നമ്മൾ നോർത്ത് കൊറിയയെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടാകുമല്ലോ. വളരെ വിചിത്രമായ നിയമങ്ങളാൽ സമ്പന്നമായ ഒരു രായം തന്നെയാണ് നോർത്ത് കൊറിയ എന്ന് പറയുന്നത്. വളരെ പരിമിധമായ സൗകര്യങ്ങൾക്കുള്ളിൽ നിന്ന് കൊണ്ടാണ് വടക്കൻ കൊറിയയിലെ ആളുകൾ ജീവിക്കുന്നത് എന്ന് തന്നെ പറയാം. ഉള്ളത് കൊണ്ട് ഓണം പോലെ എന്ന ചൊല്ല് ഇവരുടെ കാര്യത്തിൽ വളരെ ശെരിയാണ്. കാരണം പ്രൈവസി ആയിട്ടുള്ള പല കാര്യങ്ങൾ ചെയ്യാൻ പോലും ഇവർക്ക് ഒരുപാട് റെസ്ട്രിക്ഷൻസ് ഉണ്ട്. അങ്ങനെയെങ്കിൽ, വടക്കൻ കൊറിയയിലെ സ്‌കൂളുകൾ എങ്ങനെ ആയിരിക്കും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നോർത്ത് കൊറിയയിലെ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന ചില വിചിത്രമായ നിയമങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
നമ്മുടെയൊക്കെ നാട്ടിലുള്ള സ്‌കൂളുകളിൽ ഒരു വിദ്യാർത്ഥിക്ക് ടോയിലറ്റിൽ പോകണമെന്നുണ്ടെങ്കിൽ ക്ലാസിലുള്ള അധ്യാപകന് ഒന്ന് കൈ ഉയർത്തി ചോദിച്ചാൽ മതി. അവർക്ക് കാര്യം മനസ്സിലാകുകയും നമുക്ക് പോകാനുള്ള അനുവാദം നൽകുകയും ചെയ്യും. നമ്മൾ ഇന്ത്യക്കാർ എല്ലാ ശുചീകരണ പ്രവർത്തനങ്ങളും ചെയ്യുന്നത് വെള്ളം ഉപയോഗിച്ചാണല്ലോ. എന്നാൽ പുറം രാജ്യങ്ങളിലേക്ക് ഒന്ന് നോക്കിയാൽ അവർ ഇത്തരം ആവശ്യങ്ങൾക്കായി പേപ്പറോ മറ്റോ ആണ് ഉപയോഗിക്കുന്നത്. എന്നാൽ, നോർത്ത് കൊറിയയിലെ സ്‌കൂളുകളിലെ കാര്യം വളരെ അതിശയകരം തന്നെയാണ്. ഒരു കുട്ടിക്ക് ടോയിലറ്റിൽ പോകണമെന്നുണ്ടെങ്കിൽ ടീച്ചർ ആ കുട്ടിക്ക് ആവശ്യമായ പേപ്പർ അളന്നു മുറിച്ചു കൊടുക്കുകയാണ് ചെയ്യുക. അവിടത്തെ സ്‌കൂളുകളിലെ ടോയിലറ്റുകളിൽ വെള്ളമോ പേപ്പറോ ഉണ്ടായിരിക്കുകയില്ല. ഇനി പേപ്പർ മറന്നിട്ടാണ് ഒരു കുട്ടി ടോയിലറ്റിൽ പോകുന്നതെങ്കിൽ പെട്ടത് തന്നെ. ഇനി ടീച്ചർ കൊടുത്ത പേപ്പർ തികഞ്ഞില്ല എങ്കിൽ വീണ്ടും ക്ലാസിൽ പോയി ടീച്ചറുടെ പക്കൽ നിന്നും പേപ്പർ വാങ്ങണം. എന്തൊരു ദുരവസ്ഥയാണല്ലേ? ഇത്തരത്തിൽ വിചിത്രമായ നിയമങ്ങൾ ഇനിയുമുണ്ട് നോർത്ത് കൊറിയൻ സ്‌കൂളുകളിൽ. അവ എന്തൊക്കെയാണ് എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.