കാലഘട്ടങ്ങളില്‍ ഇത്തരം ചെടികള്‍ ഏറെ സുലഭമായിരുന്നു. ഇവ എങ്ങനെയാണ് മനുഷ്യ ശരീരത്തില്‍ എത്തുന്നത് എന്ന് നോക്കാം.
പശു, ആട് മുതലായവ ഭക്ഷിക്കുന്നതോടൊപ്പം അതിലടങ്ങിയിരിക്കുന്ന വിഷാംശം അവയുടെ ശരീരത്തില്‍ എത്തുന്നു. ഇവയുടെ മാംസമോ പാലോ കഴിക്കുന്നതിലൂടെ ഇവ മനുഷ്യന്‍റെ ശരീരത്തിലും എത്തുന്നു. ഇത് മനുഷ്യന്‍റെ എല്ലുകളെയും മറ്റും ബാധിക്കുകയും ക്രമേണ അത് ജീവന്‍ നഷ്ട്ടപ്പെടാന്‍ വരെ കാരണമാവുകയും ചെയ്യുന്നു.
ഇത്പോലുള്ള ഒരുപാട് സസ്യങ്ങള്‍ ഇനിയുമുണ്ട്. അവ ഏതൊക്കെ എന്നറിയാന്‍ താഴെയുള്ള വീഡിയോ കാണുക.